All news

  • മറൈൻഡ്രൈവ് മുതൽ മെട്രോ വരെ

    മറൈൻഡ്രൈവ്, കൊ​ച്ചി മെ​ട്രോ കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ൽ വി​ക​സ​നം, മ​റൈ​ൻ ഡ്രൈ​വി​ൽ 2400 കോ​ടി​യു​ടെ മ​റൈ​ൻ എ​ക്കോ സി​റ്റി പ​ദ്ധ​തി എ​ന്നി​ങ്ങ​നെ ജി​ല്ല​ക്ക് പ്ര​തീ​ക്ഷ‍ ന​ൽ​കി സം​സ്ഥാ​ന ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ. വാ​ട്ട​ർ മെ​ട്രോ, കൊ​ച്ചി ക​പ്പ​ൽ​ശാ​ല, തു​റ​മു​ഖം എ​ന്നി​വ​യു​ടെ​യൊ​ക്കെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ട്. കേ​ര​ളീ​യ​രു​ടെ ആ​ത്മാ​ഭി​മാ​ന​വും സം​രം​ഭ​ക​രു​ടെ താ​ൽ​പ​ര്യ​വും പ​ല​മ​ട​ങ്ങ് വ​ർ​ധി​പ്പി​ക്കാ​ൻ ഈ ​പ​ദ്ധ​തി​ക​ളി​ലൂ​ടെ ക​ഴി​ഞ്ഞു​വെ​ന്നാ​ണ് ധ​ന​മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. കൊ​ച്ചി​യി​ലെ സം​യോ​ജി​ത ജ​ല​ഗ​താ​ഗ​ത​ത്തി​ന്‍റെ ഇ.​എ.​പി ഘ​ട​ക​മാ​യി 159.60 കോ​ടി രൂ​പ, കൊ​ച്ചി-​ബം​ഗ​ളൂ​രു…

    read more

  • രണ്ടര കിലോ കഞ്ചാവുമായി അ​ന്ത​ർ സംസ്ഥാനക്കാരൻ പിടിയിൽ

    റോ​ക്കി ദാ​സ് പെ​രു​മ്പാ​വൂ​ര്‍: ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ള്‍ മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി റോ​ക്കി ദാ​സി​നെ (25) യാ​ണ്​ പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ബു​ധ​നാ​ഴ്ച രാ​ത്രി സൗ​ത്ത് വാ​ഴ​ക്കു​ളം ഭാ​ഗ​ത്ത് വ​ച്ച്​ പി​ടി​കൂ​ടി​യ​ത്. പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് സ്‌​കൂ​ട്ട​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്നു. മ​ഞ്ഞു​മ്മ​ല്‍ ഭാ​ഗ​ത്ത് താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ള്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന​ത്. ബം​ഗാ​ളി​ല്‍ നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍ഗം എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് മ​ഞ്ഞു​മ്മ​ല്‍ ഭാ​ഗ​ത്ത് സൂ​ക്ഷി​ച്ച ശേ​ഷം രാ​ത്രി വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ…

    read more

  • വെറ്റിലപ്പാറ, കുളങ്ങാട്ടുകുഴി, മാലിപ്പാറ ഭാഗങ്ങളിൽ വീണ്ടും കാട്ടാന ശല്യം

    വെ​റ്റി​ല​പ്പാ​റ​യി​ൽ ആ​ന മ​റി​ച്ചി​ട്ട തെ​ങ്ങ് കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ വെ​റ്റി​ല​പ്പാ​റ, കു​ള​ങ്ങാ​ട്ടു​കു​ഴി, മാ​ലി​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ വീ​ണ്ടും കാ​ട്ടാ​ന ശ​ല്യം. ഒ​ട്ടേ​റെ കാ​ര്‍ഷി​ക​വി​ള​ക​ള്‍ ന​ശി​പ്പി​ച്ചു. മാ​ലി​പ്പാ​റ കു​രി​ശു​മ​ല​യി​ലെ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള ടാ​ങ്കി​ന് സ​മീ​പ​ത്തും ആ​ന​ക​ളെ​ത്തി. ഇ​വി​ടെ തെ​ങ്ങ് കു​ത്തി​മ​റി​ച്ചി​ടു​ക​യും വാ​ഴ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ത്ത് ആ​ദ്യ​മാ​യാ​ണ് ആ​ന ശ​ല്യ​മു​ണ്ടാ​കു​ന്ന​ത്. കോ​ട്ട​പ്പാ​റ പ്ലാ​ന്‍റേ​ഷ​നി​ല്‍നി​ന്നു​ള്ള ആ​ന​ക്കൂ​ട്ടം ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ന​ക​ളെ തു​ര​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കൃ​ഷി​യി​ട​ങ്ങ​ള്‍ മാ​റി​മാ​റി ക​യ​റി​യ ആ​ന​ക്കൂ​ട്ടം വ്യാ​ഴാ​ഴ്ച…

    read more

  • നിലവാരമില്ലാത്ത യന്ത്രം നൽകി കബളിപ്പിച്ചു; 1.68 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

    കൊ​ച്ചി: നിലവാരമില്ലാത്ത യ​ന്ത്രം ന​ൽ​കി തൊ​ഴി​ൽ സം​രം​ഭ​ക​നെ ക​ബ​ളി​പ്പി​ച്ച ഉ​പ​ക​ര​ണ നി​ർ​മാ​താ​വ് ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി ചെ​ല​വും യ​ന്ത്ര​ത്തി​ന്റെ വി​ല​യും ഉ​ൾ​പ്പെ​ടെ 1.68 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി. എ​റ​ണാ​കു​ളം കു​മ്പ​ള​ങ്ങി സ്വ​ദേ​ശി ഫ്രാ​ൻ​സി​സ് എ​ഡ്വി​ൻ, ഡ​ൽ​ഹി​യി​ലെ ബെ​സ്റ്റ്ഡീ​ൽ മെ​ഷി​ന​റി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സ്ഥാ​പ​ന​ത്തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ട​ലാ​സ് അ​ധി​ഷ്ഠി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ള്ള മെ​ഷി​ൻ വാ​ങ്ങി​യാ​ൽ പ്ര​തി​മാ​സം 30,000 മു​ത​ൽ 40,000 രൂ​പ വ​രെ ആ​ദാ​യ​മു​ണ്ടാ​ക്കാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 1,38,000 രൂ​പ​ക്കു​ള്ള…

    read more

  • അഡ്വ. ഷിയോ പോൾ അങ്കമാലി നഗരസഭ ചെയർമാൻ

    അങ്കമാലി: നഗരസഭ ചെയർമാനായി കെ.പി.സി.സി അംഗവും നായത്തോട് വാർഡ് കൗൺസിലറുമായ അഡ്വ. ഷിയോ പോൾ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ചെയർമാനായിരുന്ന മാത്യു തോമസ് പാർട്ടിയുമായുള്ള മുൻധാരണ പ്രകാരം രാജിവച്ച ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഷിയോ പോൾ ഒൻപതിനെതിരെ 16 വോട്ടുകൾ നേടി തെരഞ്ഞെടുക്കപ്പെട്ടത്. 30 അംഗ കൗൺസിലിൽ കോൺഗ്രസ്-15, എൽ.ഡി.എഫ്-10, സ്വതന്ത്രർ-മൂന്ന്, എൻ.ഡി.എ-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുൻ ചെയർമാൻമാരായ മാത്യു തോമസ് ഷിയോ പോളിൻ്റെ പേര് നിർദ്ദേശിക്കുകയും, റെജി മാത്യു പിന്താങ്ങുകയും…

    read more

  • മിഹിർ ജീവനൊടുക്കിയതിൽ ദുരൂഹതയെന്ന് പിതാവ്; അപ്പാർട്മെന്‍റിൽ എന്ത്​ സംഭവിച്ചെന്ന് വ്യക്തമല്ല

    തൃ​പ്പൂ​ണി​ത്തു​റ: തി​രു​വാ​ണി​യൂ​ർ ഗ്ലോ​ബ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മി​ഹി​ർ അ​ഹ​മ്മ​ദി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന പ​രാ​തി​യു​മാ​യി പി​താ​വ് തി​രൂ​ർ സ്വ​ദേ​ശി ഷെ​ഫീ​ഖ് മാ​ട​മ്പാ​ട്ട് രം​ഗ​ത്ത്. ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം ഹി​ൽ​പാ​ല​സ് പൊ​ലീ​സി​ൽ ജ​നു​വ​രി 21ന് ​നേ​രി​ട്ടെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ജ​നു​വ​രി 15ന് ​വൈ​കീ​ട്ട്​ മൂ​ന്നി​ന്​​ സ​ന്തോ​ഷ​വാ​നാ​യി സ്‌​കൂ​ളി​ൽ​നി​ന്ന്​ അ​പ്പാ​ർ​ട്മെ​ന്‍റി​ൽ എ​ത്തി​യ മി​ഹി​ർ ഏ​ക​ദേ​ശം അ​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ജീ​വ​ൻ അ​വ​സാ​നി​പ്പി​ച്ചു എ​ന്നു പ​റ​യു​ന്ന​ത് സം​ശ​യ​ത്തി​നി​ട​യാ​ക്കു​ന്നു. സ​ഹ​പാ​ഠി​ക​ളു​മാ​യി ക​ശ​പി​ശ ഉ​ണ്ടാ​യി എ​ന്നും അ​ത്…

    read more

  • പകുതി വിലയ്​ക്ക് ഇരുചക്രവാഹനം; ജില്ലയിൽനിന്ന് തട്ടിയത് കോടികൾ

    കൊ​ച്ചി: സ്ത്രീ​ക​ൾ​ക്ക് പ​കു​തി വി​ല​യ്​​ക്ക് ഇ​രു​ച​ക്ര​വാ​ഹ​നം വാ​ഗ്ദാ​നം ചെ​യ്ത് ജി​ല്ല​യി​ൽ​നി​ന്ന് ത​ട്ടി​യ​ത് കോ​ടി​ക​ൾ. മു​ഖ്യ​പ്ര​തി തൊ​ടു​പു​ഴ കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി അ​ന​ന്തു​കൃ​ഷ്ണ​ൻ മൂ​വാ​റ്റു​പു​ഴ​യി​ൽ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ കൂ​ടു​ത​ൽ​പേ​ർ രം​ഗ​ത്തു​വ​ന്ന​ത്. മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, കോ​ല​ഞ്ചേ​രി, പി​റ​വം, പ​റ​വൂ​ർ അ​ട​ക്ക​മു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ആ​യി​ര​ങ്ങ​ളാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യി​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ല​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി പൊ​ലീ​സ് രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ല​യി​ലി​തു​വ​രെ 18 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ത് മൂ​വാ​റ്റു​പു​ഴ,…

    read more

  • ആനയെ പകർത്താൻ യുട്യൂബർമാർ ; അപകട ഭീഷണി

    വെ​റ്റി​ല​പ്പാ​റ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ റോ​ഡി​ല്‍ ഇ​റ​ങ്ങി​യ കൊ​മ്പ​ന്റെ ചി​ത്രം പ​ക​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ അ​യ്യ​മ്പു​ഴ: കാ​ല​ടി പ്ലാ​ന്റേ​ഷ​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ വ​ന​ത്തി​ല്‍നി​ന്ന് എ​ണ്ണ​പ്പ​ന തോ​ട്ട​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡീ​യോ​ക​ളും പ​ക​ര്‍ത്താ​നു​ള​ള യുട്യൂ​ബ​ര്‍മാ​രു​ടെ​യും ബ്ലോ​ഗ​ര്‍മാ​രു​ടെ​യും സാ​ഹ​സി​ക നീ​ക്ക​ങ്ങ​ള്‍ അ​പ​ക​ട​ക​ര​മാ​വു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഏ​ഴാ​റ്റു​മു​ഖം ഗ​ണ​പ​തി എ​ന്ന കൊ​മ്പ​ന്‍ വെ​റ്റി​ല​പ്പാ​റ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ റോ​ഡി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ തൊ​ട്ട​ടു​ത്ത് നി​ന്ന് കു​റ​ച്ച് യാ​ത്ര​ക്കാ​ര്‍ ചി​ത്രം പ​ക​ര്‍ത്തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ഈ ​സ​മ​യം ബൈ​ക്കു​ക​ളും കാ​റു​ക​ളും…

    read more

  • വാടകവീട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍

    മോ​ട്ടി​ലാ​ല്‍ മു​ര്‍മു, ഹ​ല്‍ഗി ഹ​സ്ദ പെ​രു​മ്പാ​വൂ​ര്‍: വാ​ട​ക​വീ​ട്ടി​ൽ ചാ​ക്കി​ല്‍ കെ​ട്ടി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി അ​ന്ത​ര്‍സം​സ്ഥാ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ള്‍ പി​ടി​യി​ലാ​യി. മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ മോ​ട്ടി​ലാ​ല്‍ മു​ര്‍മു (29), ഭാ​ര്യ ഹ​ല്‍ഗി ഹ​സ്ദ (35) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. കാ​ഞ്ഞി​ര​ക്കാ​ട് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ചാ​ക്കി​ല്‍ കെ​ട്ടി സൂ​ക്ഷി​ച്ച​നി​ല​യി​ല്‍ സൂ​ക്ഷി​ച്ച 9.483 കി​ലോ ക​ഞ്ചാ​വാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ക​ഞ്ചാ​വ് വി​റ്റു​കി​ട്ടി​യ 50,000 രൂ​പ​യും ഇ​വ​രി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ള്‍ നാ​ട്ടി​ല്‍നി​ന്ന്​ കു​റ​ഞ്ഞ വി​ല​ക്ക് എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ഇ​വി​ടെ അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ലാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്.…

    read more

  • മയക്കുമരുന്ന് വിൽപനക്കാരൻ കരുതൽ തടങ്കലിൽ

    അ​ജു ജോ​സ​ഫ് ആ​ലു​വ: മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​ര​നെ പി​റ്റ്-​എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ അ​ട​ച്ചു. നാ​യ​ര​മ്പ​ലം കു​ടു​ങ്ങാ​ശേ​രി അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ അ​ജു ജോ​സ​ഫി​നെ​യാ​ണ് (28) പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ടൂ​റി​സ്റ്റ് ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 70 ഗ്രാം ​രാ​സ​ല​ഹ​രി അ​ങ്ക​മാ​ലി​യി​ൽ വെ​ച്ച് ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. ക​ള​മ​ശ്ശേ​രി​യി​ൽ​നി​ന്ന് മൂ​ന്ന് ഗ്രാ​മോ​ളം എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

    read more