All news
4.5 കോടിയുടെ കഞ്ചാവുമായി മോഡലും മേക്കപ് ആർട്ടിസ്റ്റും പിടിയിൽ; 15 കിലോ കഞ്ചാവ് ഒളിപ്പിച്ചത് മേക്കപ് സാധനങ്ങൾക്കൊപ്പം
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ജയ്പുർ സ്വദേശിനി മാൻവി ചൗധരി, ഡൽഹി സ്വദേശിനി ചിബറ്റ് സ്വാന്തി, പിടികൂടിയ കഞ്ചാവ് നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നാലര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഉത്തരേന്ത്യക്കാരായ രണ്ട് യുവതികൾ അറസ്റ്റിൽ. ബാങ്കോക്കിൽനിന്ന് തായ് എയർലൈൻസിൽ വന്ന രാജസ്ഥാനിലെ ജയ്പുർ സ്വദേശിനി മാൻവി ചൗധരി, ഡൽഹി സ്വദേശിനി ചിബറ്റ് സ്വാന്തി എന്നിവരാണ് അറസ്റ്റിലായത്. മാൻവി മോഡൽ ഗേളും ചിബറ്റ് മേക്കപ് ആർട്ടിസ്റ്റുമാണ്. ഇരുവരും ഏഴര കിലോ വീതം കഞ്ചാവാണ് കൈവശം…
സംസ്ഥാനത്തെ സുരക്ഷിത കടൽത്തീരങ്ങളുടെ പട്ടിക; ഫോർട്ട്കൊച്ചി ബീച്ചിന്‍റെ ഗ്രാഫ് ഇടിയുന്നു
ഫോർട്ട്കൊച്ചി: കേരളത്തിലെ സുരക്ഷിത കടൽത്തീരങ്ങളുടെ പട്ടികയിൽ ഫോർട്ട്കൊച്ചി ബീച്ചിന്‍റെ സ്ഥാനം താഴേക്ക് ഇടിയുന്നു. വിവിധ ട്രാവൽ ബ്ലോഗുകളും ടുറിസം ഏജൻസികളും പ്രസിദ്ധീകരിക്കുന്ന സുരക്ഷിത കടൽത്തീര പട്ടികയിലാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള ഫോർട്ട് കൊച്ചി കടൽത്തീരം പത്താം സ്ഥാനത്തേക്ക് പതിച്ചത്. ആഗോള ടൂർ ഗൈഡ് ബ്ലോഗുകളിലും കൊച്ചി തീരം സുരക്ഷിത പട്ടികയിൽ പത്താം സ്ഥാനത്താണ്. ഒരു കാലത്ത് സഞ്ചാരികളുടെ പറുദീസ എന്ന് വിശേഷിപ്പിച്ചിരുന്ന തീരമാണ് സംസ്ഥാന പട്ടികയിൽ പോലും താഴേക്ക് പോകുന്നത്. നീണ്ട 444 വർഷങ്ങളിലായി മൂന്ന് പാശ്ചാത്യ…
ഇത് ഒരൊന്നൊന്നര രക്ഷപ്പെടൽ!
റെയിൽവേ ട്രാക്കിൽ ട്രെയിൻ എൻജിനടിയിൽ കുടുങ്ങി കിടക്കുന്ന അരുൺ ഷിൻഡെയും അനന്തനും ആലുവ: മദ്യപിച്ച് ലക്കുകെട്ട് റെയിൽവേ ട്രാക്കിൽ കുടുങ്ങിയവർ ലോക്കോ പൈലറ്റിന്‍റെ ഇടപെടലിൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ-തൃശൂർ റൂട്ടിൽ ആലുവ സ്റ്റേഷനും ചൊവ്വര സ്റ്റേഷനും ഇടയിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശികളായ അരുൺ ഷിൻഡെ (25), അനന്തൻ (47) എന്നിവരാണ് കായംകുളം സ്വദേശിയായ ലോക്കോ പൈലറ്റ് അൻവർ ഹുസൈന്‍റെ കരുതലിൽ ട്രെയിൻ എൻജിന്‍റെ അടിയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. തിരുവനന്തപുരം-കൊൽക്കത്ത ഷാലിമാർ എക്സ്പ്രസ് ആലുവയിൽനിന്ന് യാത്ര…
ക്രിമിനൽ സ്വഭാവം കൂടുതൽ മുസ്‌ലിംകൾക്ക്, എന്ത് തെറ്റ് ചെയ്‌താലും പള്ളിയിൽ പോയി പ്രാർത്ഥിച്ചാൽ മതി -വിദ്വേഷ പരാമർശവുമായി സി.പി.എം നേതാവ്
മൂവാറ്റുപുഴ: സമൂഹമാധ്യമത്തിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി സി.പി.എം നേതാവ്. സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവം ഉള്ളത് മുസ്‌ലിംകൾക്കാണെന്നാണ് സി.പി.എം ലോക്കൽ സെക്രട്ടറി ഫ്രാൻസിസ് എം.ജെ ഫേസ്ബുക്ക് കമന്‍റിൽ പറഞ്ഞത്. എന്ത് തെറ്റ് ചെയ്‌താലും പള്ളിയിൽ പോയി അഞ്ച് നേരം പ്രാർത്ഥിച്ചാൽ മതി…. എന്നിങ്ങനെയാണ് ഫ്രാൻസിസ് എം.ജെ കമന്‍റ് ചെയ്തത്. ഈ സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവ ഉള്ളത് മുസ്ലീങ്ങൾക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്‌താലും പള്ളിയിൽ പോയി അഞ്ച് നേരം പ്രാർത്ഥിച്ചാൽ മതി…
ദുരിതമൊഴിയാതെ എം.സി റോഡ്
എം.സി റോഡിൽ അങ്കമാലി നായത്തോട് കവലയിൽ രണ്ട് മാസം മുമ്പ് ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടം (ഫയൽ ചിത്രം) കൊച്ചി: അശാസ്ത്രീയ നിർമാണം മൂലം എം.സി റോഡിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുകയാണ്. റോഡ് കടന്നുപോകുന്ന അങ്കമാലി, കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ പ്രദേശങ്ങളിലാണ് ദുരിതം ഏറെയും. ഒന്നര പതിറ്റാണ്ടിനപ്പുറത്ത് കെ.എസ്.ടി.പി റോഡ് നവീകരണം നടത്തുന്ന വേളയിൽ തന്നെ ഈ അശാസ്ത്രീയത വിവിധ കോണുകളിൽനിന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ, അധികൃതർ അവഗണിക്കുകയായിരുന്നു. ദുരിതമൊഴിയാതെ മൂവാറ്റുപുഴ; അപകടങ്ങൾ നിരവധി 2007ൽ റോഡ് കെ.എസ്.ടി.പി നവീകരിച്ചത്…
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച വിദ്യാർഥി പിടിയിൽ
പിടിയിലായ അനുരാജ് കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർഥിയും കൊല്ലം സ്വദേശിയുമായ അനുരാജിനെയാണ് പൊലീസ് പിടികൂടിയത്. അനുരാജ് ആണ് കോളജ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് മറ്റ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. നാലു കിലോഗ്രാം കഞ്ചാവ് വാങ്ങിയ അനുരാജ്, രണ്ടുകിലോഗ്രാം ഹോസ്റ്റലിൽ എത്തിച്ചെന്നാണ് വിവരം. ഇയാളുടെ സാമ്പത്തിക ഇടപാടുകളടക്കം പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കും. കോളജിൽ കഞ്ചാവ് എത്തിച്ചതിന്‍റെ…
പൊലീസിന് നേരെ ആക്രമണം; ജീപ്പിന്‍റെ ഗ്ലാസ് തകർത്തു
മദ്യലഹരിയിൽ യുവാവിന്റെ ആക്രമണത്തിൽ ഗ്ലാസ് തകർന്ന പൊലീസ് ജീപ്പ് പറവൂർ: പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണ ശ്രമം. ആക്രമണത്തിൽ പൊലീസ് ജീപ്പിന് കേടുപാട് പറ്റി. വെള്ളിയാഴ്ച രാത്രി 12നാണ് ഭർത്താവ് ദേഹോപദ്രവം ഏൽപിക്കുന്നെന്നും കൊല്ലാൻ ശ്രമിക്കുന്നെന്നും പറഞ്ഞ് വീട്ടമ്മയുടെ ഫോൺ സന്ദേശമെത്തിയത്. അന്വേഷിക്കാനായി 12.20ന് പൊലീസ് സംഘം വലിയ പല്ലംതുരുത്തിലെ വീട്ടിലെത്തി. പൊലീസിനെ കണ്ടയുടനെ വീട്ടമ്മയുടെ ഭർത്താവ് മനപ്പിള്ളി വീട്ടിൽ മനോജ്(42) ഇരുമ്പു പാരയുമായി വന്ന് പൊലീസ് ജീപ്പിന്‍റെ മുൻവശത്തെ…
പോളിടെക്നിക്കിലെ കഞ്ചാവ്: നിരപരാധിയെന്ന് പറഞ്ഞ അഭിരാജിനെ പുറത്താക്കി എസ്.എഫ്.ഐ
കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പനംതറയിൽ വീട്ടിൽ ആർ. അഭിരാജിനെ (21) എസ്.എഫ്.ഐ പുറത്താക്കി. എസ്.എഫ്.ഐ നേതാവായ അഭിരാജ് കോളജ് യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്നു അഭിരാജ്. കേസിൽ സ്റ്റേഷൻ ജാമ്യത്തിലാണ് അഭിരാജ്. അഭിരാജ് നിരപരാധിയാണെന്നായിരുന്നു നേരത്തെ എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞിരുന്നത്. റെയ്ഡ് നടന്ന സമയത്ത് അഭിരാജ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നും എസ്.എഫ്.ഐ യൂണിറ്റ് സമ്മേളനത്തിന്റെ അലങ്കാരജോലികളുമായി ബന്ധപ്പെട്ട് കാമ്പസിനുള്ളിലായിരുന്നെന്നുമാണ് എസ്.എഫ്.ഐ കളമശ്ശേരി ഏരിയ പ്രസിഡന്റ് ദേവരാജ് കഴിഞ്ഞ…
കൊടും ചൂട്; വിദേശ സഞ്ചാരികളുടെ വരവിനെ ബാധിക്കുന്നു
ഫോർട്ട്കൊച്ചി: കൊടുംചൂട് കാലാവസ്ഥ കൊച്ചിയിലേക്കുളള വിദേശ സഞ്ചാരികളുടെ വരവിനെ ബാധിക്കുന്നു.�ചൂട് കനത്തതോടെ വിദേശികൾ തങ്ങുന്ന ഫോർട്ട്കൊച്ചി മേഖലയിലെ ഹോം സ്റ്റേകൾ പലതും ഒഴിഞ്ഞുകിടക്കുകയാണ്. ഹോട്ടലുകളുടെയും സ്ഥിതിയും അതുതന്നെ. കൊച്ചിയിലെ ഉത്തരേന്ത്യൻ സമൂഹത്തിന്റെ ഹോളി ആഘോഷത്തിൽ പങ്കെടുക്കാൻ നൂറുകണക്കിന് വിദേശികളാണ് എല്ലാവർഷവും എത്തിയിരുന്നത്. ചില ടൂർ ഓപറേറ്റർമാർ നിറങ്ങളുടെ ഉത്സവമെന്ന പേരിൽ സഞ്ചാരികൾക്ക് ഇതൊരു ടുർ പ്രോഗ്രാമായി ഒരുക്കാറുമുണ്ട്. എന്നാൽ, വെള്ളിയാഴ്ച നടന്ന ഹോളി ആഘോഷത്തിൽ നാമമാത്രമായ വിദേശികളാണ് പങ്കെടുത്തത്.�മട്ടാഞ്ചേരി പാലസ് റോഡിലെ നവനീത് കൃഷ്ണ ക്ഷേത്രത്തിനു മുമ്പിൽ…
‘ഞാൻ നാടുവിട്ടു എന്നാണ് പറയുന്നത്, എന്തുവാ അവരുദ്ദേശിക്കുന്നത്? ഞങ്ങളിവിടെ തന്നെയുണ്ട്…’ -കഞ്ചാവ് കേസിൽ എസ്.എഫ്.ഐ ആരോപണം തള്ളി ആദിലും അനന്തുവും
കൊച്ചി: കളമശ്ശേരി പോളിടെക്നിക് മെൻസ് ഹോസറ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രാദേശിക നേതൃത്വം ഉന്നയിച്ച ആരോപണം തള്ളി കോളജ് വിദ്യാർഥികളായ കെ.എസ്.യു പ്രവർത്തകർ. തങ്ങൾ ഒളിവിൽ പോയിട്ടില്ലെന്നും നാടുവിട്ടിട്ടില്ലെന്നും കെ.എസ്.യു പ്രവർത്തകരായ അനന്തുവും ആദിലും മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവ് വെച്ചത് അനന്തുവും ആദിലുമാണെന്നും ഇവർ നാടുവിട്ടെന്നുമായിരുന്നു എസ്.എഫ്.ഐ കളമശേരി ഏരിയാ പ്രസിഡൻറ് ദേവരാജ് ആരോപിച്ചത്. ഇരുവരുടെയും മുറിയിൽനിന്നാണ് കഞ്ചാവ് പിടിച്ചതെന്നും ദേവരാജ് ആരോപിച്ചിരുന്നു. കഞ്ചാവുമായി പിടിയിലായ എസ്.എഫ്.ഐ നേതാവും കോളജ് യൂനിയൻ ജനറൽ സെക്രട്ടറിയുമായ…
