All news
അനസ് വിട വാങ്ങിയത്, ഇല്ലായ്മയിൽ നിന്ന് ജീവിതവിജയം നേടിയെടുത്ത്
അനസിനെ ദുബൈയിലെ അർധ സർക്കാർ കമ്പനിയായ ഇംദാദിൽ ആദരിക്കുന്നു (ഫയൽ) ആലുവ: കഠിനാധ്വാനത്തിലൂടെ, ഇല്ലായ്മകളുടെ ഭൂതകാലം മറികടന്ന് ജീവിത വിജയം നേടിയെടുത്തയാളായിരുന്നു കഴിഞ്ഞ ദിവസം ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ച അനസ് അബ്ദുൽ അസീസ്. ആലുവ തായിക്കാട്ടുകര ദാറുസ്സലാമിൽ താമസിക്കുന്ന ‘മാധ്യമം’ മുൻ ഏജന്റ് വലിയപറമ്പിൽ അബ്ദുൽ അസീസിന്റെ മകൻ അനസാണ് (43) ഞായറാഴ്ച രാവിലെ ഷാർജയിൽ നിര്യാതനായത്. ഷട്ടിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. പഠനത്തോടൊപ്പം പേപ്പർ ബോയിയായും മറ്റും കുടുംബത്തിന് സഹായമാകാൻ പരിശ്രമിച്ച ബാല്യത്തിന് ശേഷം കൈത്തൊഴിലായി വെൽഡിങ്…
മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട: 30 കിലോയുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
സുഹേൽ റാണ, ഹസീന, അലൻ ഗിൽ ഷെയ്ക്ക് മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട. വിൽപനക്കായി കൊണ്ടുവന്ന 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ മൂന്ന് അന്തർ സംസ്ഥാനത്തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി സ്വദേശി അലൻ ഗിൽ ഷെയ്ക്ക് (33), മൂർഷിദാബാദ് ജാലംഗി സ്വദേശിനി ഹസീന ഖാട്ടൂൺ (33) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും, മൂവാറ്റുപുഴ പൊലീസും ചേർന്ന് ഞായറാഴ്ച പിടികൂടിയത്. ജില്ല…
വീണ്ടും മുങ്ങിമരണം; മുടിക്കൽ ഡിപ്പോ കടവിൽ അപകട മുന്നറിയിപ്പില്ല
മുടിക്കല്‍ ഡിപ്പോ കടവില്‍ തിരച്ചില്‍ നടത്തുന്ന സ്കൂബ ടീം പെരുമ്പാവൂര്‍: മുടിക്കൽ ഡിപ്പോ കടവിന്റെ മനോഹാരിതയും അപകടമുന്നറിയിപ്പ് ഇല്ലാത്തതും പെരിയാറില്‍ 19കാരിയുടെ ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയെന്ന് നാട്ടുകാര്‍. മൗലൂദുപുര പുളിക്കകുടി വീട്ടില്‍ ഷാജഹാന്റെ മക്കളായ ഫാത്തിമ ഷെറിനും സഹോദരി ഫര്‍ഹത്തും അപകടത്തില്‍പ്പെട്ടത് മുടിക്കല്‍ തടി ഡിപ്പോക്ക് സമീപത്തെ ഈ കടവിലാണ്. ശനിയാഴ്ച പ്രഭാത സവാരിക്കും വ്യായാമത്തിനുമായി എത്തിയപ്പോള്‍ കടവിലെ ആനപ്പാറയുടെ ചിത്രം പകര്‍ത്തുകയും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. മുടിക്കൽ പമ്പ് ഹൗസ് കടവെന്ന് കൂടി അറിയപ്പെടുന്ന ഡിപ്പോ കടവിലേക്ക്…
ഒടുവിൽ നിർമാണം തുടങ്ങുന്നു, ആലുവ നഗരസഭ പൊതുമാർക്കറ്റ്
ആലുവ: പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ നഗരസഭ പൊതു മാർക്കറ്റ് നിർമാണം ആരംഭിക്കാനൊരുങ്ങുന്നു. 50 കോടിയുടെ ഭരണാനുമതി ലഭിച്ച പുതിയ മാർക്കറ്റ് സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം മേയ് 27ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ എന്നിവർ അറിയിച്ചു. 10 വർഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് തറക്കല്ലിട്ടത്. എന്നാൽ, പല കാരണങ്ങളാൽ നിർമാണം ആരംഭിക്കാനായില്ല. പിന്നീട് എം.എൽ.എ അടക്കമുള്ളവരുടെ ശ്രമഫലമായി, പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയിൽനിന്ന് 30…
മത്സരയോട്ടം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സ്വകാര്യബസ് ജീവനക്കാർ അറസ്റ്റിൽ; അപകടത്തിൽ സ്ത്രീയുടെ വിരൽ പകുതി അറ്റു
ശ്യാം, നിഖിൽ ചന്ദ്രൻ, മുഹൈജിബ്, ഷെയ്ഖ് തൃപ്പൂണിത്തുറ: മത്സരയോട്ടം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപകടമുണ്ടാക്കിയ സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിലായി. പുതുക്കലവട്ടം-ചോറ്റാനിക്കര റൂട്ടിൽ സർവിസ് നടത്തുന്ന തവക്കൽ ബസിന്റെ ഡ്രൈവർ എളമക്കര പുതുക്കലവട്ടം അമ്പലത്തിന് സമീപം ഷങ്കരോത്ത് വീട്ടിൽ ഷെയ്ക്ക് മുഹമ്മദ് ആഷിഫ് (22), കണ്ടക്ടർ തോപ്പുംപടി അമ്മായിമുക്ക് എ.സി.ടി കോളനിയിൽ മുഹൈജിബി (19), ഇതേ റൂട്ടിൽ സർവിസ് നടത്തുന്ന നടമേൽ ബസ് ജീവനക്കാരായ തിരുവാങ്കുളം കടുംഗമംഗലം സുകുമാരവിലാസം വീട്ടിൽ ശ്യാം ഉണ്ണികൃഷ്ണൻ (32), അമ്പാടിമല ചാപ്പുറത്ത്…
പുരപ്പുറത്തെ മുട്ടനാട്! രക്ഷാപ്രവർത്തകരെ വട്ടം കറക്കി കെട്ടിടത്തിൻറെ രണ്ടാം നിലയിൽ കുടുങ്ങിയ മുട്ടനാട്
കളമശ്ശേരി: കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കുടുങ്ങിയതറിഞ്ഞ് രക്ഷക്കെത്തിയ അഗ്നിരക്ഷാസേനയെ വട്ടംചുറ്റിച്ചു മുട്ടനാട്. നഗരസഭ 22ാം വാർഡ് ഹിദായത്ത് നഗറിൽ ആണിത്തോട്ടത്തിൽ എ.എം. ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സൺഷേഡിൽ കുടുങ്ങിയ മുട്ടനാടാണ് അഗ്നിരക്ഷാസേനയെ വട്ടംചുറ്റിച്ചത്. അഞ്ചംഗ കുടുംബം താമസിക്കുന്ന കെട്ടിടത്തിൽ ആട് കുടുങ്ങിയതറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാസേന രക്ഷാപ്രവർത്തനം തുടരുന്നതിനിടെ സേനാംഗങ്ങൾക്കു നേരെ തിരിഞ്ഞ് കുത്താൻ ശ്രമിച്ചു. കൂടാതെ കെട്ടിടത്തിന് ചുറ്റും ഓടിനടന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. പിന്നീട് കയർ ഉപയോഗിച്ച് കെട്ടിയാണ് രക്ഷിച്ചത്. ഏലൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് ഇൻ…
ലാപ്ടോപ്പും ഫോണുമുൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കവർന്ന ബംഗാൾ സ്വദേശികൾ പിടിയിൽ
പ്രവാകർ മുഖിയ, അവിദീപ് ഥാപ്പ കളമശ്ശേരി: സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ലാപ്ടോപ്പും, മൊബൈല്‍ ഫോണും, ടാബും, പണവും കവർന്ന പ്രതികളെ കളമശ്ശേരി പൊലീസ് പിടികൂടി. ബംഗാൾ സ്വദേശികളായ പ്രവാകർ മുഖിയ (21), അവിദീപ് ഥാപ്പ ( 21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നോര്‍ത്ത് കളമശ്ശേരിയിൽ ഗണപതി അമ്പലത്തിന് എതിര്‍വശത്തുള്ള മെഹ്ഫിൽ ടവറിൽ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 75,000 രൂപ വില വരുന്ന ഒരു ലാപ്ടോപ്പും, മൊബൈല്‍ ഫോണും, ടാബും, 50,000 രൂപയും കവർന്ന കേസിലാണ് ഇരുവരെയും…
ഇലക്ട്രിക് ഓഫ് റോഡ് ബൈക്ക് നിര്‍മിച്ച് ഇലാഹിയ എന്‍ജി. കോളജ് വിദ്യാര്‍ഥികള്‍
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഇലക്ട്രിക് ഓഫ് റോഡ് ബൈക്കുമായി ഇലാഹിയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ സര്‍ഫാസ് സമദ്, ഹസീം ഹരീസ്, മുഹമ്മദ് യാസര്‍ ഹമീദ് എന്നിവര്‍ അസി. പ്രഫ. ഐഷ മീതിയനൊപ്പം മൂവാറ്റുപുഴ : നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രിക് ഓഫ് റോഡ് ബൈക്ക് നിര്‍മിച്ച് ഇലാഹിയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. അവസാന വര്‍ഷ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് വാഹനം നിര്‍മിച്ചത്. ഓഫ് റോഡുകളെ അനായാസം കീഴടക്കുമെന്നതാണ് ഇലക്ട്രിക് ബൈക്കിന്റെ പ്രത്യേകത. 1500…
വനിത മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിതിനു പിന്നാലെ ബി.ജെ.പിയിൽ പൊട്ടിത്തെറി
പറവൂർ: വനിത മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയതിനെച്ചൊല്ലി ബി.ജെ.പി വടക്കേക്കര മണ്ഡലം കമ്മിറ്റിയിൽ പൊട്ടിത്തെറി. മണ്ഡലം പ്രസിഡന്റായിരുന്ന മായ ഹരിദാസിനെ കാരണംപറയാതെ മാറ്റിയത് അണികളിൽ നേതൃത്വത്തിനെതിരെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജനുവരിയിലാണ് മായയെ മണ്ഡലം പ്രസിഡന്റായി അന്നത്തെ ജില്ല പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു നാമനിർദേശം ചെയ്തത്. ഇവിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടുപേർ മത്സരിച്ചിരുന്നു. കൂടുതൽ വോട്ട് ലഭിച്ചയാളെ പ്രസിഡന്റായി അംഗീകരിക്കാൻ ജില്ല കോർ കമ്മിറ്റി തയാറാകാതിരുന്നതിനെത്തുടർന്നാണ് മായ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.എന്നാൽ, ഫെബ്രുവരിയിൽ ജില്ല കമ്മിറ്റി മൂന്നായി വിഭജിച്ചു.…
വെങ്ങോലയിലെ മഞ്ഞ മഴയുടെ കാരണമെന്ത്? അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
പെരുമ്പാവൂര്‍: വെങ്ങോലയില്‍ മഴവെള്ളത്തില്‍ നിറം മാറ്റം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടറോട് ആവശ്യപ്പെട്ടു. 23ാം വാര്‍ഡ് മെംബര്‍ ബേസില്‍ കുര്യാക്കോസ് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. പോഞ്ഞാശ്ശേരിയില്‍ ഭവനം ഫൗണ്ടേഷന് നിര്‍മിച്ച ഫ്ലാറ്റിനുസമീപം താമസിക്കുന്ന കലവറപറമ്പില്‍ ഹിലാരിയുടെ വീടിനുമുകളിലും മുറ്റത്തും വാഹനങ്ങളുടെ മുകളിലും വൃക്ഷങ്ങളുടെ ഇലകളിലും കഴിഞ്ഞ ശനിയാഴ്ചയുണ്ടായ മഴയില്‍ മഞ്ഞനിറത്തിലുള്ള വസ്തു അടിഞ്ഞ് പൊട്ടുപോലെ കാണപ്പെടുകയായിരുന്നു. കെമിസ്ട്രി അധ്യാപകന് കൂടിയായ വീട്ടുടമയുടെ സാന്നിധ്യത്തില്‍ മെംബര്‍ പൊടി ശേഖരിച്ച്…
