All news

  • കടൽക്ഷോഭത്തിനൊപ്പം വേലിയേറ്റവും

    വൈ​പ്പി​ൻ: ക​ട​ൽ​ക്ഷോ​ഭ​ത്തി​ന് രാ​വി​ലെ ശ​മ​നം ഉ​ണ്ടാ​യെ​ങ്കി​ലും വൈ​കീ​ട്ടോ​ടെ വീ​ണ്ടും രൂ​ക്ഷ​മാ​യി. നാ​യ​ര​മ്പ​ലം പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് സെ​ന്റ് ആ​ന്റ​ണീ​സ് പ​ള്ളി പ​രി​സ​രം വെ​ള്ള​ത്തി​ൽ മു​ങ്ങി. വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ജി​യോ ബാ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം ത​ക​ർ​ന്നു. ശ്രീ​ബാ​ല മു​രു​ക ക്ഷേ​ത്ര​ത്തി​ന്റെ പ​രി​സ​ര​ത്തെ ജി​യോ​ബാ​ഗ് ത​ക​ർ​ന്ന് അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. കാ​ലാ​കാ​ല​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​താ​ണ്​ ക​ട​ൽ ഭി​ത്തി ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ജി​യോ ബാ​ഗ്, ജി​യോ ട്യൂ​ബ് വെ​ച്ച​തു​കൊ​ണ്ട്​ ഒ​രു​കാ​ര്യ​വു​മി​ല്ല. ചെ​ല്ലാ​നം മോ​ഡ​ൽ…

    read more

  • തീപിടിച്ച കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിഞ്ഞേക്കാം; തൊടരുത്

    കൊ​ച്ചി: ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ക​ണ്ണൂ​ർ അ​ഴീ​ക്ക​ൽ തു​​റ​​മു​​ഖ​​ത്തു​​നി​​ന്ന് 44 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ അ​ക​ലെ തീ​പി​ടി​ച്ച വാ​ൻ​ഹാ​യ് 503 ക​പ്പ​ലി​ൽ​നി​ന്ന്​ വീ​ണ ക​ണ്ടെ​യ്ന​റു​ക​ൾ തീ​ര​ത്ത​ടി​ഞ്ഞേ​ക്കാ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക്കാ​ർ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ക​പ്പ​ലി​ൽ​നി​ന്ന് ക​ട​ലി​ൽ പ​തി​ച്ച ക​ണ്ടെ​യ്‌​ന​റു​ക​ൾ തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ മു​ത​ൽ എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ തെ​ക്കു​ഭാ​ഗ​ത്തും ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളു​ടെ തീ​ര​ങ്ങ​ളി​ലു​മാ​യി വ​ന്ന​ടി​യാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി കോ​സ്റ്റ് ഗാ​ർ​ഡ്, ഐ.​ടി.​ഒ.​പി.​എ​ഫ് എ​ന്നി​വ​രി​ൽ​നി​ന്ന്​ വി​വ​രം ല​ഭി​ച്ച​താ​യി അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ൽ ക​പ്പ​ലി​ൽ​നി​ന്ന്…

    read more

  • പുല്ലാനി വിഷ്ണുവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു; വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്

    അങ്കമാലി: കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി തുറവൂർ പുല്ലാനി ചാലാക്ക വീട്ടിൽ വിഷ്ണു എന്ന പുല്ലാനി വിഷ്ണുവിനെയാണ് (34) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ല കലക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കമാലി, കാലടി, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രതിയായിരുന്നു. 2025 ഏപ്രിലിൽ തുറവൂർ യോർദ്ദനാപുരത്ത്…

    read more

  • എസ്.ഐയെ കാറിടിപ്പിച്ച് കൊല്ലാൻ ​ശ്രമിച്ചവരെ തിരിച്ചറിഞ്ഞു; കാലിൽ കയറ്റിയിറക്കിയ കാർ കണ്ടത്തി

    ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ മൂവാറ്റുപുഴ: വാഹന പരിശോധനക്കിടെ കല്ലൂർക്കാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ഇവർ സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ വഴിയാഞ്ചിറയിൽനിന്നു കണ്ടെടുത്തു. ഇടുക്കി മണിയാർകുടിയിൽ നിന്ന് മൂവാറ്റുപുഴ കമ്പനിപ്പടിയിൽ വാടകക്ക്​ താമസിക്കുന്ന മുഹമ്മദ് ഷെറീഫ് ആണ് എസ്.ഐയെ കാറിപ്പിച്ച ശേഷം കടന്നു കളഞ്ഞത്. കാറിൽ ഒപ്പം ഉണ്ടായിരുന്നത് മടക്കത്താനം സ്വദേശി ആസിഫ് ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ലഹരി വിൽപന ഉൾപ്പെടെ കേസുകളിൽ പ്രതികളാണ്.…

    read more

  • മൊബൈൽ സ്ക്രീനിലൂടെ ചിരിപ്പിക്കുന്ന മൊട്ടക്കാക്കയും മുന്നയും

    മുന്നയും ഷമീറും ‘മുന്നയും മൊട്ടക്കാക്കയും’, ഒഴിവു സമയങ്ങളിൽ മൊബൈൽ സ്ക്രീനിലൂടെ ചിരിപ്പിക്കാനെത്തുന്ന രണ്ടു സുന്ദര മുഖങ്ങൾ മാത്രമല്ല യു.എ.ഇയിലെ പ്രവാസികൾക്കിന്നിവർ. മറിച്ച് തങ്ങളുടെ ജീവിതത്തിന്റെ ഭാ​ഗം കൂടിയാണിരുവരും. പ്രവാസത്തിന്റെ പ്രയാസങ്ങളും സന്തോഷങ്ങളും നർമത്തിൽ ചാലിച്ച് എല്ലാവരെയും ആശ്വസിപ്പിക്കാൻ കഴിയുന്ന രണ്ടു സുഹൃത്തുക്കളെന്നേ ഇരുവരെയും വിളിക്കാൻ കഴിയൂ. അതാണ് അവരുടെ വീഡിയോകൾക്കടിയിൽ വരുന്ന കമന്റുകൾ പറയുന്നത്. സാധാരണ കണ്ടന്റ് ക്രിയേറ്റേഴ്സ് നേരിടുന്ന ന​ഗറ്റീവ് കമന്റുകൾ തങ്ങൾക്ക് നേരിടേണ്ടി വരാറില്ലെന്നാണ് ഇതിനവർ പറയുന്ന ന്യായം. അതു തന്നെയാണ് യാഥാർഥ്യവും. ഷമീർ…

    read more

  • വാഹന പരിശോധനക്കിടെ എസ്.ഐയെ കാറിടിപ്പിച്ചു; കാലിൽ കാർ കയറ്റിയിറക്കി

    മൂവാറ്റുപുഴ: വാഹന പരിശോധനക്കിടെ എസ്.ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമം. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഇ.എം. മുഹമ്മദിനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് നാലോടെ കല്ലൂർക്കാട് വഴിയാഞ്ചിറയിലാണ് സംഭവം. സീനിയർ സി.പി.ഒ കെ.സി. ജിബിയോടൊപ്പം വാഹന പരിശോധനയിലായിരുന്നു എസ്.ഐ. കൈകാണിച്ചിട്ടും നിർത്താതിരുന്ന സാൻട്രോ കാറാണ് അപകടമുണ്ടാക്കിയത്. എസ്.ഐയുടെ വലതുകാലിൽ കാർ കയറ്റിയിറക്കി. പരിക്കേറ്റ എസ്.ഐയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. നാഗപ്പുഴ ഭാഗത്തേക്ക് നിർത്താതെ പോയ കറുത്ത കാറിനുവേണ്ടി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല.…

    read more

  • കെനിയയിലെ വാഹനാപകടം; മരിച്ച ജസ്നയുടെയും കുഞ്ഞിന്‍റെയും മൃതദേഹം ഞായറാഴ്ച എത്തിക്കും

    മൂ​വാ​റ്റു​പു​ഴ: ഖ​ത്ത​റി​ൽ​നി​ന്ന് കെ​നി​യ​യി​ലേ​ക്ക് പോ​യ വി​നോ​ദ​യാ​ത്രാ​സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി ജ​സ്ന​യു​ടെ​യും മ​ക​ൾ റൂ​ഹി മെ​ഹ്റി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ നാ​ട്ടി​ൽ എ​ത്തി​ക്കും. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ എ​ല്ലാം പ​രി​ഹ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് കെ​നി​യ​യി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ എ​ത്തും. തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ പേ​ഴ​ക്കാ​പ്പി​ള്ളി​യി​ൽ എ​ത്തി​ച്ച് 11 മ​ണി​യോ​ടെ പേ​ഴ​ക്കാ​പ്പി​ള്ളി സെ​ൻ​ട്ര​ൽ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.…

    read more

  • എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

    പിടിയിലായ പ്രതികൾ ആ​ലു​വ: കാ​റി​ൽ എം.​ഡി.​എം.​എ ക​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ എ​ക്സൈ​സ് പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി സു​മി​ത്, വ​യ​നാ​ട് സ്വ​ദേ​ശി ഷി​ജി​ൽ എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ദേ​ശീ​യ​പാ​ത ആ​ലു​വ ബൈ​പാ​സി​ൽ മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​വെ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 20 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രും ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് എം.​ഡി.​എം.​എ കൊ​ണ്ടു​വ​രു​ന്ന​ത്. ഗ്രാ​മി​ന് 3500 രൂ​പ വീ​ത​മാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. യു.​സി കോ​ള​ജ്, ചൂ​ണ്ടി, എ​ട​ത്ത​ല, അ​ൽ അ​മീ​ൻ കോ​ള​ജ്, പു​ക്കാ​ട്ടു​പ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​സ്റ്റ​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.…

    read more

  • എ.ടി.എം കവര്‍ച്ചക്ക് ശ്രമിച്ച പ്രതി പിടിയില്‍

    റ​ജി​ബു​ല്‍ ഇ​സ്​ലാം പെ​രു​മ്പാ​വൂ​ര്‍: എ.​ടി.​എം ക​വ​ര്‍ച്ച​ക്ക് ശ്ര​മി​ച്ച പ്ര​തി മ​ണി​ക്കൂ​റു​ക​ള്‍ക്കു​ള്ളി​ല്‍ പി​ടി​യി​ലാ​യി. അ​സം നൗ​ഗാ​വ് സ്വ​ദേ​ശി റ​ജി​ബു​ല്‍ ഇ​സ്​​ലാ​മി​നെ​യാ​ണ് (26) പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച മൂ​ന്നു​മ​ണി​യോ​ടെ മു​ടി​ക്ക​ല്‍ വ​ഞ്ചി​നാ​ട് ജ​ങ്ഷ​നി​ലു​ള്ള എ.​ടി.​എ​മ്മാ​ണ് ത​ക​ര്‍ത്ത​ത്. ഉ​ച്ച​യോ​ടെ സ്റ്റേ​ഷ​നി​ല്‍ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ടി​ക്ക​ലി​ലു​ള്ള പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍നി​ന്ന് പ്ര​തി പി​ടി​യി​ലാ​യി. ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ള്‍…

    read more

  • വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

    റി​ഷാ​ൻ ,നി​ബി​ൻ ആ​ലു​വ/അങ്കമാലി: റൂ​റ​ൽ ജി​ല്ല​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. അ​ങ്ക​മാ​ലി​യി​ലും ആ​ലു​വ​യി​ലു​മാ​യി 220 ഗ്രാം ​എം.​ഡി.​എം.​എ​യും മൂ​ന്ന്​ കി​ലോ​ഗ്രാം ക​ഞ്ചാ​വും പി​ടി​കൂ​ടി. അ​ങ്ക​മാ​ലി​യി​ൽ 200 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ക​ണ്ണൂ​ർ ക​തി​രൂ​ർ ന​ല്ല​ച്ചേ​രി​മു​ക്ക് മ​റി​യം വി​ല്ല​യി​ൽ റി​ഷാ​ൻ മാ​യ​ൻ (32), ആ​ലു​വ​യി​ൽ 20 ഗ്രാം ​എം.​ഡി.​എം.​എ​യും, മൂ​ന്ന്​ കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ട്ട​പ്പ​ടി പു​ത്ത​ൻ​പു​ര​യി​ൽ നി​ബി​ൻ ത​ങ്ക​പ്പ​ൻ (39) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും അ​ങ്ക​മാ​ലി, ആ​ലു​വ പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​ക്ക്​…

    read more