
അങ്കമാലി: കെ.എസ്.ആർ.ടി.സി ബസ്സിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാരും യാത്രക്കാരും. ഒക്കൽ നെല്ലാടൻ വീട്ടിൽ ഷീലാ ഗോപിയാണ് (42) അങ്കമാലിക്ക് അടുത്തുവച്ച് ബസിൽ കുഴഞ്ഞു വീണത്.
യാത്രക്കാരിയെ ഉടൻ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ഷീലയെ വിട്ടയച്ചു.