All news
ദുരിതം, ദുരിതമയം…; മൂവാറ്റുപുഴ നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് നാലുദിവസം
മൂവാറ്റുപുഴ: നഗര റോഡ് വികസന ഭാഗമായി പൈപ്പ് ഇടുന്ന ജോലി ഇനിയും തീർന്നില്ല. നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് നാലുദിവസം പിന്നിട്ടു. ഇതോടെ നഗരത്തിലെ ഹോട്ടലുകളടക്കം അടച്ചു. നഗര റോഡ് വികസനഭാഗമായി ജല അതോറിറ്റി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതുമൂലമാണ് നഗരത്തിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജല വിതരണം തടസ്സപ്പെട്ടത്. രണ്ടു ദിവസം കൊണ്ട് പണികൾ തീർത്ത് ശുദ്ധജല വിതരണം പുനഃരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നാലാം ദിവസവും ജലവിതരണം പുനഃരാരംഭിക്കാനായിട്ടില്ല. തുടർച്ചയായി കുടിവെള്ളം മുട്ടിയതോടെ നഗരത്തിലെ ഹോട്ടലുകൾ അടക്കമുള്ള വ്യാപാര…
ഒറ്റക്ക് താമസിക്കുന്ന റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണം കവർന്നു
കുന്നുകര: ഒറ്റക്ക് താമസിക്കുന്ന വയോധികയായ റിട്ട. അധ്യാപികയെ ക്രൂരമായി ആക്രമിച്ച് സ്വർണം കവർന്നു. കുന്നുകര കുറ്റിപ്പുഴ അഭയം വീട്ടിൽ മുരളീധരന്റെ ഭാര്യ റിട്ട. അധ്യാപിക ഇന്ദിരയാണ് ആക്രമിക്കപ്പെട്ടത്. അവശനിലയിലായ ഇന്ദിരയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടില്ല. പ്രതി ചെങ്ങമനാട് പൊലീസിന്റെ പിടിയിലായതായി സൂചനയുണ്ട്. എന്നാൽ, വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഇന്ദിരയുടെ വിദേശത്ത് പഠിക്കുന്ന കൊച്ചുമകളുടെ സുഹൃത്താണ് പ്രതിയെന്നാണറിയുന്നത്. ഒറ്റക്ക് താമസിക്കുന്നതിനാൽ സാധാരണനിലയിൽ അപരിചിതർ…
ഡയാലിസിസ് സെന്ററിൽ സൗകര്യമില്ല; രോഗികൾക്ക് കാത്തിരിപ്പ്
മൂവാറ്റുപുഴ: ഡയാലിസിസ് രോഗികളുടെ എണ്ണം വർധിച്ചതോടെ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് വിപുലീകരിക്കണമെന്ന ആവശ്യം ശക്തമായി. നൂറുകണക്കിന് ആളുകൾ ചികിത്സ തേടി എത്തുന്ന ജില്ലയിലെ കിഴക്കൻ മേഖലയിലെ പ്രധാന ആതുരാലയമായ ആശുപത്രിയിൽ നിരവധി രോഗികളാണ് ഡയാലിസിസിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഏറെ മുറവിളികൾക്ക് ഒടുവിൽ ആറുവർഷം മുമ്പ് 1.25 കോടി രൂപ ചെലവഴിച്ച് അഞ്ചു മെഷിൻ സ്ഥാപിച്ചാണ് ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിച്ചത്. രണ്ട് ഷിഫ്റ്റുകളിലായി 17 പേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമേ ഇവിടെ നിലവിലുള്ളു. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട…
മഴ, കുടയെടുത്തോളൂ…വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ട്
കൊച്ചി: കാലവർഷത്തിന്റെ വരവ് അറിയിച്ച് ജില്ലയിൽ മഴ കനത്തുതുടങ്ങുന്നു. വരുംദിവസങ്ങളിൽ ഇത് ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച യെല്ലോ അലേർട്ടായിരുന്നു. കാലവർഷത്തിന്റെ വരവുമായി ബന്ധപ്പെട്ട് അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയെന്നാണ് അധികൃതരിൽനിന്നുള്ള അറിയിപ്പ്. തുടക്കത്തിൽ മധ്യ വടക്കൻ ജില്ലകളിലും തീരദേശ മേഖലയിലും ശക്തമാകുന്ന മഴ, കാറ്റ് ശക്തമാകുന്നത്തോടെ മലയോര മേഖലയിയിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു. അതിനാൽ ജനങ്ങൾ…
പോയാലിമലയിലേക്ക് ഇനി എളുപ്പത്തിൽ എത്താം; 30 അടി വീതിയിലും 800 മീറ്റർ നീളത്തിലും വഴി യാഥാർഥ്യമായി
മൂവാറ്റുപുഴ: നിരവധി പേർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമായ പോയാലിമലയിലേക്ക് ഇനി സുഗമമായി നടന്നെത്താം. ഇതുവരെ പാറക്കല്ലുകൾ ചാടികടന്നായിരുന്നു പോയാലിമലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഇളം കാറ്റിലും കുളിരിലും നേരം ചെലവഴിക്കാനും ജനങ്ങൾ എത്തിയിരുന്നത്. അതുകൊണ്ടുതന്നെ യുവാക്കൾക്കും കുട്ടികൾക്കും മാത്രമായിരുന്നു ഇതുവരെ മലയിൽ എത്താൻ കഴിഞ്ഞിരുന്നത്. എന്നാൽ ഈ സ്ഥിതിക്ക് അവസാനമായി. ഇനി ആർക്ക് വേണമെങ്കിലും മലയിലേക്ക് എത്താം. വാഹനങ്ങളും മലമുകളിൽ എത്തും. നിരപ്പ് യുവജന ചാരിറ്റിയുടെ നേതൃത്വത്തിൽ മാസങ്ങളോളം നടത്തിയ പരിശ്രമത്തിനോടുവിലാണ് ഇവിടേക്ക് വഴി യാഥാർഥ്യമായിരിക്കുന്നത്.…
അനധികൃത നിർമാണത്തിനെതിരെ വ്യാപക പരാതി
കാലടി സംസ്കൃത സർവകലാശാല കനാല്‍ ബണ്ട് റോഡില്‍ ആവണംകോട് ഇറിഗേഷന്‍ കനാല്‍ ഭാഗം കൈയേറി നടക്കുന്ന അനധികൃതകെട്ടിട നിർമാണം കാലടി: സംസ്കൃത സർവകലാശാല കനാല്‍ ബണ്ട് റോഡില്‍ ആവണംകോട് ഇറിഗേഷന്‍ കനാല്‍ ഭാഗം കയ്യേറി നടക്കുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ വ്യാപക പരാതിയും പ്രതിഷേധവും. കെട്ടിട സമുച്ചയം കനാല്‍ ബണ്ട് കൈയേറ്റം നടത്തിയാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് എല്‍.ഡി.എഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആരോപിച്ചു. ആറ് മീറ്റര്‍ വീതിയുണ്ടായിരുന്ന പഴയ കനാല്‍ ബണ്ട് പൂര്‍ണ്ണമായും കൈയേറിയാണ് നിര്‍മ്മാണം നടന്നിട്ടുള്ളത്. കേരള പഞ്ചായത്ത് ബിൽഡിങ്…
കിടപ്പുരോഗികളിലെ വ്രണവും അണുബാധകളും തടയാം; അഡാപ്ടിവ് ന്യൂമാറ്റിക് ബെഡുമായി കോളജ് വിദ്യാർഥികൾ
അഡാപ്ടിവ് ന്യൂമാറ്റിക് ബെഡുമായി ആദിശങ്കര എൻജിനീയറിങ് വിദ്യാർഥികള്‍ കാലടി: ആദിശങ്കര എൻജിനീയറിങ് കോളജ് വിദ്യാർഥികള്‍ ദീര്‍ഘകാല കിടപ്പുരോഗികളില്‍ സാധാരണ കാണപ്പെടുന്ന വ്രണവും അണുബാധകളും തടയുന്നതിനുള്ള അഡാപ്റ്റീവ് ന്യൂമാറ്റിക് ബെഡ് രൂപകല്പന ചെയ്തു. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ മെല്വിന് മാത്യു ജേക്കബ്, ആഷിഫ് അഷ്റഫ്, റിറ്റ കാനീസ് റോഡ്രിഗസ്, എസ്. അഭികൃഷ്ണ, എറിക് കെ. വില്‍സണ്‍, വി. മഹാദേവ മാരാര്‍, ബയോമെഡിക്കല്‍ വകുപ്പ് മേധാവി ഡോ. രമ്യ ജോര്‍ജ്, പ്രഫ. ഒ.എസ്. സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ നൂതന…
എറണാകുളത്ത് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി
അങ്കിത കൊയറി മരട്: എറണാകുളം പൂണിത്തുറ തൈക്കൂടം ചർച്ച് റോഡിൽ താമസിക്കുന്ന അസം സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി. തൈക്കൂടം ചർച്ച് റോഡിൽ ചക്കനാട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അസമീസ് കുടുംബത്തിലെ അങ്കിത കൊയറി 15)യെയാണ് കാണാതായത്. 20ന് രാത്രി 7ന് വീട്ടിൽനിന്ന് പുറത്തിറങ്ങിയതാണ്. അസം സിബ്സാഗർ ജില്ലയിലെ നസീറ മെസിങ്ക സ്വദേശിയാണ്. കണ്ടു കിട്ടുന്നവർ താഴെ പറയുന്ന നമ്പറിൽ അറിയിക്കണമെന്ന് മരട് പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 9497947183, 9497980421, 0484 2705659.
അമ്മ കൊലപ്പെടുത്തിയ കുട്ടി ബന്ധുവിൽനിന്ന് നേരിട്ടത് കൊടിയ പീഡനം
കോലഞ്ചേരി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കുട്ടി അടുത്ത ബന്ധുവിൽനിന്ന് നേരിട്ടത് കൊടിയ പീഡനമെന്ന് പൊലീസ്. കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവായ പ്രതി അടുപ്പം മുതലെടുത്ത് നിരന്തരം ചൂഷണം ചെയ്തതായി സമ്മതിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് പീഡനവിവരം പുറത്തുവന്നത്. കൊലപാതക കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പാണ് പെൺകുഞ്ഞിന്റെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയിൽതന്നെ പീഡനത്തിന് ഇരയായതായി ഫോറൻസിക് സർജൻ കണ്ടെത്തിയിരുന്നു. ഒന്നോ രണ്ടോ വട്ടമല്ല, നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തെന്നാണ് മനസ്സിലാകുന്നതെന്ന്…
കഞ്ചാവും കഞ്ചാവ് ചെടികളുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
യാഹിയ അഹമ്മദ്, സ്വരാജ് ബോറ, സിറാജുൽ ഹഖ് ആലുവ: കഞ്ചാവും നട്ടുവളർത്തിയ കഞ്ചാവ് ചെടികളുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം ഹോജായ് സ്വദേശി യാഹിയ അഹമ്മദ് (21), എക്കോറാണി സ്വദേശി സ്വരാജ് ബോറ (19), നൗഗാവ് സ്വദേശി സിറാജുൽ ഹഖ് (28) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് ഏഴുകിലോയോളം കഞ്ചാവ് കണ്ടെടുത്തു. നട്ടുവളർത്തിയ നാല് കഞ്ചാവ് ചെടികളും പിടികൂടി. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച…
