All news
മലിനീകരണത്തിനെതിരെ വൃക്ഷയജ്ഞം; ജില്ലയിൽ വെച്ചുപിടിപ്പിക്കുന്നത് ഒരുലക്ഷം ആര്യവേപ്പിന് തൈകൾ
10ാമത് വൃക്ഷയജ്ഞത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ പരിസ്ഥിതി ദിനത്തില്‍ നട്ടുപിടിപ്പിക്കാനുള്ള ആര്യവേപ്പിന് തൈകള്‍ അധികൃതര്‍ക്ക് കൈമാറുന്നു ആലുവ: പ്രകൃതിയെ പരിപോഷിപ്പിക്കാനും പരിചരിക്കാനുമായി ‘എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ’ മിഷന് ആരംഭിച്ച വൃക്ഷയജ്ഞം 10-ാം വര്‍ഷത്തിലേക്ക്. ജില്ലയില്‍ ഒരു ലക്ഷം ആര്യവേപ്പിന് തൈകള്‍ വെച്ചുപിടിപ്പിക്കാൻ 2023 ജൂണ്‍ അഞ്ചിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്ത പ്രത്യേക യജ്ഞം ഈ മാസം അഞ്ചിന് അവസാനിക്കുകയാണ്. ഈ പരിസ്ഥിതി ദിനത്തിൽ ശേഷിക്കുന്ന 12000 തൈകള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍…
നാൽപ്പതു പിന്നിട്ട കൃഷിഭവന് വളപ്പിലെ ഞാവല്‍ മധുരം
ഒക്കല്‍ കൃഷിഭവന് വളപ്പിലെ ഞാവല്‍ മരം പെരുമ്പാവൂര്‍: ഒക്കല്‍ കൃഷിഭവന് വളപ്പിലെ ഞാവല്‍ നാല്പതും പിന്നിട്ട് വളരുമ്പോള്‍ ഇതിലെ പഴം മനുഷ്യര്‍ക്കും പക്ഷികള്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്നതിന്റെ സംതൃപ്തിയിലാണ് ഒക്കല്‍ പൗരസമിതി. നാല് പതിറ്റാണ്ട് മുമ്പ് ഇതുപോലൊരു ദിനമാണ് പൗരസമിതി പ്രവര്‍ത്തകര്‍ സാമൂഹിക വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ഞാവലും കുടംപുളിയും ഉള്‍പ്പടെ മരങ്ങള്‍ എം.സി റോഡിലെ സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രത്തോട് ചേർന്ന കൃഷിഭവന് വളപ്പില്‍ നട്ടത്. പെരുമ്പാവൂര്‍ കടുവാളിലുള്ള സോഷ്യല്‍ ഫോറസ്ട്രി മേഖല ഓഫിസില്‍ നിന്ന് അന്ന് തൈകള്‍…
ഓൺലൈൻ തട്ടിപ്പ്: മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടിയിലധികം നഷ്ടമായി
മൂവാറ്റുപുഴ: ഓൺലൈൻ തട്ടിപ്പിലൂടെ മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടിയിലധികം രൂപ നഷ്ടമായി. പൊലീസ് അന്വേഷണം ആരംഭിച്ചു. സമൂഹമാധ്യമത്തിൽ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും, ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്താൽ വൻ ലാഭം ഉണ്ടാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് 52,85,000 രൂപ നിക്ഷേപിപ്പിച്ച് ചതിയിൽ പെടുത്തുകയായിരുന്നു. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ…
കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളികൾ പിടിയില്‍
പെരുമ്പാവൂര്‍: രണ്ടുകിലോ കഞ്ചാവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡിഷ ഗഞ്ചാം സ്വദേശി രാജേഷ് ഡീഗല്നെയാണ് (23) പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒഡിഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ആലുവയില്‍ എത്തിയ പ്രതി പെരുമ്പാവൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കഞ്ചാവ് കൈമാറാന്‍ നില്‍ക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ വലയിലായത്. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡിഷയില്‍ നിന്ന് 3000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 20,000 രൂപ നിരക്കില്‍ വില്പന…
ആലുവ-എറണാകുളം പൈപ്ലൈൻ റോഡിൽ 93 ഇടങ്ങളിൽ കൈയേറ്റം
കൊച്ചി: ആലുവയിൽനിന്ന് പാലാരിവട്ടം വഴി കതൃക്കടവ് വരെ നീളുന്ന പൈപ്ലൈൻ റോഡിൽ കൈയേറ്റങ്ങൾ നിരവധി. ആലുവ ജലശുദ്ധീകരണ ശാലയിൽ നിന്നാരംഭിക്കുന്ന റോഡിലെ ഇടപ്പള്ളി തോട് വരെയുള്ള 12.3 കിലോമീറ്റർ ദൂരപരിധിയിൽ മാത്രം 93 ഇടങ്ങളിലാണ് കൈയേറ്റമെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ജലഅതോറിറ്റി അസി. എക്സി. എൻജിനീയറുടെ (ആലുവ പി.എച്ച് സബ് ഡിവിഷൻ) കാര്യാലയത്തിനു കീഴിലുള്ള റോഡിന്റെ പരിധിയിലാണ് ഇത്രയും കൈയേറ്റം ഉണ്ടായത്. അവശേഷിക്കുന്ന ആറു കിലോമീറ്ററോളം ദൂരത്തിലും കൈയേറ്റങ്ങളുണ്ടാവാമെങ്കിലും രേഖകൾ ലഭ്യമല്ല. കൈയേറ്റം ഒഴിവാക്കാനുള്ള പ്രായോഗിക നടപടികളും…
വർണാഭമായി സ്കൂൾ പ്രവേശനോത്സവം
കൊച്ചി: മിന്നിത്തിളങ്ങുന്ന വർണക്കടലാസുകളാൽ തീർത്ത കുഞ്ഞുതൊപ്പികൾ… നോക്കുന്നിടത്തെല്ലാം പാറിപ്പറക്കുന്ന ബലൂണുകളും തോരണങ്ങളും… എങ്ങും പുത്തനുടുപ്പണിഞ്ഞ കുരുന്നുകൾ നിറയെ പൂക്കളുള്ള പൂന്തോട്ടത്തിലെ പൂമ്പാറ്റകളെ പോലെ പാറിനടക്കുന്നു… ഇടക്ക് മാത്രം വീട്ടിൽ പോകാമെന്നു പറഞ്ഞുള്ള ചിലരുടെ ചിണുങ്ങലുകളും… -രണ്ടുമാസത്തെ അവധിക്കുശേഷം അറിവിന്റെ ആഘോഷത്തിലേക്ക് സ്കൂളുകൾ തുറന്നപ്പോഴുള്ള കളർഫുൾ കാഴ്ചകളായിരുന്നു ഇതെല്ലാം. ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം വർണാഭമാക്കിയാണ് ആഘോഷിച്ചത്. അലങ്കാരങ്ങളും വാദ്യമേളങ്ങളുമായി ഉത്സവ പ്രതീതിയായിരുന്നു പല സ്കൂളുകളിലും ഉണ്ടായിരുന്നത്. സമ്മാനങ്ങൾ കൈനിറയെ.. ഇത്തവണ പുതുതായി ഒന്നാം ക്ലാസിൽ ചേർന്ന കൊച്ചുമിടുക്കരെ…
എഴുത്തിന്റെ ലോകത്ത് സജീവമായി സമദ് പനയപ്പിള്ളി
സമദ് പനയപ്പിള്ളി മട്ടാഞ്ചേരി: എഴുത്തിന്റെ ലോകത്തേക്ക് മട്ടാഞ്ചേരി സ്വദേശി സമദ് പനയപ്പിള്ളി കാലുന്നിയിട്ട് 50 വർഷം തികയുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ‘ഉഷസ്സ്’ എന്ന കൈയെഴുത്തുമാസിക തുടങ്ങിയത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ മലയാളം അധ്യാപകനായിരുന്ന അബ്ദു മാസ്റ്റർ എഴുതി സംവിധാനം ചെയ്ത ‘സമരം’ നാടകത്തിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട് ഒരു നോട്ട്ബുക്ക് നിറയെ നാടകം എഴുതി പ്രധാന അധ്യാപകനായിരുന്ന കുമാരൻ കല്ലൂമഠം മാസ്റ്ററെ കാണിച്ചു. മാസ്റ്ററുടെ അഭിനന്ദനങ്ങൾ പ്രചോദനമായി. സ്കൂളിൽ നടത്തിയ ആദ്യചെറുകഥാ രചനാ മത്സരത്തിൽ…
കാറ്റും മഴയും മാട്ടുപുറത്ത് വ്യാപക കൃഷി നാശം; 1500ഓളം മരച്ചീനി നിലംപൊത്തി
കാറ്റിലും മഴയിലും മാഞ്ഞാലി മാട്ടുപുറം സ്വദേശി അയ്യാലിൽ അബ്ദുവിന്റെ മരച്ചീനികൾ നിലംപൊത്തിയ നിലയിൽ കരുമാല്ലൂർ: ശക്തമായ കാറ്റിലും മഴയിലും മാഞ്ഞാലി മാട്ടുപുറത്ത് വ്യാപകമായ കൃഷി നാശം ഉണ്ടായി. അയ്യാലിൽ അബ്ദുവിന്റെ 1500ഓളം മരച്ചീനി കടയോടെ നിലംപൊത്തി. മാട്ടുപുറം ഭാഗത്ത് വ്യാപകമായി വാഴകൃഷി നാശം സംഭവിച്ച സ്ഥലം കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവ് സന്ദർശിച്ചിരുന്നു. തൊട്ടടുത്ത ദിവസവും മഴ കൂടുതൽ കനത്തതോടെയാണ് വീണ്ടും പ്രദേശത്ത് വ്യാപകമായി കൃഷി നാശം റിപ്പോർട്ട് ചെയ്യുന്നത്. മരച്ചീനി കൃഷിയിൽ ഏകദേശം 75,000…
ലോറിയുടെ പിന്നിലിടിച്ച് കാർ കത്തിനശിച്ചു
ആലുവ: ദേശീയപാതയിൽ ലോറിയുടെ പിന്നിലിടിച്ച് കാർ പൂർണമായി കത്തിനശിച്ചു. ആലുവ ബൈപാസിൽ ശനിയാഴ്ച പുലർച്ച 12.30യോടെയാണ് അപകടമുണ്ടായത്. എറണാകുളത്തുനിന്ന് ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ബി.എം.ഡബ്ല്യു കാറാണ് അപകടത്തിൽപെട്ടത്. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തിൽ ആർക്കും അപായമില്ല. സിഗ്നൽ കാത്ത് കിടന്ന ലോറിക്ക് പിന്നിലാണ് കാർ ഇടിച്ചത്. കാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വാട്ടർ മെട്രോ ബോട്ട് റോ റോ ജങ്കാറിൽ ഇടിച്ചു
വൈപ്പിൻ: വൈപ്പിൻ ജെട്ടിയിൽ വാട്ടർ മെട്രോബോട്ട് അടുപ്പിക്കവെ സമീപത്തുള്ള റോറോജെട്ടിയില് കെട്ടിയിട്ടിരുന്ന സേതു സാഗർ – 1 എന്ന റോറോ ജങ്കാറിൽ ഇടിച്ചു. ജങ്കാറിന്റെ റാമ്പിനും ബോട്ടിനും ചെറിയ കേടുപാട് സംഭവിച്ചു. യാത്രക്കാർക്ക് അപകടമൊന്നുമില്ല. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് വൈപ്പിന്വഴി ഹൈകോടതി ജെട്ടിയിലേക്കു സര്‍വിസ് നടത്തുന്ന ബോട്ടാണ് അപകടമുണ്ടാക്കിയത്. ബോട്ട് അടുപ്പിക്കുന്നതിനിടെ പിന്‍ഭാഗം റോറോയുടെ റാമ്പിലേക്കു കയറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന വൈപ്പിന്‍ ജെട്ടിയില്‍നിന്നുള്ള മെട്രോബോട്ട് സര്‍വിസ് ഒന്നര മണിക്കൂറോളം മുടങ്ങി. മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ബോട്ട് ജെട്ടിയോട്…
