All news
താരമായി നികിറ്റ
നികിറ്റ സുസേൻ മാത്യു തൃപ്പൂണിത്തുറ: കലാ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച് ഉജ്ജ്വല ബാല്യം പുരസ്ക്കാരം നേടി നികിറ്റ സൂസേൻ മാത്യു എന്ന 17കാരി. മുളന്തുരുത്തി റെയിൽവേ സ്റ്റേഷനടുത്ത് ചീരാംമേലിൽ വീട്ടിൽ സിബി മത്തായി-ജീന റേച്ചൽ മാത്യു ദമ്പതികളുടെ മകളായ നികിറ്റ കലാകായിക മേഖലകളിൽ ഒന്നുപോലെ തിളങ്ങിയാണ് വനിത ശിശു വികസന വകുപ്പിന്റെ അംഗീകാരം സ്വന്തമാക്കിയത്. ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ചെസ് തുടങ്ങിയ സ്പോർട്സ് ഇനങ്ങളിലും നാടോടിനൃത്തം, സംഘം നൃത്തം തുടങ്ങി കല മത്സരങ്ങളിലും കൂടാതെ ബീഡ്…
മുത്താണ് ഗോഡ്സന
ഗോഡ്സന ആന്റണി കാലടി: ശബ്ദമില്ലാത്ത ലോകത്ത് മുത്തുകൾ കൊണ്ട് വിസ്മയം തീർത്ത ഗോഡ്സന ആന്റണിയെ തേടി ഉജ്ജ്വല ബാല്യം പുരസ്കാരം. വിധി സമ്മാനിച്ച എല്ലാ പരിമിതികളെയും കരവിരുതും കലാവൈഭവവും കൊണ്ട് മറികടക്കുകയാണ് കാലടി മാണിക്കമംഗലം സെന്റ് ക്ലെയർ ഓറൽ ബധിര വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ഗോഡ്സന. വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ നൽകുന്ന പുരസ്കാരം സ്വന്തമാക്കിയാണ് ഗോഡ്സന സ്കൂളിന്റെയും നാടിന്റെയും അഭിമാനമായത്. ആറിനും 11നും ഇടയിൽ പ്രായമുള്ളവരുടെ ഭിന്നശേഷി വിഭാഗത്തിൽ കല,…
ചതുരംഗക്കളം വാഴാൻ ബാലാനന്ദൻ
ബാലാനന്ദൻ ആലുവ: ചെസ്സിൽ നേട്ടങ്ങൾ എത്തിപ്പിടിച്ചതിനാണ് ബാലാനന്ദൻ അയ്യപ്പനെ തേടി ഉജ്ജ്വല ബാല്യം പുരസ്കാരമെത്തിയത്. വിദേശ രാജ്യങ്ങളിലടക്കം നിരവധി മത്സരങ്ങളിൽ പങ്കെടുത്ത ബാലാനന്ദന് അർഹതക്കുള്ള അംഗീകാരമാണിത്. വിവിധ ചെസ് മത്സരങ്ങളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച ഈ 11കാരൻ കൂടുതൽ നേട്ടങ്ങൾ കൈയ്യാനുള്ള തയ്യാറെടുപ്പിലുമാണ്. ആലുവ തേവക്കൽ നെല്ലിക്കാമല റോഡ് മിഡോറി എൻക്ലേവ് ദ്വാരകയിൽ അയ്യപ്പന്റെയും ഇന്ദുവിന്റെയും മകനായ ബാലാനന്ദൻ തേവക്കൽ വിദ്യോദയ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. അഞ്ച് വയസ് മുതലാണ് ചെസ്സിലേക്ക് തിരിഞ്ഞത്. 2022-23ൽ ഇൻഡോറിൽ…
റൗൾ ദി എ.ഐ റോക്ക് സ്റ്റാർ
റൗൾ ജോൺ അജു കൊച്ചി: എ.ഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്), റോബോട്ടിക്സ് തുടങ്ങി നാളെയുടെ സാങ്കേതിക വിദ്യകളെകുറിച്ച് ഇന്നത്തെ കാലത്ത് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ, നമ്മളിൽ പലരും ഈ വാക്കുകൾ കേട്ടുതുടങ്ങുന്നതിനും ഏറെ മുമ്പേ ഈ വഴികളിലൂടെ ഏറെ മുന്നേറിയ ആളാണ് റൗൾ ജോൺ അജു. നോർത്ത് ഇടപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിയായ റൗൾ ഇൻസ്റ്റഗ്രാമിലും യൂ ട്യൂബിലുമെല്ലാം നിരവധി ഫോളോവർമാരുള്ള സാങ്കേതികവിദ്യയിൽ വിവിധ കണ്ടൻറുകൾ സൃഷ്ടിക്കുന്ന ഇൻഫ്ലുവൻസറാണ്. യു.എസിലെയും യു.കെയിലെയും നിരവധി അധ്യാപകർക്ക് നിർമിത ബുദ്ധിയെക്കുറിച്ചും റോബോട്ടിക്സിനെകുറിച്ചുമെല്ലാം ക്ലാസെടുക്കുന്ന…
പെരിയാർവാലി കനാൽ തുറന്നിട്ടും ഭൂതത്താൻകെട്ടിൽ ജലനിരപ്പ് ഉയർന്നില്ല
പെരിയാർവാലി കനാലിലേക്ക് ജലവിതരണം ആരംഭിച്ചപ്പോൾ കോതമംഗലം: പ്രതിഷേധം തണുപ്പിക്കാൻ പെരിയാർവാലി കനാൽ തുറന്നു. എന്നാൽ, ഭൂതത്താൻകെട്ടിൽ ജലനിരപ്പ് ഉയരാത്തത് പ്രതിസന്ധിയായി. കല്ലാർകുട്ടി അണക്കെട്ട് ശുചീകരണത്തിന് തുറന്നപ്പോഴെത്തിയ ചെളി ഒഴുക്കിക്കളയാൻ ഞായറാഴ്ച ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ തുറക്കേണ്ടിവന്നതാണ് വിനയായത്. വേനൽക്കാലത്ത് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനും ഏറെ ആശ്രയമായ ബാരേജിൽ ശേഖരിച്ച വെള്ളം ഒഴുക്കിക്കളയേണ്ടി വന്നത് മൂലം രൂക്ഷമായ പ്രതിസന്ധിയാണ് വരും ദിവസങ്ങളിൽ നേരിടേണ്ടി വരുക. മെയിൻ കനാലിലും ഹൈ ലെവൽ, ലോ ലെവൽ കനാലുകളിലും വെള്ളമെത്തിയെങ്കിലും അളവ് കുറവാണ്.…
‘കളിച്ചും ചിരിച്ചും ഒപ്പമിരുന്നവർ ഇനിയില്ല’; പുതുവത്സരത്തിൽ സങ്കടക്കടലായി സെൻറ് ആൽബർട്സ്
ബൈക്കപകടത്തിൽ മരിച്ച എറണാകുളം സെന്റ് ആൽബർട്സ് കോളജ് വിദ്യാർഥികളായ ആരോമലിന്റെയും നരേന്ദ്രനാഥിന്റെയും മൃതദേഹം കോളജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുശേഷം കൊണ്ടുപോകുമ്പോൾ പൊട്ടിക്കരയുന്ന സഹപാഠികൾ -രതീഷ് ഭാസ്കർ കൊച്ചി: പ്രതീക്ഷകളുടെ പുതുവത്സരദിനത്തിൽ എറണാകുളം സെൻറ് ആൽബർട്സ് കോളജിൽ തുറന്നത് കണ്ണീരിന്റെ പാഠപുസ്തകം. തങ്ങളുടെ പ്രിയപ്പെട്ട സഹപാഠികളുടെ മൃതദേഹം കോളജ് അങ്കണത്തിലേക്ക് കൊണ്ടുവന്നപ്പോൾ കൂട്ടുകാർക്ക് സങ്കടമടക്കാനായില്ല. മൂന്നാം വർഷ ബി.വോക് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിദ്യാർഥി പാലക്കാട് ആലത്തൂർ സ്വദേശി എസ്.ആരോമൽ, ബി.വോക് ഫിഷ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി ആൻഡ്…
വിവാദങ്ങളിൽ ആടിയുലഞ്ഞ് കൊച്ചിയിലെ പപ്പാഞ്ഞികൾ
ഫോർട്ട്കൊച്ചി: പുതുവത്സര ആഘോഷത്തിന് മാറ്റുകൂട്ടുന്ന ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞികൾ ആളെ കൂട്ടുന്നതിനൊപ്പം വിവാദത്തിനും ആക്കം കൂട്ടുന്നു. കൊച്ചിൻ കാർണിവൽ ആഘോഷത്തെ ഇത്രയും പ്രശസ്തമാക്കാൻ കാരണമായിട്ടുള്ളത് പാപ്പാഞ്ഞി കത്തിക്കൽ ചടങ്ങാണ്. അടുത്ത കാലങ്ങളായി നിർമിക്കുന്ന പപ്പാഞ്ഞികൾ വിവാദങ്ങളിൽപ്പെട്ടുവന്നതോടെ അഗ്നിക്കിരയാക്കുന്ന പപ്പാഞ്ഞികളെ കാണുവാനെത്തുന്നവരുടെ എണ്ണവും ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. മുന്നു പതിറ്റാണ്ടോളം കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയിരുന്നത് ചുവന്ന വസ്ത്രം അണിഞ്ഞ വെളുത്ത താടിയുള്ള പപ്പാഞ്ഞി രൂപത്തെയായിരുന്നു. ഇത് മാറ്റി മോഡേൺ രൂപത്തിലുള്ള പപ്പാഞ്ഞിയെ തയാറാക്കിയത് നാട്ടുകാർക്കിടയിൽ തന്നെ വലിയ തോതിൽ…
പുതുവര്‍ഷത്തില്‍ 1.3 ലക്ഷം യാത്രക്കാര്‍; കുതിച്ച് കൊച്ചി മെട്രോ
പുതുവർഷത്തലേന്ന് കൊച്ചി മെട്രോയിൽ അനുഭവപ്പെട്ട തിരക്ക് കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ നേട്ടങ്ങളുമായി പുതുവർഷത്തെ വരവേറ്റ് കൊച്ചി മെട്രോ. ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചവരെ കൊച്ചി മെട്രോയില്‍ യാത്രചെയ്തവരുടെ എണ്ണം 1.3 ലക്ഷം കടന്നു. ഡിസംബറില്‍ മാത്രം 32,35,027 പേര് യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന നേടി. ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി വരുമാനം നേടി മറ്റൊരു നേട്ടവും മെട്രോ കൈവരിച്ചു. മുന്‍വര്‍ഷം ഡിസംബറിലെ യാത്രക്കാരുടെ ആകെ എണ്ണം 29,59,685ഉം വരുമാനം…
കാഷ്യറെ കുത്തിപ്പരിക്കേൽപിച്ച് പണം കവർന്ന സംഭവം; പ്രതികളെ പിടികൂടാനാകാതെ പൊലീസ്
കാലടി: വി.കെ.ഡി പച്ചക്കറി മൊത്തവ്യാപാരിയുടെ കാഷ്യറെ കുത്തിപ്പരിക്കേല്പിച്ച് 20 ലക്ഷം രൂപയോളം കവര്‍ന്ന കേസിലെ പ്രതികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാന്‍ സാധിക്കാതെ പൊലീസ്. തുമ്പ് കിട്ടിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത അവസ്ഥയാണ്. വെള്ളിയാഴ്ചയാണ് ചെങ്ങല്‍ കോണ്‍വെന്റിന് സമീപം കാലടി-കാഞ്ഞൂര്‍ പ്രധാന റോഡില്‍ വൈകീട്ട് അഞ്ചരക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന കാഷ്യറായ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ തങ്കച്ചനെ ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടുപേർ കത്തികൊണ്ട് കുത്തിവീഴ്ത്തി പണം കവര്‍ന്നത്. എം.സി റോഡില്‍ കാലടി സര്‍ക്കാര്‍ ആശുപത്രിക്ക് അടുത്തുള്ള പച്ചക്കറി ഓഫിസില്‍നിന്ന് 32 ലക്ഷം…
പെരുമ്പാവൂര്‍-കാലടി റോഡില്‍ സീബ്രാലൈൻ ഇല്ല; കാല്‍നടക്കാര്‍ പ്രതിസന്ധിയിൽ
കാല്‍നടക്കാർക്ക് കടന്നുപോകാനാകാതെ വാഹനങ്ങള്‍ നിറഞ്ഞ ഔഷധി ജങ്ഷന് പെരുമ്പാവൂര്‍: കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തത് പ്രതിസന്ധിയായി മാറുന്നു. എം.സി റോഡിലും എ.എം റോഡിലെയും പ്രധാന ജങ്ഷനുകളിലാണ് കാല്‍നടക്കാര്‍ ബുദ്ധിമുട്ടുന്നത്. പട്ടണത്തിലെ ഏറ്റവും തിരക്കുള്ള ഔഷധി ജങ്ഷനില്‍ യാത്രക്കാര്‍ ഇരു വശത്തേക്കും കടക്കാന്‍ പ്രയാസപ്പെടുകയാണ്. വടക്കന്‍ മേഖലയില്‍നിന്നുള്ള ദീര്‍ഘദൂര ബസുകളും അങ്കമാലി, കാലടി ഭാഗങ്ങളില്‍നിന്നുളള സ്വകാര്യ ബസുകളും നിര്‍ത്തുന്ന സ്ഥലത്ത് റോഡ് മുറിച്ചുകടക്കാന്‍ ആളുകള്‍ ഏറെ സമയം കാത്തുനില്‍ക്കുകയാണെന്ന് ഇവിടത്തെ വ്യാപാരികള്‍ പറയുന്നു. നടക്കാന്‍ ബുദ്ധിമുട്ടുള്ളവരും രോഗികളും…
