
സെയ്ദുർ റഹ്മാൻ
പെരുമ്പാവൂർ: രാസലഹരിയുമായി അന്തർസംസ്ഥാനക്കാരൻ പിടിയിലായി. അസം നൗഗോൺ പച്ചിംസിങ്കിമാരി സ്വദേശി സെയ്ദുർ റഹ്മാനെയാണ് (28) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മാവിൻചുവട് ഭാഗത്തുനിന്നാണ് ഇയാൾ പിടിയിലായത്. വിൽപനക്കായി സൂക്ഷിച്ചിരുന്ന 11 ഗ്രാം ഹെറോയിൻ ഇയാളിൽ നിന്നും കണ്ടെടുത്തു. ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ പി.എം. റാസിഖ്, എൽദോസ് കുര്യാക്കോസ്, എസ്.സി.പി.ഒ രജിത്ത്, സി. പി.ഒ മാരായ ധനേഷ്, ഗോപു കൃഷ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്.
+ There are no comments
Add yours