
ദേശീയപാത ബൈപാസ് സർവീസ് റോഡിൽ ആലുവ മാർക്കറ്റ് പരിസരത്തെ
അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നു
ആലുവ: ദേശീയപാത ബൈപാസ് സർവീസ് റോഡിൽ മാർക്കറ്റ് പരിസരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തുടങ്ങി. നഗരസഭയും ദേശീയപാത അതോറിറ്റി അധികൃതരും ചേർന്നാണ് ഒഴിപ്പിക്കുന്നത്.കച്ചവട വസ്തുക്കളും മറ്റും നഗരസഭ ജീവനക്കാർ വാഹനത്തിൽ കൊണ്ടുപോയി. പഴക്കച്ചവടമാണ് ഇവിടെ പ്രധാനമായി നടന്നിരുന്നത്.
മാർക്കറ്റിന്റേയും കൊച്ചി മെട്രോയുടേയും സമീപത്ത് പാതയോരം കയ്യേറിയാണ് കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. ഒഴിപ്പിച്ചിടത്ത് വീണ്ടും കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.�
