തെങ്ങുകയറുന്നതിനിടെ കയർപൊട്ടി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

അങ്കമാലി: പാറക്കടവ് മാമ്പ്രയിൽ തെങ്ങിൽ കയറുന്നതിനിടെ കയർപൊട്ടി വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. പാറക്കടവ് എളവൂർ നടുവത്ത് വീട്ടിൽ പരേതനായ രാജന്റെ മകൻ ബിത്രനാണ് (55) മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടിന് മാമ്പ്ര അസീസി നഗറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തെങ്ങ് കയറുന്നതിനിടെയായിരുന്നു അപകടം.

60 അടിയോളം ഉയരമുള്ള തെങ്ങിൽ നിന്ന് കയർപൊട്ടി തലകുത്തി വീഴുകയായിരുന്നു. അവശനിലയിലായ ബിത്രനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ മേഖലയിലെ ചെത്ത് തൊഴിലാളിയായിരുന്നു.

അമ്മ: വാസന്തി. ഭാര്യ: സീന. മക്കൾ: ഭാവന, ഭാരത്. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.�

You May Also Like

More From Author