All news
മൂവാറ്റുപുഴയിൽ പൈപ്പ് പൊട്ടി ജല വിതരണം മുടങ്ങിയിട്ട് മൂന്നു ദിവസം
പൈപ്പ് പൊട്ടിയത് കണ്ടെത്താൻ എടുത്ത കുഴി മൂവാറ്റുപുഴ: കാല് മാറി നടത്തിയ ശസ്ത്രക്രിയ പോലെ പൈപ്പ് പൊട്ടിയത് കണ്ടെത്താനുള്ള ജല അതോറിറ്റിയുടെ കുഴി എടുക്കൽ മാമാങ്കം മൂലം പൈപ്പ് പൊട്ടാത്ത മേഖലകളിലും കുടിവെള്ളം മുടങ്ങി. നഗരത്തിൽ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി മൂന്നു ദിവസം പിന്നിടുമ്പോഴാണിത്. ശനിയാഴ്ച രാത്രി കാവുംപടി റോഡിൽ പൈപ്പ് പൊട്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം റോഡിലൂടെ ഒഴുകിയതോടെ ജലവിതരണം നിർത്തിവെച്ചു. അറ്റകുറ്റപ്പണികൾ നടത്തുന്ന കരാറുകാർ…
റോ-റോ സർവിസിന് ഒരു വെസൽ മാത്രം; ദുരിതത്തിലായി യാത്രക്കാർ
ഫോർട്ട്കൊച്ചി: വൈപ്പിൻ-ഫോർട്ട്കൊച്ചി കരകളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന രണ്ട് റോ-റോ വെസലുകളിൽ ഒന്ന് കട്ടപ്പുറത്തായതോടെ യാത്രക്കാർ ദുരിതത്തിലായി. സേതുസാഗർ ഒന്ന് എന്ന വെസലാണ് മൂന്നുദിവസമായി തകരാറിലായി അറ്റകുറ്റപ്പണിക്കായി മാറ്റിയത്. നിലവിൽ ഒരു വെസൽ മാത്രമാണ് സർവിസ് നടത്തുന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് മറുകര കടക്കാൻ ഇരുകരയിലും കാത്തുകിടക്കുന്നത്. ഞായറാഴ്ച അവധി ദിനമായതിനാൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു റോ-റോയിൽ കയറാൻ കാത്തുകിടന്നത്. മേഖലയിൽ സർവിസ് നടത്തിയിരുന്ന ഫോർട്ട് ക്യൂൻ എന്ന നഗരസഭയുടെ ബോട്ട് ഒരുവർഷമായി ഫിറ്റ്നസ് കാലാവധി കഴിഞ്ഞതിന്റെ പേരിൽ മാറ്റിയിട്ടിരിക്കയാണ്.…
ലഹരിക്കെതിരെ സംയുക്ത റെയ്ഡ്; 13 പേർ അറസ്റ്റിൽ
സുബിൻ, ബിജിൻ എബ്രഹാം, റോഷൻ, നജ്മൽ കൊച്ചി: മയക്കുമരുന്നിനെതിരെ നടത്തിയ സംയുക്ത റെയ്ഡിൽ ഒമ്പത് കേസുകളിലായി 13 പ്രതികളെ അറസ്റ്റ് ചെയ്തു. പൊലീസ്, എക്സൈസ്, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, കസ്റ്റംസ്, റെയിൽവേ പൊലീസ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. 31.46 ഗ്രാം എം.ഡി.എം.എയുമായി എസ്.ആർ.എം റോഡിന് സമീപത്തെ ഹോട്ടലിൽനിന്ന് ഇടുക്കി മറയൂർ ജവഹർ നഗർ പുളിയനിക്കൽ വീട്ടിൽ സുബിൻ (26), പത്തനംതിട്ട നിരണം മാന്നാർ കൂട്ടംപള്ളിയിൽ ബിജിൻ എബ്രഹാം (21) എന്നിവരെയും പാലാരിവട്ടത്തിന് സമീപത്തെ…
പരസ്യപ്രചാരണം അവസാനിച്ചു; ഉപതെരഞ്ഞെടുപ്പ് നാളെ
മൂവാറ്റുപുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂവാറ്റുപുഴ നഗരസഭ, പായിപ്ര പഞ്ചായത്ത് എന്നിവിടങ്ങളിലെ വാർഡുകളിലെ പരസ്യപ്രചാരണം അവസാനിച്ചു. നഗരസഭയിലെ പതിമൂന്നാം വാർഡ് ഈസ്റ്റ് ഹൈസ്കൂൾ, പായിപ്ര പഞ്ചായത്തിലെ പത്താം വാർഡ് നിരപ്പ് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൊട്ടിക്കലാശത്തിന് നിരവധി പേരാണ് അണിനിരന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് 10 മാസം ശേഷിക്കെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾ ഏറെ വീറും വാശിയുമുള്ളതായിരുന്നു. 25നാണ് ഫലപ്രഖ്യാപനം. നഗരസഭ 13ാം വാർഡിൽ 1004 വോട്ടാണുള്ളത്. ഈസ്റ്റ് ഹൈസ്കൂളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.…
അയ്യമ്പുഴയിൽ 5000 കോടിയുടെ ഹില്‍ടോപ് സിറ്റി പദ്ധതി
കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ സമാപന സമ്മേളന സദസ്സ് കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ സമീപ പ്രദേശമായ അയ്യമ്പുഴയിൽ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയോട് ചേർന്ന് 5000 കോടി മുടക്കി ഹില്‍ടോപ് സിറ്റി നിർമിക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള മൊണാര്‍ക് ഗ്രൂപ്പ് പ്രതിനിധികളാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിമാനത്താവളത്തിൽ നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട പദ്ധതിയെന്ന് മൊണാര്‍ക് ഗ്രൂപ്പ് ഡയറക്ടര്‍ സുനില്‍ കോക്രെ പറഞ്ഞു. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ലഭിച്ചെന്നും അധികം വൈകാതെ…
കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരുന്ന കൊമ്പന് ചെരിഞ്ഞു
കോടനാട് അഭയാരണ്യത്തില്‍ ചെരിഞ്ഞ ആന പെരുമ്പാവൂര്‍: കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരുന്ന കൊമ്പന് ചെരിഞ്ഞു. വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ അതിരപ്പിള്ളിയില്‍നിന്ന് ബുധനാഴ്ച രാവിലെ ഇവിടെ എത്തിച്ച് ചികിത്സ നൽകുന്നതിനിടെയാണ് വെള്ളിയാഴ്ച 12ഓടെ ചെരിഞ്ഞത്. മസ്തകത്തിലെ മുറിവ് പഴുത്തതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അണുബാധ തുമ്പിക്കൈയിലേക്ക് ഉള്‍പ്പെടെ വ്യാപിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. കൂടുമായി ഇണങ്ങിവന്ന ആന ഭക്ഷണം കഴിച്ചിരുന്നു. പറമ്പിക്കുളത്തുനിന്നാണ് രണ്ടുമാസം മുമ്പ് ആന വെറ്റിലപ്പാറ വഴി അതിരപ്പിള്ളിയില്‍ എത്തിയത്. കാലടി പ്ലാന്റേഷന് കോര്പറേഷന് എണ്ണപ്പന തോട്ടത്തിനുസമീപം റോഡിലിറങ്ങി…
ഫാക്ട് ഭൂമിയിൽ തള്ളിയ മാലിന്യത്തിന് തീപിടിച്ചു
ഫാക്ട് ഭൂമിയിലെ മാലിന്യത്തിൽ നിന്നും തീയും പുകയും ഉയരുന്നു കളമശ്ശേരി: അനധികൃതമായി തള്ളിയ പ്ലാസ്റ്റിക് അടങ്ങിയ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. ഫാക്ടിന്റെ ഏക്കർ കണക്കിന് ഭൂമിയിലെ പുല്ലും കാടും കത്തിനശിച്ചു. ഏലൂർ നഗരസഭ പ്രദേശത്തെ വല്ലാർപാടം കണ്ടെയ്നർ റോഡിനോട് ചേർന്ന് എം.കെ.കെ. നായർ ഹാളിന് സമീപം മുതൽ ഫാക്ട് ക്വാട്ടേഴ്സിന് സമീപം വരെ ഭൂമിയിൽ ഉച്ചക്ക് ഒന്നരക്കാണ് വൻ തീപിടുത്തം ഉണ്ടായത്. ആറ് അഗ്നിരക്ഷാസേന യൂനിറ്റുകൾ രണ്ടര മണിക്കൂർ എടുത്താണ് തീയണച്ചത്. ഏലൂർ, കളമശ്ശേരി നഗരസഭകൾ മാലിന്യം…
പൈപ്പ് പൊട്ടി ആലങ്ങാട് ശുദ്ധജലവിതരണം നിലച്ചു
മറിയപ്പടി സിമിലിയക്ക് സമീപം കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് വെള്ളം പാഴാകുന്നു ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിന്റെ എട്ടോളം പ്രദേശങ്ങളിൽ ശുദ്ധജല പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് ശുദ്ധജലം വിതരണം നിലച്ചു. കുടിവെള്ളം ലഭിക്കാതെ നാട്ടുകാർ ദുരിതത്തിലായി. തിരുവാല്ലൂർ, മാളികംപീടിക-തിരുവാല്ലൂർ ലിങ്ക് റോഡ്, ആലങ്ങാട് കാവ്, പറവൂർ-ആലുവ റോഡിൽ സിമിലിയ മുതൽ മാളികംപീടിക വരെയുള്ള സ്ഥലങ്ങൾ, കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് ബാങ്കിന് സമീപം എന്നിവിടങ്ങളിലാണ് കെ.എസ്.ഇ.ബിയുടെ കേബിൾ ജോലികൾ മൂലം കുടിവെള്ള വിതരണ പൈപ്പ് ലൈൻ പൊട്ടിയത്. ബുധനാഴ്ച വൈകീട്ടോടെ…
അജ്ഞാതജീവിയുടെ ആക്രമണത്തിൽ മാൻ ചത്ത നിലയിൽ
അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്ത മാൻ പെരുമ്പാവൂർ: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മാൻ ചത്ത നിലയിൽ. വേങ്ങൂർ പഞ്ചായത്തിലെ പാണിയേലിയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന പ്രദേശമാണിത്. കഴുത്തിൽ ഏതോ ജീവി കടിച്ചത് പോലുള്ള വലിയ മുറിവുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ജഡം നാട്ടുകാർ കണ്ടത്. വനപാലകരെത്തി ജഡം കൊണ്ടുപോയി. എന്നാൽ, മറ്റേതോ ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റ മാൻ കാട്ടിൽ നിന്ന് വനാതിർത്തിയിലേക്ക് രക്ഷപ്പെടുന്നതിനിടെ ചത്തതാവാമെന്നാണ് വനംവകുപ്പ് അധികൃതരുടെ നിഗമനം.
എം.ഡി.എം.എ നിർമിക്കുന്നത് ‘കുക്ക്’, കേരളത്തിൽ എത്തിക്കുന്നത് ടൂറിസ്റ്റ് ബസിൽ; ഒളിവിൽ പോയ മുഖ്യപ്രതി പിടിയിൽ
അങ്കമാലി: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 201 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഹിമാചൽ പ്രദേശിൽനിന്ന് അങ്കമാലി പൊലീസ് പിടികൂടി. മട്ടാഞ്ചേരി പാണ്ടിക്കുടി പുത്തൻപുരയ്ക്കൽ വീട്ടിൽ ഫൈസലിനെയാണ് (44) അങ്കമാലി പൊലീസ് പിടികൂടിയത്. ഇയാളുടെ കൂട്ടാളിയും മുഖ്യ പ്രതിയുമായ വിബിനിനെ കഴിഞ്ഞ വർഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവിൽ നൈജീരിയൻ വംശജനായ ക്യാപ്റ്റൻ റെഗ്നാർഡ് പോളിൽ നിന്നാണ് ഇവർ രാസലഹരി വാങ്ങിയിരുന്നത്. ഇയാൾ വർഷങ്ങൾക്ക് മുമ്പ് സ്റ്റുഡൻറ് വിസയിലാണ് ഇന്ത്യയിലെത്തിയത്. വിസയുടെ കാലാവധി കഴിഞ്ഞ…

