
അജു ജോസഫ്
ആലുവ: മയക്കുമരുന്ന് വിൽപനക്കാരനെ പിറ്റ്-എൻ.ഡി.പി.എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. നായരമ്പലം കുടുങ്ങാശേരി അറയ്ക്കൽ വീട്ടിൽ അജു ജോസഫിനെയാണ് (28) പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബംഗളൂരുവിൽനിന്ന് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 70 ഗ്രാം രാസലഹരി അങ്കമാലിയിൽ വെച്ച് ഇയാളിൽനിന്ന് പിടികൂടിയിരുന്നു. കളമശ്ശേരിയിൽനിന്ന് മൂന്ന് ഗ്രാമോളം എം.ഡി.എം.എ പിടികൂടിയ കേസിലും ഇയാൾ പ്രതിയാണ്.