All news
എസ്.എസ്.എൽ.സി പരീക്ഷഫലം; 99.76 ശതമാനം വിജയവുമായി ജില്ല
കൊച്ചി: 99.76 ശതമാനം വിജയവുമായി എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് വീണ്ടും മൂന്നാം സ്ഥാനത്ത് എറണാകുളം ജില്ല. കഴിഞ്ഞ വർഷം 99.86 വിജയ ശതമാനത്തോടെയായിരുന്നു മൂന്നാം സ്ഥാനമെങ്കിൽ ഇത്തവണ നേരിയ കുറവുണ്ടായിട്ടുണ്ട്. 32,868 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. അതിൽ 32,789 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. 5317 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 5915 വിദ്യാർഥികളായിരുന്നു. എ പ്ലസ് കരസ്ഥമാക്കിയതിൽ ഇത്തവണയും പെൺകുട്ടികളാണ് മുന്നിൽ. നേട്ടം കൈവരിച്ചവരിൽ 3576 പേരും പെൺകുട്ടികളാണ്. 2023ൽ…
പെരുമ്പാവൂർ നഗരസഭ വളപ്പിലെ ജനകീയ ഹോട്ടല് പൂട്ടിയിട്ട് മൂന്ന് വര്ഷം; പിന്നില് രാഷ്ട്രീയ ഒത്തുകളിയെന്ന് ആക്ഷേപം
നഗരസഭ വളപ്പില് അടഞ്ഞുകിടക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടല് പെരുമ്പാവൂര്: നഗരസഭ വളപ്പിലെ അടച്ചുപൂട്ടിയ കുടുംബശ്രീ ജനകീയ ഹോട്ടല് മൂന്ന് വര്ഷമായിട്ടും തുറക്കാത്തതിന് പിന്നില് രാഷ്ട്രീയ ഒത്തുകളിയെന്ന് ആക്ഷേപം. മലിനജലം തുറന്നുവിടാനുള്ള സംവിധാനങ്ങള് ഒരുക്കാനും ലൈസന്സ് പുതുക്കി നല്കാനും എന്ന കാരണം ഉന്നയിച്ച് 2022ലാണ് കാന്റീന് അടച്ചത്. ഉടനെ തുറക്കുമെന്ന് പലവട്ടം ആവര്ത്തിക്കപ്പെട്ടതല്ലാതെ നടപടിയുണ്ടായില്ല. നഗരത്തിലെ സാധാരണക്കാരില് അധികം പേരുടെയും ആശ്രയമായിരുന്ന ഭക്ഷണശാല നിസ്സാര കാരണത്തിന്റെ പേരില് അടച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. 20 രൂപക്കാണ് ഇവിടെ ഉച്ചയൂണ് വിറ്റിരുന്നത്. നഗരസഭ…
സ്കൂൾ തുറക്കാൻ ഇനിയേതാനും നാളുകൾ; വിപണിയിൽ പ്രവേശനോത്സവത്തിരക്ക്
സ്കൂൾ വിപണിയിൽ പഠനോപകരണങ്ങൾ വാങ്ങാനെത്തിയവർ. ഫോട്ടോ; രതീഷ് ഭാസ്കർ കൊച്ചി: യൂനികോണിന്റെയും സ്പൈഡർമാന്റെയും കാർട്ടൂണുള്ള ബാഗുണ്ട്, രണ്ടു മൂടിയും പുഷ്ബട്ടണും കാരി ഹാൻഡിലുമൊക്കെയുള്ള വെള്ളക്കുപ്പിയുണ്ട്, ഒറ്റനോട്ടത്തിൽ ബർഗർ ആണെന്ന് തോന്നുന്ന ചോറ്റുപാത്രമുണ്ട്, ഇരുവശത്തും കൊമ്പുള്ള മനോഹര പ്രിൻറുകളുള്ള വർണക്കുടകളുണ്ട്… പുതിയ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ വൈവിധ്യങ്ങളുടെയും ട്രെൻഡുകളുടെയും നിറംപകരുന്ന ഇനങ്ങളുമായി സ്കൂൾ വിപണിയിൽ തിരക്കേറി. ജൂൺ രണ്ടിനാണ് ഇത്തവണ സ്കൂൾ തുറക്കുന്നത്. മൂന്നാഴ്ചയിലേറെ ബാക്കിയുണ്ടെങ്കിലും ബാഗും കുടയും നോട്ട്ബുക്കും ചോറ്റുപാത്രവും പേനയും പെൻസിലുമെല്ലാം ദിവസങ്ങൾക്കുമുമ്പേ…
ഇന്ന് ലോക തലാസീമിയ ദിനം; ആലുവ ബ്ലഡ് ബാങ്കിലെ നാറ്റ് ടെസ്റ്റ് സംവിധാനത്തിന് വഴിമുടക്കി സർക്കാർ
ആലുവ ബ്ലഡ് ബാങ്ക് ആലുവ: തലാസീമിയ രോഗത്തെയും ചികിത്സയേയും കുറിച്ച് ബോധവത്കരണം ഊർജിതമാക്കി രോഗപരിചരണത്തിൽ നേരിടുന്ന കുറവുകളെ പരിഹരിക്കുക എന്ന സന്ദേശവുമായി ഇന്ന് ലോക തലാസീമിയ ദിനം ആചരിക്കുകയാണ്. എല്ലാ വർഷവും മേയ് എട്ടാണ് ലോക താലസീമിയ ദിനം ആചരിക്കുന്നത്. എന്നാൽ ആലുവ ബ്ലഡ് ബാങ്കിലെ നാറ്റ് ടെസ്റ്റ് സംവിധാനത്തിന് വഴിമുടക്കിയിരിക്കുകയാണ് സർക്കാർ എന്ന ഖേദകരമായ വിവരമാണ് ഈ ദിനത്തിൽ പുറത്തുവരുന്നത്. സംസ്ഥാനത്ത് സർക്കാർ തലത്തിൽ തലാസീമിയ രോഗികൾക്ക് ചികിത്സ നൽകുന്ന പ്രധാന കേന്ദ്രമാണ് ആലുവ ജില്ല…
അപകടക്കെണി; റോഡിൽ അലഞ്ഞുതിരിഞ്ഞ് കന്നുകാലിക്കൂട്ടം
പെരുമ്പാവൂര് സോഫിയ കോളജ് റോഡിലൂടെ പോകുന്ന കന്നുകാലികൾ പെരുമ്പാവൂര്: കന്നുകാലികളെ കയറഴിച്ച് റോഡിലേക്കും പൊതു ഇടങ്ങളിലേക്കും വിടുന്നത് അപകടത്തിന് കാരണമാകുന്നതായി ആക്ഷേപം. നഗരത്തിലാണ് പ്രധാന റോഡുകളിലൂടെ കന്നുകാലിക്കൂട്ടങ്ങള് അലഞ്ഞുതിരിഞ്ഞ് അപകടക്കെണിയൊരുക്കുന്നത്. കൂട്ടത്തോടെ ഇവ കടന്നുപോകുമ്പോള് വാഹനങ്ങള്ക്ക് പോകാനാകില്ലെന്ന് മാത്രമല്ല അപകടങ്ങളും പതിവാണ്. ഇരുചക്രവാഹനങ്ങള്ക്കും കാല്നടയാത്രികര്ക്കും കനത്ത ഭീഷണിയാണ് ഇവയുടെ സഞ്ചാരം. പെട്ടെന്ന് മുന്നിലേക്ക് ചാടുമ്പോള് പലപ്പോഴും ഇരുചക്രവാഹനങ്ങള് അപകടത്തില്പ്പെടുന്നുണ്ട്. പെരുമ്പാവൂര് സോഫിയ കോളജ് റോഡില് നിന്ന് മിക്കപ്പോഴും രാവിലെ കന്നുകാലിക്കൂട്ടങ്ങള് എ.എം റോഡിലേക്ക് കയറുന്നുണ്ട്. സ്വകാര്യ വ്യക്തികള്…
’10 ലക്ഷം രൂപയല്ല, ദേശ സ്നേഹമാണ് വലുത്’; ഇന്ത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് തുർക്കി യാത്ര റദ്ദാക്കി ആലുവയിലെ സുഹൃത്തുക്കൾ
തുർക്കി യാത്ര റദ്ദാക്കിയ സംഘം 2024 ലെ ഖസാക്കിസ്താൻ യാത്രയിൽ ആലുവ: ദേശസ്നേഹവും ദേശീയ ഐക്യത്തിനും ഊന്നൽ നൽകിയുള്ള ആത്മാഭിമാനപൂർണമായ ഒരു തീരുമാനം ആലുവയിലെ പത്ത് സുഹൃത്തുക്കൾ കൈകൊണ്ടു. തുർക്കി പാകിസ്താൻ ഭീകരതയെ പിന്തുണച്ച നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധമായി, ഈ കൂട്ടായ്മ തങ്ങളുടെ തുർക്കി യാത്ര പൂർണമായും ഉപേക്ഷിച്ചു. ഫ്ലൈറ്റുകളും ഹോട്ടൽ ബുക്കിങുകളും ഉൾപ്പെടെ ഇവർക്ക് 10 ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചത്. എന്നിട്ടും ഇന്ത്യയുടെ പ്രൗഢിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിൽ നിന്ന് അവർ പിന്മാറിയില്ല. തുടർച്ചയായ പദ്ധതികൾ…
പെട്രോൾ പമ്പിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ
തൻസീർ, റിയാദ് മൂവാറ്റുപുഴ: വാളകം പെട്രോൾ പമ്പിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ ഇടവിലങ് തകരമട വീട്ടിൽ തൻസീർ ഇസ്മായിൽ (27), തൃശൂർ ഇരയംകുടി മാമ്പ്ര തെക്കുംമുറി ഭാഗത്ത് ചെമ്പാട്ടു വീട്ടിൽ റിയാദ് റഷീദ് (23) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വാളകത്തെ നയാര പെട്രോൾ പമ്പിലാണ് മോഷണം നടത്തിയത്. പ്രതികൾക്കെതിരെ സംസ്ഥാനത്ത് ഉടനീളം മുപ്പതോളം മോഷണ, പിടിച്ചുപറി കേസുകൾ നിലവിൽ ഉണ്ട്. അന്വേഷണസംഘത്തിൽ എസ്. ഐമാരായ…
‘മസ്ജിദുകളിൽ എത്തുന്നത് വഴിയാത്രക്കാരനായി, മോഷണം നേർച്ചക്കുറ്റികളിൽ നിന്ന്’; രണ്ടു തവണ പണം കവർന്നിട്ടുള്ള പ്രതി പിടിയിൽ
പിടിയിലായ മുഹമ്മദ് ജലാലുദ്ദീൻ ചെങ്ങമനാട്: മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നയാൾ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി വടക്കേക്കര കുന്നത്ത് വീട്ടിൽ മുഹമ്മദ് ജലാലുദ്ദീനാണ് (39) പിടിയിലായത്. പട്ടാപ്പകൽ പറമ്പയം ജുമാ മസ്ജിദിനകത്ത് കയറി നേർച്ചക്കുറ്റികളിൽ നിന്ന് പണം മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണത്തിനുപയോഗിച്ച സ്കൂട്ടറും പിടികൂടി. ചൊവ്വാഴ്ച രാവിലെ 9.45ഓടെയാണ് സംഭവം. വഴിയാത്രക്കാരനെ പോലെ മസ്ജിദിലെത്തുകയായിരുന്നു. രണ്ട് നേർച്ചക്കുറ്റികളിൽ നിന്നാണ് പണം മോഷ്ടിച്ചത്. ജീവനക്കാരനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും…
തലവെച്ചുകൊടുക്കല്ലേ, ‘തപാലിലും വരും’ തൊഴിൽ തട്ടിപ്പ്
കൊച്ചി: ‘തപാൽ വകുപ്പിൽ സ്ഥിര നിയമനം ശരിയാക്കിത്തരാം, ആവശ്യപ്പെടുന്ന പൈസ തന്നാൽ മതി’ എന്ന് ആദ്യം വാഗ്ദാനം നൽകും, ഈ ഉറപ്പിൽ വീണുപോകുന്നവരെ കുടുക്കാനുള്ള തുടർവഴികൾ വേറെ.. അഭിമുഖവും നിയമന ഉത്തരവുംവരെ ഒറിജിനലിനെ വെല്ലുംവിധത്തിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട തപാൽ വകുപ്പ് ഓഫിസിൽ ജോലിയിൽ പ്രവേശിക്കാനെത്തുമ്പോഴാണ് പാവങ്ങൾ ചതി തിരിച്ചറിയുന്നത്. ഇതിനിടെ കിട്ടാനുള്ള പൈസയും വാങ്ങി, തട്ടിപ്പുകാർ സ്ഥലം വിട്ടിട്ടുണ്ടാകും. പറഞ്ഞുവരുന്നത് മറ്റു പല വകുപ്പുകളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും പോലെ തപാൽ വകുപ്പിലും നടക്കുന്ന തൊഴിൽ തട്ടിപ്പുകളെ…
ശാരീരിക പരിമിതി മറന്ന് വേമ്പനാട്ട് കായൽ നീന്തിക്കടന്ന് രതീഷ്
അരക്ക് താഴേക്ക് തളർന്ന രതീഷ് വേമ്പനാട്ട് കായൽ മുറിച്ച് നീന്തിക്കടക്കുന്നു. പരിശീലകൻ സജി വാളശ്ശേരി സമീപം ആലുവ: ശാരീരിക പരിമിതിയുള്ള യുവാവ് വേമ്പനാട്ട് കായൽ നീന്തിക്കടന്നു. പെരിയാറിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിയുടെ ശിക്ഷണത്തിൽ നീന്തൽ പഠിച്ച ആലുവ കോട്ടപ്പുറം സ്വദേശി മേത്തശ്ശേരി വീട്ടിൽ എൻ.പി. രതീഷാണ് ചരിത്രം കുറിച്ചത്. രണ്ടര വയസ്സിൽ പോളിയോ ബാധിച്ച് അരക്കുതാഴെ ശരീരം തളർന്നയാളാണ് രതീഷ.് ആദ്യമായാണ് ശാരീരിക പരിമിതിയുള്ള ഒരാൾ വേമ്പനാട്ടുകായൽ നീന്തിക്കയറുന്നത്. ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലത്തും…
