
അൽത്താഫ്,സുജിത്,അഭിജിത്
കൊച്ചി: വടുതല െറയിൽവേ ഗേറ്റിനുസമീപം സിഗ്നൽ കാത്തുനിന്ന മുളവുകാട് സ്വദേശി ഉനേഷിനെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി.
എളമക്കര പുന്നക്കൽ നെല്ലിക്കപ്പിള്ളി എൻ.എ. അൽത്താഫ് (33) ഇടപ്പള്ളി അഞ്ചുമന പൂവശ്ശേരി പി.എസ്. സുജിത് (40), എളമക്കര പേരണ്ടൂർ പുള്ളിയട്ടുപറമ്പിൽ പി.പി. അഭിജിത് (32) എന്നിവരെ സി.സി.ടി.വി തെളിവുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
