All news
ജലജീവന്‍ പൈപ്പില്ല; അറക്കപ്പടി-പോഞ്ഞാശ്ശേരി റോഡ് വികസനം മുടങ്ങി
ജലജീവന്‍ പദ്ധതിയുടെ പൈപ്പുകള്‍ എത്താത്തതുകൊണ്ട് നിര്‍മാണം നിലച്ച അറക്കപ്പടി-പോഞ്ഞാശ്ശേരി റോഡ് പെരുമ്പാവൂര്‍: ജലജീവന്‍ പദ്ധതിയില്‍ പൈപ്പുകള്‍ ലഭ്യമാകാത്തത് റോഡ് വികസനത്തിന് തടസ്സമാകുന്നു. വെങ്ങോല ഗ്രാമപഞ്ചായത്തില്‍ 23ാം വാര്‍ഡിലൂടെ കടന്നുപോകുന്ന അറക്കപ്പടി-പോഞ്ഞാശ്ശേരി റോഡിന്റെ വികസനം പൈപ്പുകള്‍ ലഭിക്കാത്തതുകൊണ്ട് തടസ്സപ്പെടുന്നതിന് പരിഹാരം തേടി വാര്‍ഡ് അംഗം ബേസില്‍ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് പരാതി നല്കി. കഴിഞ്ഞ 15 വര്‍ഷമായി അടിത്തറ ഇല്ലാതെ തകര്‍ന്നുപോയ റോഡ് ഗതാഗത യോഗ്യമാക്കാന്‍ നിരവധി തവണ സര്‍ക്കാറിന് നിവേദനം നല്കി കാത്തിരുന്ന ശേഷമാണ് 1.75 കോടി രൂപ…
കൈക്കൂലി കേസിൽ ആർ.ടി.ഒ അറസ്റ്റിൽ; വീട് റെയ്ഡ് ചെയ്ത വിജിലൻസുകാർ ഞെട്ടി, 49 കുപ്പി മദ്യ ശേഖരം, ഒന്നിന് വില കാൽ ലക്ഷം വരെ
പ്രതീകാത്മക ചിത്രം കൊച്ചി: ബസ് റൂട്ട് പെർമിറ്റ് മാറ്റാൻ മദ്യവും പണവും കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ ആർ.ടി.ഒയുടെ വീട്ടിൽ റെയ്ഡ് നടത്തിയ വിജിലൻസുകാർ ഞെട്ടി. എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫിസിലെ ആർ.ടി.ഒ ജെർസണിന്റെ വീട്ടിൽനിന്നാണ് കുപ്പി ഒന്നിന് കാൽ ലക്ഷം വരെ വിലമതിക്കുന്നതുൾപ്പെടെ 49 കുപ്പി വിദേശമദ്യശേഖരം കണ്ടെടുത്തത്. 5,000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങിയതിനാണ് ജെർസണിനെ എറണാകുളം വിജിലൻസ് സംഘം ഇന്ന് പിടികൂടിയത്. ഇയാൾ കൈക്കൂലി വാങ്ങാൻ ചുമതലപ്പെടുത്തിയ ഏജന്റുമാരായ സജി,…
ആൺസുഹൃത്തിന്റെ വീട്ടിലെത്തി തീകൊളുത്തിയ യുവതി മരിച്ചു
നീതു ചെങ്ങമനാട്: ആൺ സുഹൃത്തിന്റെ വീട്ടിലെത്തി ശരീരമാസകലം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. നെടുമ്പാശ്ശേരി അത്താണി കുറുപ്പനയം കരിയാട്ടിപ്പറമ്പിൽ രാജേഷിൻ്റെ ഭാര്യ നീതുവാണ് (35) മരിച്ചത്. ഈ മാസം 13ന് ഉച്ചക്ക് 2.30നായിരുന്നു സംഭവം. നീതുവിന്റെ സുഹൃത്ത് ശ്രീമൂലനഗരം ഹെർബർട്ട് നഗറിൽ അജി നിവാസിൽ അജീഷിന്റെ (30) വീടിന് മുന്നിലെത്തിയായിരുന്നു കടുംകൈ ചെയ്തത്. ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞതിന്റെ നിരാശയിലാണ് തീകൊളുത്തിയതെന്ന് പറയുന്നു. ശരീരമാസകലം സാരമായി പൊള്ളലേറ്റ നീതു കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച…
ഒരു കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
ആലുവ: ഒരു കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. കുട്ടമശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ബിപ്ലവ് മണ്ഡലിനെയാണ് (30) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടമശ്ശേരി ഭാഗത്ത് ഉൾവഴിയിൽനിന്ന് ബൈക്കിൽ കഞ്ചാവുമായി വരുകയായിരുന്നു ഇയാൾ. പൊലീസിനെ മറികടന്നുപോയ പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. ചെറിയ പാക്കറ്റുകളിലാക്കി 500, 1000 രൂപക്ക് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വിൽപന. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം
എടത്തല: കുഴിവേലിപ്പടി മാളിയേക്കൽപടിയിൽ കോരങ്ങാട്ടുമൂലയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി.തിങ്കളാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. 25 സെൻറ് വരുന്ന പറമ്പിൽ ശേഖരിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യക്കൂനകൾക്കാണ് തീപിടിച്ചത്. ആലുവയിലെയും സമീപത്തെയും അഗ്നിരക്ഷാക്രേന്ദ്രങ്ങളിൽനിന്ന് ഉടൻ ഫയർ എൻജിനുകൾ എത്തിയെങ്കിലും പ്ലാസ്റ്റിക്കായതിനാൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല.തുടർന്ന്, കൂടുതൽ യൂനിറ്റുകൾ എത്തി. എട്ട് ഫയർ എൻജിനുകൾ തുടർച്ചയായി വെള്ളമടിച്ചതിനെ തുടർന്ന് ഉച്ചക്ക് ശേഷമാണ് തീ കെടുത്താനായത്. സമീപത്ത് മോച്ചാംകുളം ഉണ്ടായതിനാലാണ് ഫയർ എൻജിനുകളിൽ വേഗത്തിൽ വെള്ളം നിറക്കാനായതും തുടർച്ചയായി…
ലക്ഷംവീടുകൾ പുനർനിർമിക്കാൻ ഒരുങ്ങി പഞ്ചായത്ത്
തകർന്ന ലക്ഷംവീടുകൾ മൂവാറ്റുപുഴ: തകർച്ചാഭീഷണി നേരിടുന്ന മാറാടി മഞ്ചരിപടിയിലെ ലക്ഷംവീടുകൾ നവീകരിക്കാനൊരുങ്ങി പഞ്ചായത്ത്. അരനൂറ്റാണ്ട് മുമ്പ് നൽകിയ വീടുകളുടെ അറ്റകുറ്റപ്പണി നടക്കാത്തതുമൂലം ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലായിരുന്നു. മഴക്കാലമാകുമ്പോൾ പടുത വലിച്ചുകെട്ടിയാണ് കുടുംബങ്ങൾ കഴിയുന്നത്. നിലവിൽ എല്ലാ വീട്ടിലും രണ്ടു കുടുംബങ്ങൾ വീതമാണ് കഴിയുന്നത്. വർഷങ്ങൾ നീണ്ട ഇവരുടെ ആവശ്യമാണ് ഒറ്റവീടാക്കണമെന്നത്. പഞ്ചായത്ത് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് അനുവദിച്ചവെങ്കിലും നിലവിലത്തെ അവസ്ഥയിൽ വീടുകൾ പണിയാൻ അനുവദിച്ച തുക അപര്യാപ്തമാണ്. വീടുകളിലേക്ക് നടപ്പുവഴി മാത്രമാണ് ഉള്ളത്.…
വൈവിധ്യങ്ങളിൽ മികവ് തീർത്ത് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ
ലഹരിക്കെതിരെ സ്കൂൾ നിർമിച്ച ‘കൂട്ടുകാരൻ’ എന്ന ഹൃസ്വചിത്രത്തിന്റെ സ്വിച്ച്ഓൺ നടത്തിയപ്പോൾ കാഞ്ഞിരമറ്റം: സഹപാഠികൾക്ക് വീടും ചികിത്സ സഹായങ്ങളും ഉൾപ്പെടെ ഒരുക്കി മാതൃകയാവുകയാണ് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ. പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും മികവ് തെളിയിക്കുകയാണിവർ. സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിദ്യാർഥിക്ക് മൂന്നര സെന്റ് സ്ഥലം വാങ്ങി 750 ചതുരശ്ര അടിയിൽ വീട് നിർമിച്ച് നൽകിയതാണിതിൽ ശ്രദ്ധേയം. ചികിത്സ സഹായത്തിനായി കാരുണ്യ സ്പർശം പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്. പദ്ധതിയിൽ…
മാർക്കറ്റ് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ; വനിത ജീവനക്കാർക്ക് വധഭീഷണി
ആലുവ മാർക്കറ്റ് ഭാഗത്തെ കൈയേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാരെ തടയുന്നു ആലുവ: മാർക്കറ്റ് ഭാഗത്തെ കൈയേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാർക്ക് വധ ഭീഷണി. മാർക്കറ്റിന്റെ മുൻ വശം മുതൽ സീമാസ് വരെയുള്ള സർവിസ് റോഡിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാനാണ് നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരടക്കം എത്തിയത്. ഒരു വനിത ഹെൽത്ത് ഇൻസ്പെക്ടറും രണ്ട് വനിത ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും നഗരസഭ തൊഴിലാളികളുമാണ് വാഹനങ്ങൾ ഉൾപ്പെടെ എത്തിയത്. ശനിയാഴ്ച രാവിടെ 8.30 ഓടെയാണ് സംഭവം. റോഡിലും മറ്റും കൈയേറിവെച്ചിരുന്ന…
തെരുവുനായ് ആക്രമണം രൂക്ഷം; ഒരുവർഷത്തിനിടെ കടിയേറ്റത് 32,086 പേർക്ക്
കൊച്ചി: രൂക്ഷമായ തെരുവുനായ് ശല്യം മൂലം നഗരഗ്രാമ വ്യത്യാസമില്ലാതെ വഴിനടക്കാനാകാത്ത സ്ഥിതിയിലാണ് ജനങ്ങൾ. കുട്ടികളും പ്രായമായവരും ഉൾപ്പെടെ ആക്രമണങ്ങൾക്ക് ഇരയാകുന്നു. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ എറണാകുളം ജങ്ഷൻ, ടൗൺ എന്നിവിടങ്ങളുടെ പ്ലാറ്റ്ഫോമുകൾ നായ്ക്കളുടെ വിഹാര കേന്ദ്രമായിട്ടും അധികൃതർ കണ്ണടക്കുകയാണ്. ബസ് സ്റ്റാൻഡുകളിലും യാത്രക്കാർ ഇവയുടെ ശല്യത്തിൽ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ശരാശരി 80 പേർക്കെങ്കിലും ഒരു ദിവസം കടിയേൽക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജില്ലയിൽ തെരുവുനായ് ആക്രമണത്തിൽ ചികിത്സ തേടിയത് 32,086 പേരാണ്. ഈ വർഷം ഒന്നരമാസം…
ആലുവയിൽ മാർക്കറ്റ് ഭാഗം കൈയേറിയ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാർക്ക് വധ ഭീഷണി
ആലുവ മാർക്കറ്റ് ഭാഗത്തെ കൈയേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാരെ തടയുന്നു ആലുവ: മാർക്കറ്റ് ഭാഗം കൈയേറിയ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാർക്ക് വധ ഭീഷണി. മാർക്കറ്റിന്റെ മുൻ വശം മുതൽ സീമാസ് വരെയുള്ള സർവീസ് റോഡിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാനാണ് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരടക്കം എത്തിയത്. ഒരു വനിത ഹെൽത്ത് ഇൻസ്പെക്ടറും രണ്ട് വനിത ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും നഗരസഭ തൊഴിലാളികളുമാണ് വാഹനങ്ങളുൾപ്പെടെ എത്തിയത്. ശനിയാഴ്ച്ച രാവിടെ 8.30 ഓടെയാണ് സംഭവം. റോഡിലും മറ്റും കൈയേറി…
