ട്രെയിൻതട്ടി ഗുരുതരാവസ്ഥയിലായ ആളുമായി ആംബുലൻസ് ഡ്രൈവർ അലഞ്ഞത് മണിക്കൂറുകളോളം

ക​ള​മ​ശ്ശേ​രി: ട്രെ​യി​ൻ ത​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗി​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​ല​ഞ്ഞ​ത് മ​ണി​ക്കൂ​റു​ക​ളോ​ളം. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് നാ​ലോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള റെ​യി​ൽ​പാ​ത​യി​ൽ ട്രെ​യി​ൻ ത​ട്ടി​യ പ​ച്ചാ​ളം സ്വ​ദേ​ശി സു​ബ്ര​മ​ണ്യ​നു​മാ​യാ​ണ്​ (75) ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ വ​യ​നാ​ട് സ്വ​ദേ​ശി ന​സി​ൽ അ​ല​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ആ​ളെ ഉ​ട​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​വി​ടെ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പ​റ​ഞ്ഞ​യ​ച്ചു. അ​വി​ടെ ബെ​ഡ്ഡി​ല്ലാ​ത്ത കാ​ര്യം പ​റ​ഞ്ഞ് ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. ആ​റ് മ​ണി​യോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യെ​ങ്കി​ലും അ​വി​ടെ​യും ബെ​ഡ്ഡി​ല്ലാ​ത്ത അ​വ​സ്ഥ. അ​തോ​ടെ പ​ക​ച്ചു​പോ​യ ഡ്രൈ​വ​ർ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ഴ​ഞ്ഞു. തു​ട​ർ​ന്ന് കോ​ട്ട​യം, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടു. അ​വി​ടെ​യും മ​റു​പ​ടി​ക്ക്​ മാ​റ്റ​മി​ല്ല.

ഈ ​സ​മ​യ​മ​ത്ര​യും മ​റ്റ്​ ചി​കി​ത്സ​യൊ​ന്നും ല​ഭി​ക്കാ​തെ പ​രി​ക്കേ​റ്റ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പം ആം​ബു​ല​ൻ​സി​ൽ വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ തൃ​ശൂ​രി​ൽ നി​ന്ന്​ ബെ​ഡ്ഡ് ഒ​ഴി​വു​ണ്ടെ​ന്ന സ​ന്ദേ​ശം എ​ത്തി. സം​ഭ​വം വി​വാ​ദ​മാ​കു​മെ​ന്നാ​യ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ഒ​രു ന​ഴ്സി​നെ വി​ട്ടു​ന​ൽ​കി. തൃ​ശൂ​രി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​ൻ ത​യാ​റാ​കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ​യാ​ളു​ടെ ബ​ന്ധു വി​ളി​ക്കു​ക​യും എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഡ്രൈ​വ​ർ ന​സി​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മ​ണി​ക്കൂ​ർ പി​ന്നി​ട്ട് 8.20ഓ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള ന​ഴ്സി​നെ​യും ഒ​പ്പം കൂ​ട്ടി രോ​ഗി​യു​മാ​യി തി​രി​ക്കു​ക​യാ​യി​രു​ന്നു.

You May Also Like

More From Author

+ There are no comments

Add yours