All news
യുവാവിനെ വെട്ടിയ കേസിലെ പ്രതികൾ പിടിയിൽ
അൽത്താഫ്,സുജിത്,അഭിജിത് കൊച്ചി: വടുതല െറയിൽവേ ഗേറ്റിനുസമീപം സിഗ്നൽ കാത്തുനിന്ന മുളവുകാട് സ്വദേശി ഉനേഷിനെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. എളമക്കര പുന്നക്കൽ നെല്ലിക്കപ്പിള്ളി എൻ.എ. അൽത്താഫ് (33) ഇടപ്പള്ളി അഞ്ചുമന പൂവശ്ശേരി പി.എസ്. സുജിത് (40), എളമക്കര പേരണ്ടൂർ പുള്ളിയട്ടുപറമ്പിൽ പി.പി. അഭിജിത് (32) എന്നിവരെ സി.സി.ടി.വി തെളിവുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
മാധ്യമം-മലബാർ ഗോൾഡ് ലീഡർഷിപ് കാമ്പയിൻ; പെൺകരുത്തിന്റെ പ്രകാശം പകർന്ന് ‘ഡിസ്കവർ, ഡിഫൈൻ, ഡിറൈവ്’ കോൺക്ലേവ്
എറണാകുളം സെന്റ് തെരേസാസ് കോളജിൽ സംഘടിപ്പിച്ച ലീഡർഷിപ് കാമ്പയിൻ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അശ്വതി ജിജി ഉദ്ഘാടനം ചെയ്യുന്നു. നഹീമ പൂന്തോട്ടത്തിൽ, ഡോ. അൽഫോൻസ വിജയ ജോസഫ്, അനുമോൾ, ഷെർലി റെജിമോൻ, സിസ്റ്റർ ടെസ്സ, സിസ്റ്റർ ഫ്രാൻസിസ് ആൻ, എം.കെ.എം. ജാഫർ എന്നിവർ സമീപം കൊച്ചി: സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, ഭരണരംഗങ്ങളിലെ സ്ത്രീകളുടെ മുന്നേറ്റങ്ങൾ, സ്ത്രീസംരംഭകരുടെ വിജയരഹസ്യങ്ങൾ, അതിജീവനപാതയിലെ വെല്ലുവിളികൾ, ആത്മവിശ്വാസത്തിന്റെ അടയാളപ്പെടുത്തലുകൾ… ഇതെല്ലാം പകർന്നും പങ്കുവെച്ചും ശ്രദ്ധനേടി ‘മാധ്യമ’വും മലബാർ ഗോൾഡ് ആൻഡ്…
ഷമീർ നാട്ടിൽ വന്നുപോയത് 20 ദിവസം മുമ്പ്; സൗദിയിൽ കൊല്ലപ്പെട്ട വിവരമറിഞ്ഞ് ഞെട്ടൽ മാറാതെ നാട്ടുകാർ
മൂവാറ്റുപുഴ: 20 ദിവസം മുമ്പ് നാട്ടിൽവന്ന് തിരിച്ചുപോയ മൂവാറ്റുപുഴ കാലാമ്പൂർ ഇലഞ്ഞായിൽ അലിയാരിന്റെ മകൻ ഷമീർ (48) കൊല്ലപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടൽ മാറാതെ നാട്ടുകാർ. സൗദി റിയാദിലെ ഷുമൈസിയിൽ താമസസ്ഥലത്താണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മുതൽ ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലായിരുന്നു. ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കള്‍ തിങ്കളാഴ്ച വൈകീട്ട് ഇദ്ദേഹം താമസിച്ചിരുന്ന റൂമിൽ പോയി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. ഇദ്ദേഹത്തിന്റെ വാഹനവും ഫോണും ലാപ്ടോപ്പും പണവും നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം.…
വല്ലം-മുടിക്കല്‍ മിനി ബൈപാസ് റോഡിൽ യാത്രാദുരിതം
പെരുമ്പാവൂര്‍: വല്ലം-മുടിക്കല്‍ മിനി ബൈപാസ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതി കൂട്ടണമെന്ന ആവശ്യമുയരുന്നു. നിയോജക മണ്ഡലത്തിലെ ഏറ്റവും തിരക്കേറിയ ഗ്രാമീണ റോഡുകളിലൊന്നാണിത്. ദിവസേന നൂറുകണക്കിന് വലുതും ചെറുതുമായ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡ്, അധികൃതര്‍ ശ്രദ്ധിക്കാതെ പോകുകയാണെന്നാണ് ആക്ഷേപം. എം.സി റോഡിലെ വല്ലം ജങ്ഷനെയും ആലുവ- പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി റോഡിലെ കെ.എ.സ്.ഇ.ബി മുടിക്കല്‍ സബ്സ്റ്റേഷന് ജങ്ഷനെയും ബന്ധിപ്പിക്കുന്ന റോഡ് പെരുമ്പാവൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ബൈപാസാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ദക്ഷിണകാശി എന്നറിയപ്പെടുന്ന ചേലാമറ്റം ക്ഷേത്രം,…
സൗജന്യ നിരക്കിൽ ഇരുചക്ര വാഹനം; പറവൂരിൽ കിട്ടാനുള്ളത് 2200 പേർക്ക്
തട്ടിപ്പിനിരയായവർ പറവൂരിലെ ഓഫിസിന് മുന്നിൽ തടിച്ചുകൂടിയപ്പോൾ പറവൂർ: സ്ത്രീ ശാക്തീകരണ ഭാഗമായി ‘വുമൺ ഓൺ വീൽസ്’ പദ്ധതിയിൽ സൗജന്യ നിരക്കിൽ ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി വർഷം ഒന്നായിട്ടും വാഹനങ്ങൾ ലഭിക്കാത്തതിൽ കടുത്ത പ്രതിഷേധം. നാഷനൽ എൻ.ജി.ഒ കോൺഫെഡറഷൻ സഹകരണത്തോടെ പറവൂരിലെ ജന സേവ സമിതി ട്രസ്റ്റ് മുഖേന പണം നൽകിയ 2200 സ്ത്രീകൾക്ക് ഇതുവരെ ഇരുചക്രവാഹനങ്ങൾ ലഭിച്ചിട്ടില്ല. ഒരു വർഷംമുമ്പ് പണമടച്ചവർ ഉൾപ്പെടെ നൂറു കണക്കിന് സ്ത്രീകളാണ് ഓഫിസിന് മുന്നിൽ തിങ്കളാഴ്ച തടിച്ചു…
രണ്ടുകോടി രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങള് പിടിച്ചെടുത്തു
പെരുമ്പാവൂര്‍: ഓപറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയില്‍ അടഞ്ഞുകിടന്ന ഗോഡൗണില്‍ നിന്ന് രണ്ട് കോടി വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.എസ്.പിയുടെ പ്രത്യേക ടീമാണ് പെരുമ്പാവൂര്‍ വല്ലം റയോണ്‍സ് കമ്പനിക്ക് സമീപമുള്ള ഗോഡൗണില്‍ റെയ്ഡ് നടത്തി 400ഓളം ചാക്ക് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. തിരുവനന്തപുരം സ്വദേശിയായ അയ്യൂബ്ഖാന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണാണിത്. അയ്യൂബ് ഖാന്, വല്ലം സ്വദേശിയായ അബ്ദുള്‍ അസീസിനെ ഗോഡൗണ്‍ നോക്കി…
അമിത ഫീസ്-ബോട്ടുകൾ കൊച്ചി വിടുന്നു; ഹാർബർ പ്രതിസന്ധിയിൽ
മട്ടാഞ്ചേരി: കാൽ ലക്ഷം രൂപ യൂസർ ഫീ ഈടാക്കുന്നതിന് പുറമേ കാൽ ലക്ഷം രൂപ ക്ഷേമനിധി വിഹിതം കൂടി അടക്കണമെന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനം കൊച്ചി ഫിഷറീസ് ഹാർബറിലെ ഇതര സംസ്ഥാന ബോട്ടുകളുടെ പ്രവർത്തനം അവതാളത്തിലാക്കുന്നു. യൂസർ ഫീയായി 25,000 രൂപയാണ് തുത്തൂർ, ചിന്നതുറ, വളളുവിള എന്നിവിടങ്ങളിലേതടക്കമുളള ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾ അടച്ചിരുന്നത്. നേരത്തേ ഈ തുക ക്ഷേമനിധയിലേക്കാണ് അടച്ചിരുന്നത്. എന്നാൽ 2022ൽ ഫിഷറീസ് വകുപ്പ്, തുക ക്ഷേമ നിധിയിലേക്ക് അല്ലെന്നും യൂസർ ഫീയാണെന്നും അറിയിച്ചു.…
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ; ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: വൈറ്റിലയിലെ സൈനികർക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ടു ടവറുകൾ പൊളിക്കണമെന്ന് ഉത്തരവിട്ട് ഹൈകോടതി. ചന്ദർ കുഞ്ച് എന്ന ഫ്ലാറ്റിന്റെ ബി, സി ടവറുകളാണ് പൊളിച്ച് പണിയേണ്ടത്. ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്നു കാണിച്ച് താമസക്കാരുതന്നെ നൽകിയ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർക്കും വിരമിച്ചവർക്കുമായിട്ടാണ് 2018 ൽ ഫ്ലാറ്റ് നിർമിച്ചത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ രണ്ട് ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി…
വനിതകൾക്കായി മാധ്യമം-മലബാർ ഗോൾഡ് ‘ലീഡർഷിപ്’ കാമ്പയിൻ; ‘ഡിസ്കവർ, ഡിഫൈൻ, ഡിറൈവ്’ , കോൺക്ലേവ് നാളെ സെന്റ് തെരേസാസിൽ
ഷെർലി റെജിമോൻ, അനുമോൾ,അശ്വതി ജിജി കൊച്ചി: സമൂഹത്തിൽ സ്ത്രീകളുടെ സാമ്പത്തിക-സാമൂഹിക മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്ന ‘ഡിസ്കവർ, ഡിഫൈൻ, ഡിറൈവ്; കോൺക്ലേവ് ചൊവ്വാഴ്ച എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടക്കും. വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് നയിക്കാൻ മാധ്യമം കുടുംബവും മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സും കൈകോർക്കുന്ന ‘ലീഡർഷിപ്’ കാമ്പയിന്റെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. സാമ്പത്തികരംഗത്തെ സ്ത്രീമുന്നേറ്റങ്ങളും അവർക്കായുള്ള സാധ്യതകളും അതിന്റെ പ്രാധാന്യവുമെല്ലാം സെൻറ് തെരേസാസ് കോളജുമായി സഹകരിച്ച് നടത്തുന്ന ചർച്ചയുടെ ഭാഗമാവും. സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ നൂതന സംരംഭകത്വവുമായി…
മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചുപൂട്ടി
മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചുപൂട്ടിയ നിലയിൽ മൂവാറ്റുപുഴ: പണം അടയ്ക്കാത്തതിനെ തുടർന്ന് വാട്ടർ അതോറിറ്റി കണക്ഷൻ വിഛേദിച്ചതോടെ മാർക്കറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു.യാത്രക്കാരും , ബസ് ജീവനക്കാരും അടക്കം നിരവധി പേർ ഉപയോഗിക്കുന്ന ശുചിമുറികളാണ് അടച്ചത്. ഇതോടെ ശുചിമുറി പരിസരത്താണ് ആളുകൾ കാര്യം സാധിക്കുന്നത്. ഇതോടെ സ്റ്റാൻഡ് പരിസരത്തേക്ക് അടുക്കാൻ കഴിയാത്ത അവസ്ഥയാണ്. നഗരസഭക്ക് കീഴിലെ തിരക്കേറിയ മാർക്കറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം . നിരവധി പേർ എത്തുന്നതാണ് മാർക്കറ്റ് ബസ് സ്റ്റാൻഡ്.…
