All news
കല്യാണിയുടെ ഓർമകളിൽ അനാഥമായി അംഗൻവാടി
കൊച്ചി: തിരുവാണിയൂർ പഞ്ചായത്തിലെ 68 ാം നമ്പർ മറ്റക്കുഴി വെൺമണി അംഗൻവാടിയിൽ ഒരു കുഞ്ഞുതൂവാല അനാഥമായി കിടപ്പുണ്ട്. മാതൃക്രൂരതയാൽ കൊലചെയ്യപ്പെട്ട കല്യാണിയുടേതായിരുന്നു അത്. തിങ്കളാഴ്ച ഉച്ചക്ക് മറ്റ് കുരുന്നുകളോടൊപ്പം അംഗൻവാടിയിലെ ഇഷ്ടകുതിരപ്പുറത്തേറിയാണ് അവൾ കളിച്ചത്. ആ സമയത്തെപ്പോഴോ മറന്നുവച്ചതാണ് ആ കുഞ്ഞുതൂവാല. ഇതിനിടെയിലാണ് ആ കുരുന്നിനെ മരണത്തിലേക്ക് മാടിവിളിക്കാനായി അമ്മ സന്ധ്യയെത്തിയത്. ഒന്നുമറിയാതെ അവൾ അമ്മക്കൊപ്പം പോയി. അമ്മയുടെ കൈകളാൽ ചാലക്കുടി പുഴയുടെ ആഴങ്ങളിൽ ആ പിഞ്ചു ജീവൻ പൊലിയുകയും ചെയ്തു. ഒരു വർഷത്തിലേറെയായി അംഗൻവാടിയിലെ താരമാണ്…
1962ൽ വിളിക്കൂ.. സഞ്ചരിക്കുന്ന മൃഗാശുപത്രി വീട്ടുപടിക്കലെത്തും
ഇടപ്പിള്ളി ബ്ലോക്കിന്റെ ‘മൊബൈൽ വെറ്ററിനറി യൂനിറ്റ് ടി.ജെ വിനോദ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു കൊച്ചി: ക്ഷീര കർഷകർ ഉൾപ്പെടെയുള്ളവർക്കായി രാത്രികാലത്ത് അടിയന്തര ചികിത്സ ഉറപ്പുവരുത്താൻ 1962 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചാൽ മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ വീട്ടുപടിക്കലെത്തും. എറണാകുളത്ത് നടപ്പാക്കുന്ന നാല് യൂനിറ്റുകളിൽ ഒന്ന് ലഭിച്ച ഇടപ്പിള്ളി ബ്ലോക്കിന്റെ ‘മൊബൈൽ വെറ്ററിനറി യൂനിറ്റ് ടി.ജെ വിനോദ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ഇടപ്പിള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ അധ്യക്ഷത വഹിച്ചു. ചേരാനല്ലൂർ…
ഗതാഗതക്രമീകരണങ്ങള് ഇല്ലാത്തത് വാഹനയാത്രികരെയും പൊതുജനങ്ങളെയും വലക്കുന്നു
തിങ്കളാഴ്ച രാവിലെ പെരുമ്പാവൂര്‍ സിഗ്നല്‍ ജങ്ഷന് സമീപത്തെ ഗതാഗക്കുരുക്ക് പെരുമ്പാവൂര്‍: ടൗണിൽ ഗതാഗതക്രമീകരണങ്ങള് ഇല്ലാത്തത് വാഹന യാത്രികരെയും പൊതുജനങ്ങളെയും ബാധിക്കുന്നതായി ആക്ഷേപം. സിഗ്നല്‍ സംവിധാനം കാര്യക്ഷമമല്ലാത്തതും വെളിച്ചക്കുറവും റോഡിന്റെ ശോച്യാവസ്ഥയും നിയന്ത്രണത്തിന് ആവശ്യത്തിന് പൊലീസ് ഇല്ലാത്തതും തിരിച്ചടിയായി മാറുകയാണ്. ഗതാഗതക്കുരുക്ക് സംബന്ധിച്ച് ആദ്യകാലം മുതലുള്ള പരാതികള്‍ അധികാരികള്‍ കേട്ടില്ലെന്ന് നടിക്കുകയാണെന്ന് വ്യാപാരികള്‍ ഉൾപ്പെടെ ആരോപിക്കുന്നു. രാത്രി 10നുശേഷം കാലടി കവലയിലെ സിഗ്നല്‍ നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല. തിരക്കൊഴിയുമ്പോള്‍ സമയമില്ലാതെ മിന്നിത്തെളിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ അഞ്ചുമുതല്‍ എം.സി റോഡിലും…
അറിവും അത്ഭുതവുമൊരുക്കി ‘എന്റെ കേരളം’ പ്രദർശനം
എന്റെ കേരളം പ്രദർശന മേളയിലെ കേരള പൊലീസിന്റെ സ്റ്റാൾ കൊച്ചി: വൈവിധ്യങ്ങളായ അറിവും അത്ഭുതങ്ങളുമൊരുക്കി ശ്രദ്ധേയമാകുകയാണ് മറൈൻഡ്രൈവിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശനം. സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രദർശനത്തിൽ, വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ ഏറെ ആകർഷകമാണ്. 23 വരെയാണ് പ്രദർശനം. അടുത്തറിയാം, അഗ്നിരക്ഷാസേനയെ സാഹസികതയുടെ നേർക്കാഴ്ചയാകുകയാണ് മേളയിലെ അഗ്നിരക്ഷാസേനയുടെ സ്റ്റാൾ. ജില്ല ഫയർ ആൻഡ് റെസ്ക്യൂ വകുപ്പാണ് നടത്തിപ്പുകാർ. ബർമ ബ്രിഡ്ജ് അടക്കമുളള നിരവധി അത്ഭുതങ്ങളാണിവിടെ. പ്രധാന വേദിയോട് ചേർന്ന് കയർ കൊണ്ടുള്ള പാലം…
വീടിന് തീയിട്ട് ഗൃഹനാഥൻ, അയൽക്കാരെത്തി തീ അണക്കവെ മരത്തിൽ തൂങ്ങി മരിച്ചു; മകന് പൊള്ളലേറ്റു
സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു തൃപ്പൂണിത്തുറ: വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു. വീടിനകത്തുണ്ടായിരുന്ന മകന് ചെറിയ പൊള്ളലേറ്റു. എരൂർ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പിൽ പ്രകാശൻ (59) ആണ് മരിച്ചത്. ചെറിയ പൊള്ളലേറ്റ മകൻ കരുൺ (16) ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച്ച പുലർച്ചെ 5 ഓടെയാണ് താമസിച്ചിരുന്ന വാടക വീടിന് ഇയാൾ തീവച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടനെ അയൽക്കാരെത്തി തീകെടുത്തുകയായിരുന്നു. ഈ സമയം പ്രകാശൻ പുറത്ത് മരത്തിൽ തൂങ്ങുകയായിരുന്നു. തീപിടിച്ച വീടിനോട് തൊട്ടുചേർന്ന്…
ലഹരി ഉപയോഗിച്ച് ഡ്രൈവിങ്
കൊച്ചി: ജില്ലയിലെ നിരത്തുകളിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. അശ്രദ്ധ മുതൽ വാഹനങ്ങളുടെയോ റോഡുകളുടെയോ അപകടാവസ്ഥ വരെ കാരണങ്ങളാവുമ്പോൾ ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്ങിലൂടെ അപകടങ്ങളുണ്ടാകുന്ന സംഭവങ്ങളും വ്യാപകമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2021 മുതൽ ഇക്കഴിഞ്ഞ മാർച്ച് 14 വരെയുള്ള കണക്കുകൾ പ്രകാരം 94 അപകടങ്ങൾ ഇത്തരത്തിൽ ജില്ലയിലുണ്ടായിട്ടുണ്ട്. ഇതിലൂടെ 14 പേർക്കാണ് ജീവൻ നഷ്ടമായത്. മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ച ശേഷം വാഹനം ഓടിച്ചത് മൂലമാണ് ഇത്തരം അപകടങ്ങളുണ്ടായത്. ലഹരി ഉപയോഗിച്ച് വാഹനമോടിച്ച 68,542 പേർ നിയമനടപടികൾ നേരിടുകയും…
‘എന്റെ കേരളം’ പ്രദർശന വിപണന മേളക്ക് ഇന്ന് തുടക്കം; പ്രദർശനം കൊച്ചി മറൈൻ ഡ്രൈവിലെ വിശാല പവിലിയനിൽ
പ്രദർശന മേളയിൽ ബർമ്മ ബ്രിഡ്ജ് നിർമിക്കുന്ന അഗ്നിരക്ഷാസേന അംഗങ്ങൾ കൊച്ചി: രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം-മെഗാ പ്രദര്‍ശന വിപണന മേളക്ക് ശനിയാഴ്ച കൊച്ചി മറൈൻ ഡ്രൈവിൽ തുടക്കമാകും. വൈകീട്ട് നാലിന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് കലക്ടർ എൻ.എസ്.കെ ഉമേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനസമ്മേളനത്തിൽ കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ജനപ്രതിനിധികൾ,…
നിയന്ത്രണ സംവിധാനങ്ങൾ ഇല്ല; തെരുവ് നായ്ക്കൾ പെരുകുന്നു
പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് റോഡിന് സമീപം തമ്പടിച്ച നായ്ക്കള്‍ പെരുമ്പാവൂര്‍: നഗരസഭ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും തെരുവു നായ്ക്കള്‍ പെരുകുന്നു. നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് കാരണം. നഗരസഭക്ക് കീഴിലെ പല സ്ഥലങ്ങളിലും നായ് ശല്യം രൂക്ഷമാണ്. നഗരത്തിലെ പ്രധാന റോഡുകളില്‍ രാവിലെയും രാത്രിയും നായ്കൂട്ടങ്ങളാണ്. കടവരാന്തകളിലും ഒഴിഞ്ഞ പറമ്പുകളിലും ഇവയുടെ കൂട്ടങ്ങളുണ്ട്. പുലര്‍ച്ചെ മുതല്‍ പൊലീസ് സ്റ്റേഷന് റോഡിന് മുന്‍വശം തമ്പടിക്കുന്ന നായ്കൂട്ടം ആളുകളും വാഹനങ്ങളും സജീവമാകുന്നതോടെയാണ് മാറിപ്പോകുന്നത്. മിക്കപ്പോഴും പകല്‍ സമയങ്ങളില്‍ സ്റ്റേഷന് പരിസരം, കോടതി…
ചമ്പക്കര കനാൽ റോഡിന്റെ ഒരുഭാഗം കനാലിലേക്ക് ഇടിഞ്ഞു വീണു
കനാലിലേക്ക് ഇടിഞ്ഞുവീണ ചമ്പക്കര കനാൽ റോഡിന്റെ ഒരുഭാഗം മരട്: ചമ്പക്കര കനാൽ റോഡിന്റെ ഭാഗം കനാലിലേക്ക് ഇടിഞ്ഞുവീണു. വ്യാഴാഴ്ച പുലർച്ചെയാണ് കനാലിന്റെ തെക്ക് വശത്തെ പാർശ്വഭിത്തി തകർന്ന് കുറച്ചു ഭാഗം കനാലിലേക്ക് വീണത്. ഏഴുമണിയോടെ കൂടുതൽ ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ കനാലിലേക്ക് വീഴാതെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നീക്കി. ഇതേതുടർന്ന് ചമ്പക്കര കനാൽ റോഡ് നഗരസഭ താൽക്കാലികമായി അടച്ചു. ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. വർഷങ്ങൾ പഴക്കമുള്ള കനാലിന്റെ പാർശ്വഭിത്തി ബലപ്പെടുത്താതിരുന്നതാണ്…
ജെട്ടിയിലെ ശൗചാലയം അടച്ചു; യാത്രികർ ദുരിതത്തിൽ
വൈപ്പിൻ ബോട്ട് ജെട്ടിയിൽ അടച്ചിട്ടിരിക്കുന്ന ശൗചാലയം വൈപ്പിൻ: ജനത്തിരക്കേറിയ വൈപ്പിൻ ബോട്ട് ജെട്ടിയിൽ ശുചിമുറി അടച്ചിട്ടത് യാത്രക്കാർക്ക് ദുരിതമായി. പ്രദേശത്ത് എത്രയും പെട്ടന്ന് ഇ ടോയ്ലറ്റ് സ്ഥാപിക്കണമെന്നാണ് ആവശ്യം. അവധിക്കാലം ആരംഭിച്ചതോടെ നിരവധി യാത്രികരാണ് വാട്ടർ മെട്രോയിലും ജങ്കാറിലും യാത്ര ചെയ്യുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് ശുചിമുറിയിൽ കയറാനാകാതെ ബുദ്ധിമുട്ടുന്നത്. പലരും മെട്രോയിൽ യാത്ര ചെയ്യാതെ ടിക്കറ്റ് എടുത്ത് വാട്ടർ മെട്രോയുടെ ശുചിമുറി ഉപയോഗിക്കുകയാണ്. ഇവരുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. നിലവിൽ ശോചനീയാവസ്ഥയിലുള്ള ശുചിമുറി പുനർനിർമിക്കണമെന്നും…
