All news
ഉയർന്ന പാർക്കിങ് ഫീസ്; വലഞ്ഞ് ട്രെയിൻ യാത്രികർ
കൊച്ചി: റെയിൽവേ പരിസരത്തെ വാഹന പാർക്കിങ് ഫീസുകൾ കുത്തനെ വർധിച്ചതോടെ യാത്രക്കാർ പ്രയാസത്തിൽ. ജൂൺ ഒന്ന് മുതൽ നിലവിൽ വന്ന പുതിയ നിരക്കിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇരട്ടിയിലധികം നിരക്ക് കൂടിയത് താങ്ങാനാകുന്നില്ലെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു. നിരക്ക് വർധന പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കം രംഗത്തെത്തി. പ്രതിമാസ സീസൺ ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 200 രൂപ സീസൺ നിരക്കിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്ന ഒരു യാത്രക്കാരനിൽനിന്ന് ജൂൺ മുതൽ…
പോക്സോ കേസ്: മൂന്നുവർഷം തടവ്
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം വാങ്ങി മൊബൈൽ ഫോണിൽ സൂക്ഷിച്ച കേസിലെ പ്രതി തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ കല്ലോട്ടുകുഴി വീട്ടിൽ ചാൾസ് ബേബിയെ (25) പറവൂർ അതിവേഗ സ്പെഷൽ കോടതി ഐ.ടി ആക്ട് പ്രകാരം മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ചു. 50,000 രൂപ ഐ.ടി ആക്ട് പ്രകാരവും 5,000 രൂപ പോക്സോ ആക്ട് പ്രകാരവുമായി പിഴയും വിധിച്ചു. നഗ്നചിത്രം വാങ്ങി മൊബൈൽ ഫോണിൽ സൂക്ഷിച്ചെന്നും, പരാതിക്കാരിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നുമായിരുന്നു കേസ്. ബലാത്സംഗം ഉൾപ്പെടെ പോക്സോ വകുപ്പിലെ…
പുനർനിർമാണ കാത്തിരിപ്പിന് ഏഴ് വർഷം; മഹാ പ്രളയത്തിൽ തകർന്ന തൂക്കുപാലം
തമ്മാനിമറ്റം തൂക്കു പാലം ( ഫയൽ ഫോട്ടോ) കോലഞ്ചേരി: ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇക്കുറിയെങ്കിലും തമ്മാനിമറ്റം തൂക്ക് പാലം പുനർനിർമിക്കുമോയെന്ന കാത്തിരിപ്പിലാണ് ജനങ്ങൾ. 2018ലെ മഹാ പ്രളയത്തില്‍ തകര്‍ന്ന പൂതൃക്ക പഞ്ചായത്തിലെ തമ്മാനിമറ്റം തൂക്കുപാലം പുനര്‍നിര്‍മാണമാണ് അനിശ്ചിതമായി നീളുന്നത്. നിരവധി തവണ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമുണ്ടായെങ്കിലും പുനർനിർമാണം മാത്രം നടന്നില്ല. റീബില്‍ഡ് കേരള പദ്ധതിയില്‍ നിന്ന് 5.3 കോടി അനുവദിച്ചെങ്കിലും തുടർനടപടികൾക്ക് ഒച്ചിന്റെ വേഗതയായിരുന്നു. പാലം പുനര്‍നിര്‍മിക്കാന്‍ 2.16 കോടി രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ ഈ…
കൊതിപ്പിക്കുന്ന ബിരിയാണി മണം പണ്ടാരീസും കടന്ന് പരക്കുകയാണ്…
സിയാദ് പണ്ടാരീസ് ഹോട്ടലിൽ ദം ബിരിയാണി ചെമ്പൊന്നു പൊട്ടിച്ചാൽ മണം പിടിച്ചെത്തുന്നതിൽ ഏറെയും കൊച്ചിയിലെ സിനിമാക്കാരാകും. എറണാകുളത്തും പരിസരങ്ങളിലും തളിർക്കുന്ന ന്യൂജൻ സിനിമക്കാരുടെ രസക്കൂട്ടിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് ഇന്ന് പണ്ടാരീസിലെ ബിരിയാണി. സിനിമാചർച്ച, പോസ്റ്റ്-പ്രീ പ്രൊഡക്ഷൻ, ഷൂട്ടിങ് സൈറ്റുകൾ എന്നിവിടങ്ങളിൽനിന്നെല്ലാം കാക്കനാട് മീഡിയ അക്കാദമിക്കു മുന്നിലെ പണ്ടാരീസിലെ സിയാദിന്റെ മൊബൈലിലേക്ക് വിശപ്പിന്റെ വിളിയെത്തും. മലയാള സിനിമയിൽ നവതരംഗം തീർത്ത കൊച്ചിക്കൂട്ടം മുമ്പ് മഹാരാജാസ് കോളജിലെ വിദ്യാർഥികളായിരുന്നപ്പോൾ അതിൽ ഒരാളായിരുന്നു മട്ടാഞ്ചേരിക്കാരൻ സിയാദും. കൂട്ടത്തിലുള്ളവർ സിനിമയിലേക്കു തിരിഞ്ഞപ്പോൾ നന്നായി…
75 ആണ്ട് പിന്നിട്ട് ഇരമല്ലൂർ പബ്ലിക് ലൈബ്രറി
കോതമംഗലം: 75 ആണ്ട് നാടിന് അക്ഷര വെളിച്ചം പകർച്ച ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ശനിയാഴ്ച് തുടക്കമാകും. ജൂബിലി ആഘോഷം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി.കെ. സുരേഷ് ബാബു മുഖ്യാതിഥിയാകും. 1950ൽ ശ്രീ വിലാസം വായനശാല എന്ന പേരിൽ രൂപം കൊണ്ട ഗ്രന്ഥശാല 1956ൽ ഇരമല്ലൂർ പബ്ലിക് ലൈബ്രറി എന്ന് പുനർ നാമകരണം ചെയ്ത് പുതിയ പ്രവർത്തകരെ ചേർത്ത് പ്രവർത്തനം വിപുലീകരിച്ചു. ഡോ. എ.എം.എൻ. നായർ,…
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാനക്ക് അനുമതി, അതിരൂപത കൂരിയ പിരിച്ചുവിടും, നിലവിലെ അഡ്മിനിസ്ട്രേറ്റർമാരെയും മാറ്റും; ആരാധനാക്രമത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി വൈദിക സമ്മേളനം
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ആരാധനാക്രമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം നിർദേശിച്ച് വൈദിക സമ്മേളനം. ഏകീകൃത കുർബാന മാത്രം നടക്കുന്ന ഇടവകകളിൽ ജനാഭിമുഖ കുർബാന കൂടി നടത്താൻ അനുവദിക്കും. അതിരൂപത കൂരിയ പിരിച്ചുവിടും. ട്രൈബ്യൂണലും അസാധുവാക്കും. നിലവിലെ അഡ്മിനിസ്ട്രേറ്റർമാരെ മാറ്റും. തീരുമാനം മാർപാപ്പയെ അറിയിക്കും. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയിലും അദ്ദേഹത്തിന്റെ വികാരി മാര്‍ ജോസഫ് പാംപ്ലാനിയുടെ സാന്നിധ്യത്തിലുമായിരുന്നു സമ്മേളനം. ജൂലൈ മൂന്നിന് ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് ഇറക്കുന്ന സര്‍ക്കുലറില്‍ വിശദാംശങ്ങള്‍…
വായനയില്ലാത്ത ദിനം നിരാശയുടെ ദിനമാണ് ഈ 86കാരിക്ക്
നോവൽ വായിക്കുന്ന വിശാലാക്ഷി അമ്മ ചെങ്ങമനാട്: വാർധക്യത്തിന്റെ അവശതകളിലും മുടങ്ങാത്ത വായനയാണ് തളിയിക്കര പെരുമ്പോടത്ത് കുടുംബാംഗം വിശാലാക്ഷി അമ്മക്ക് ജീവിതത്തിന് സാന്ത്വനമേകുന്നത്. 86കാരിയായ വിശാലാക്ഷി അമ്മക്ക് വായനയില്ലാത്ത ദിനം നിരാശയുടെ ദിനമാണ്. പുലർച്ചെ 5.30ക്ക് ഉണർന്ന് കുളിയും പ്രാർഥനയും കഴിഞ്ഞ് ഏഴിന് ആരംഭിക്കുന്ന പത്ര-സമകാലിക വായന 10 മണിയോടെ പൂർത്തിയാക്കും. പിന്നെ പ്രാതലിന് ശേഷം ഇഷ്ട നോവലും സാഹിത്യങ്ങളുമായിരിക്കും വായന. അത് മണിക്കൂറോളം നീണ്ട് പോകും. ഉച്ചയൂണിന് ശേഷവും വായന തുടരും. ചിട്ടയോടെയുള്ള ജീവിതത്തിൽ വിശാലാക്ഷി വായിക്കാത്ത…
എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
മട്ടാഞ്ചേരി: എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. മട്ടാഞ്ചേരി കൂവപ്പാടത്ത് താമസിക്കുന്ന മുനീർ(32), തമിഴ്നാട് കൃഷ്ണഗിരി സിങ്കാരപ്പേട്ട സ്വദേശിയും ഇപ്പോൾ ബംഗളൂരുവിൽ താമസിക്കുന്ന ജെ. ജാബത്ത് (41) എന്നിവരെയാണ് 51 ഗ്രാം എം.ഡി.എം.എയുമായി മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ. ഷിബിൻ, എസ്.ഐ ജിമ്മി ജോസ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ മുനീർ മയക്കുമരുന്ന് വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. ഇയാൾക്ക് എം.ഡി.എം.എ…
ആൽമരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപികക്കും വിദ്യാർഥിനിക്കും പരിക്ക്
ഏലൂർ: ശക്തമായ മഴയിലും കാറ്റിലും പാട്ടുപുരക്കലിൽ ആൽമരത്തിന്റെ ശിഖരം അടർന്നുവീണ് അധ്യാപികക്കും വിദ്യാർഥിനിക്കും പരിക്കേറ്റു. മഞ്ഞുമ്മൽ ഗാർഡിയൻ എയ്ഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ചേരാനല്ലൂർ തോട്ടകത്ത് സ്ലെഷിൻ സാജു (48 ), ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഏലൂർ മണ്ടാരപ്പറമ്പിൽ കീർത്തി കൃഷ്ണകുമാർ (13) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 7.55 ഓടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ നൂറ്റാണ്ട് പഴക്കം ചെന്ന ആൽമരമാണ് ബസ് സ്റ്റോപ്പിലേക്ക് ഒടിഞ്ഞു വീണത്. സമീപത്തെ വീടിന്റെ…
മുൻ എം.വി.ഐക്കും ഏജന്റിനുമെതിരെ കേസ്
ആലുവ: ജോയന്റ് ആർ.ടി ഓഫിസിലെ മുൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും ഏജന്റിനുമെതിരെ വിജിലൻസ് കേസ്. ഓഫിസിലെ ചില ഉദ്യോഗസ്ഥർ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ഡ്രൈവിങ് ടെസ്റ്റിന്റെ അപേക്ഷകരിൽനിന്ന് എജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 28ന് വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. ആലുവ പാലസ് റോഡിൽ നടത്തിയ മിന്നൽ പരിശോധനയിൽ ആലുവ ജോയന്റ് ആർ.ടി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന താഹിറുദ്ദീൻ ജോലി കഴിഞ്ഞ് സ്വന്തം കാറിൽ തിരികെ പോകുന്ന…
