All news
രാസലഹരിയുമായി മൂന്നുപേർ പിടിയിൽ
ജാഫർ, നിസാർ, അൻസാർ മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പുന്നോപ്പടിക്കു സമീപം എക്സൈസ് നടത്തിയ റെയ്ഡിൽ വിൽപനക്കായി കൊണ്ടുവന്ന 40 ഗ്രാം എം.ഡി.എം.എ പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 10.30ഓടെ മൂവാറ്റുപുഴ എക്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് ഡ്രഗിന്റെ മൊത്തക്കച്ചവടക്കാരനടക്കം മൂന്നുപേരെ പിടികൂടിയത്. പുന്നോപ്പടി സ്വദേശികളായ പേണ്ടാനത്ത് ജാഫർ (43), പടിഞ്ഞാറെചാലിൽ നിസാർ (45), ആക്കോത്ത് അൻസാർ (45) എന്നിവരാണ് പിടിയിലായത്. 40.68 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും…
കിടക്ക ഗോഡൗണിൽ വൻ തീപിടിത്തം; രണ്ടു കോടിയുടെ നഷ്ടം, 220 കെ.വി വൈദ്യുതി ലൈൻ പൊട്ടിവീണു
എറണാകുളം കളമശേരിയിൽ ഉണ്ടായ തീപിടുത്തം ശമിപ്പിക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേന (ചിത്രം: ബൈജു കൊടുവള്ളി) കളമശ്ശേരി: സീപോർട്ട്-എയർപോർട്ട് റോഡരികിൽ കിടക്കഗോഡൗണിൽ വൻ തീപിടിത്തം. രണ്ട് ലോറികളടക്കം കത്തിനശിച്ചു. ആളപായമില്ല. തീയും പുകയും ഉയർന്ന് മുകളിലൂടെ കടന്നുപോകുന്ന ഹൈടെൻഷൻ 220 കെ.വി വൈദ്യുതി ലൈൻ മൂന്നെണ്ണം പൊട്ടിവീണു. ശനിയാഴ്ച രാവിലെ പത്തോടെ സീപോർട്ട് റോഡിന് സമീപം ഹിദായത്ത് നഗറിൽ കാരുവള്ളി കെ.കെ. ജമാലിന്റെ ഉടമസ്ഥതയിലുള്ള ക്രസന്റ് ഫോം കിടക്ക ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിൽ ഉണ്ടായിരുന്ന കിടക്കകൾ പൂർണമായും കത്തിനശിച്ചു. രണ്ട് ലോറികളും…
കളമശ്ശേരിയില്‍ കിടക്കക്കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം; ഹൈടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണു
കൊച്ചി: കളമശ്ശേരിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. കളമശ്ശേരി ബിവറേജസ് ഔട്ട്ലെറ്റിന്റെ പിന്‍വശത്തുള്ള കിടക്കക്കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. ഏലൂര്‍, തൃക്കാക്കര യൂണിറ്റുകളില്‍നിന്നു ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. രാവിലെ 10.15ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഹൈടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണു. ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളടക്കം കത്തിനശിച്ചു. വന്‍നഷ്ടമാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിനുസമീപം ജനവാസമേഖലയാണ്. തീ ഉയര്‍ന്നതോടെ പരിസരമാകെ പുകയില്‍ മൂടി. ഗോഡൗണിന് സമീപം ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നു. ഇവർ ഈ സമയം അവിടെ ഉണ്ടായിരുന്നില്ല.
എടത്തല പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു
എടത്തല: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി പടരുന്നു. വാഴക്കുളം ബ്ലോക്ക് പരിധിയിലും ആലുവ മേഖലയിലും ഡെങ്കിപ്പനി കൂടുതലുള്ളത് എടത്തല പഞ്ചായത്തിലാണ്. കടുത്ത വേനലിലും ഡെങ്കിപ്പനി പടരുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്. കൊതുക് പെരുകുന്നത് തടയാൻ കാര്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നാണ് ആരോഗ്യവിഭാഗം ആരോപിക്കുന്നത്. ചുണങ്ങംവേലി മേഖലയിലാണ് ഡെങ്കിപ്പനി കൂടുതൽ. കോമ്പാറ ഭാഗത്തും കൂടുതൽ പനിബാധിതരുണ്ട്. പൂർണ വളർച്ചയെത്തിയ കൊതുകുകളെ മാത്രമേ ഫോഗിങ് വഴി തുരത്താൻ കഴിയൂ. വളർന്നുകൊണ്ടിരിക്കുന്ന അപകടകാരികളായ കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.…
അര്‍ബന്‍ ബാങ്ക് അഴിമതി; നേതാക്കളെടുത്ത വായ്പകള്‍ തിരിച്ചടപ്പിക്കാന്‍ നേതൃത്വം ഇടപെടണം
പെരുമ്പാവൂര്‍: അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എടുത്ത വായ്പകള്‍ തിരിച്ചടപ്പിക്കാന്‍ നേതൃത്വം ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.�പാര്‍ട്ടി പ്രവര്‍ത്തകരും നിക്ഷേപകരും പുതിയ ഭരണസമിതികളും ഈ ആവശ്യം ഉന്നയിച്ചിട്ടും നേതാക്കള്‍ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. പാര്‍ട്ടിയുടെ ബ്ലോക്ക്, മണ്ഡലം നേതാക്കളും ജനപ്രതിനിധികളുമായ ചിലരുടെ വായ്പ തുക 40 കോടി രൂപയോളമാണ്. ആദ്യകാലം മുതല്‍ കോണ്‍ഗ്രസ് ഭരിച്ച ബാങ്കില്‍ അനധികൃത ഇടപാടുകള്‍ നടത്തിയതായി ആരോപണമുയർന്നത് കോൺഗ്രസ് നേതാക്കൾക്കെതിരെയാണ്. നിലവില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മുന്‍ പ്രസിഡന്റ് ഇ.എസ്. രാജന് മുന്‍ മണ്ഡലം…
വേലിയേറ്റ വെള്ളപ്പൊക്കം; തീരദേശ മേഖല ദുരിതത്തിൽ
കോട്ടുവള്ളിയിൽ വേലിയേറ്റത്തിൽ ചെമ്മീൻ കെട്ടും പുഴയും തിരിച്ചറിയാത്ത നിലയിൽ പറവൂർ: വൃശ്ചിക – ശിവരാത്രി വെള്ളപ്പൊക്കത്തെ തുടർന്ന് തീരദേശ പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരും ദുരിതത്തിലായി. തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉയർന്ന വേലിയേറ്റ വെള്ളപ്പൊക്കത്തിൽ വൈപ്പിൻ, പറവൂർ, വരാപ്പുഴ, ചെല്ലാനം, തീരദേശ മേഖലയിലെ ജനങ്ങളും, ഈ മേഖലയോട് ചേർന്ന ചെമ്മീൻ കെട്ടുകളും ദുരിതത്തിലാണ്. വീടുകളിലും പാതകളിലും ഓരുവെള്ളം കയറിയതിനാൽ വൻ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ചെമ്മീൻ കെട്ട് കർഷകരും തൊഴിലാളികളും ദുരിതത്തിലായി. ചെമ്മീൻ കെട്ടുകളുടെ പുറം ചിറകൾ മുങ്ങി തൂമ്പിന്…
നായ്ക്കളെ കൂട്ടത്തോടെ വീട്ടിൽ താമസിപ്പിച്ച സംഭവം; കലക്ടർക്ക് റിപ്പോർട്ട് നൽകി
പള്ളിക്കര: നായ്ക്കളെ വീട്ടിൽ കൂട്ടത്തോടെ വളർത്തുന്നതുമായി ബന്ധപ്പെട്ട പരാതി ഉയർന്നതോടെ റവന്യു വകുപ്പ് കലക്ടർക്ക് റിപ്പോർട്ട് നൽകി. പരിസരവാസികൾക്ക് പ്രയാസം നേരിടുന്നതായി ചൂണ്ടിക്കാട്ടി കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് വില്ലേജ് ഓഫിസർ ആലീസിന്റെ നേതൃത്വത്തിൽ റവന്യു വകുപ്പ് സ്ഥലം സന്ദർശിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകി. കുന്നത്തുനാട് പഞ്ചായത്തിലെ 10ാം വാർഡ് വെമ്പിള്ളിയിലാണ് ഇത്തരത്തിൽ വീട് വാടകക്കെടുത്ത് 30ലധികം നായ്ക്കളെ വളർത്തുന്നത്. പട്ടികളുടെ കൂട്ടത്തോടെയുള്ള കുര മൂലം പരിസരത്ത് താമസിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ചില സമയങ്ങളിൽ അസഹനീയ…
തെങ്ങുകയറുന്നതിനിടെ കയർപൊട്ടി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
അങ്കമാലി: പാറക്കടവ് മാമ്പ്രയിൽ തെങ്ങിൽ കയറുന്നതിനിടെ കയർപൊട്ടി വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. പാറക്കടവ് എളവൂർ നടുവത്ത് വീട്ടിൽ പരേതനായ രാജന്റെ മകൻ ബിത്രനാണ് (55) മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടിന് മാമ്പ്ര അസീസി നഗറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തെങ്ങ് കയറുന്നതിനിടെയായിരുന്നു അപകടം. 60 അടിയോളം ഉയരമുള്ള തെങ്ങിൽ നിന്ന് കയർപൊട്ടി തലകുത്തി വീഴുകയായിരുന്നു. അവശനിലയിലായ ബിത്രനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ മേഖലയിലെ ചെത്ത് തൊഴിലാളിയായിരുന്നു. അമ്മ: വാസന്തി. ഭാര്യ: സീന.…
തൊഴിലും പരിശീലനവും നേടാം ഒപ്പമുണ്ട് ‘വിജ്ഞാന കേരളം’
വിജ്ഞാനകേരളം റിസോഴ്സ് പേഴ്സൺമാർക്കുളള പരിശീലനം തൃക്കാക്കരയിൽ ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു കൊച്ചി: അഭ്യസ്തവിദ്യർക്ക് തൊഴിലും വിദ്യാർഥികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനവുമൊരുക്കി വിജ്ഞാന കേരളം പദ്ധതി ജില്ലയിൽ സജീവമാക്കുന്നു.തദ്ദേശ വകുപ്പിന് കീഴിലുളള കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിലുളള പദ്ധതിക്ക് ‘കില’യുടേയും ‘കുടുംബശ്രീ’യുടേയും പങ്കാളിത്തമുണ്ട്. വർഷം അഞ്ച് ലക്ഷം പേർക്ക് തൊഴിൽ, രണ്ട് ലക്ഷം പേർക്ക് നൈപുണ്യ പരിശീലനം എന്നീ പ്രഖ്യാപനത്തോടെയായിരുന്നു സംസ്ഥാന തലത്തിൽ പദ്ധതിയുടെ തുടക്കം. ജില്ലയിൽ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പദ്ധതി കാര്യക്ഷമമാക്കുന്നതിനുളള…
കണക്കന്‍കടവ് റെഗുലേറ്റര്‍-കം ബ്രിഡ്ജിന്റെ ഒന്നാംഘട്ട നവീകരണത്തിന് 15 കോടി അനുവദിച്ചു
ഷട്ടറുകൾ ദ്രവിച്ച കണക്കന്‍കടവ് റെഗുലേറ്റര്‍-കം ബ്രിഡ്ജ് പറവൂർ: ചാലക്കുടിയാറിന് കുറുകെയുള്ള കണക്കന്‍കടവ് റെഗുലേറ്റര്‍-കം ബ്രിഡ്ജ് നവീകരിക്കാൻ ഒന്നാംഘട്ടമായി സംസ്ഥാന ബജറ്റിൽ 15 കോടി വകയിരുത്തിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചു. ഷട്ടറുകൾ തുറക്കാൻ കഴിയാത്തവിധം ദ്രവിച്ച സാഹചര്യത്തിലാണ് മേജർ ഇറിഗേഷന്‍ വകുപ്പ് ഇതിനായി 32 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. പുത്തന്‍വേലിക്കര പഞ്ചായത്തിലെ കുടിവെള്ള വിതരണം ചാലക്കുടിയാറിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ചാലക്കുടിയാറിലെ വെള്ളം ഇളന്തിക്കരയിലെ പമ്പ് ഹൗസിൽ ശുദ്ധീകരിച്ചാണ് 17 വാർഡുകളിലും വിതരണം ചെയ്യുന്നത്. കണക്കന്‍കടവ് റെഗുലേറ്റര്‍-കം…
