
റിൻഷാൻ, ശ്രീകുമാർ, കിരൺദാസ്, ശ്യാം പി. ഡീൻ
കൊച്ചി: മാരകായുധങ്ങളുമായി വീട്ടിൽ കയറി അച്ഛനെയും മകനെയും മർദിച്ചെന്ന പരാതിയിൽ നാല് പേർ അറസ്റ്റിൽ. വൈപ്പിൻ സ്വദേശി ഉണ്ണികൃഷ്ണനെയും ഇളയ മകനെയും ഞായറാഴ്ച രാത്രി വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ ഞാറക്കൽ സ്വദേശികളായ ഫ്രാൻസിസ് റിൻഷാൻ (29), ശ്രീകുമാർ (27), കിരൺദാസ് (30), ശ്യാം പി. ഡീൻ (28) എന്നിവരെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണന്റെ ഇളയ മകനും സംഘവുമായി ഉണ്ടായ തർക്കത്തിന്റെ അടിസ്ഥാനത്തിലാണ് നാല് പേർ ഞായറാഴ്ച രാത്രിയോടെ ഇവരുടെ വീട്ടിൽ എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. മകനെ അക്രമികൾ മർദിക്കുന്നത് കണ്ട് തടയാൻ ചെന്നപ്പോഴാണ് ഉണ്ണികൃഷ്ണനെയും സംഘം അക്രമിച്ചത്. മാരകായുധങ്ങൾ ഉപയോഗിച്ച് തലക്ക് പുറകിൽ അടിച്ചും വായിൽ കുത്തിയുമാണ് പരിക്കേൽപ്പിച്ചത്. എന്നാൽ പ്രതികൾ ലഹരി ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചതിന്റെ പ്രതികാരമായാണ് ആക്രമണം ഉണ്ടായതെന്നാണ് ഉണ്ണികൃഷ്ണന്റെ ഇളയ മകൻ പറയുന്നത്.�
+ There are no comments
Add yours