
അങ്കമാലി: മഴ പെയ്യുന്നത് കണ്ട് ഉണക്കാനിട്ട വസ്ത്രങ്ങൾ അഴയിൽ നിന്നെടുക്കുന്നതിനിടെ അങ്കമാലി നഗരസഭ കൗൺസിലറുടെ മാതാവ് ഇടിമിന്നലേറ്റ് മരിച്ചു. അങ്കമാലി നഗരസഭ 10-ാം വാർഡ് വേങ്ങൂർ ഐക്കപ്പാട്ട് വീട്ടിൽ വേലായുധന്‍റെ ഭാര്യ വിജയമ്മയാണ് (65) മരിച്ചത്.
ബി.ജെ.പി കൗൺസിലർ എ.വി രഘുവിന്റെ മാതാവാണ്. ബുധനാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. മുറ്റത്തെ അഴയിൽനിന്ന് വസ്ത്രങ്ങൾ എടുക്കുന്നതിനിടെ ശക്തമായ മഴയോടൊപ്പമുണ്ടായ മിന്നലിലാണ് മരണം.
അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റ് മക്കൾ: രമേശൻ (ആതിര ഹോട്ടൽ, വേങ്ങൂർ), രമ. മരുമക്കൾ: ദേവി, രാധാകൃഷ്ണൻ (ഫൊട്ടോഗ്രാഫർ), പ്രീതി രഘു (അധ്യാപിക). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.