വീടുകളിൽ വെള്ളം കയറി; ചെല്ലാനത്ത് കടൽകയറ്റം

പ​ള്ളു​രു​ത്തി: ചെ​ല്ലാ​നം ക​ണ്ണ​മാ​ലി പു​ത്ത​ൻ​തോ​ട് മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​യ​തോ​ടെ നൂ​റോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. രാ​വി​ലെ പ​ത്തി​ന് തു​ട​ങ്ങി​യ ക​ട​ൽ​ക​യ​റ്റം ഉ​ച്ച​ക്ക് ഒ​ന്ന്​ വ​രെ തു​ട​ർ​ന്നു. ക​ട​ൽ ശ​ക്ത​മാ​യ​തോ​ടെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മ​ണ​ൽ ചാ​ക്കു​ക​ളും ഒ​ലി​ച്ചു​പോ​യ അ​വ​സ്ഥ​യാ​ണ്. ക​ട​ൽ​ഭി​ത്തി​ക​ളെ​ല്ലാം ത​ക​ർ​ന്നു.

വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ച് ക​യ​റി​യ​തോ​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ഒ​ലി​ച്ചു​പോ​യ​താ​യി പ​റ​യു​ന്നു. ക​ട​ലി​ൽ​നി​ന്ന് വെ​ള്ളം റോ​ഡി​ലേ​ക്ക് ക​യ​റി​യ​തോ​ടെ ഗ​താ​ഗ​ത​ത്തേ​യും ബാ​ധി​ച്ചു. സൗ​ദി, മാ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ട​ൽ ക​യ​റ്റ​ത്തി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഒ​രു വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

പ​ല​രും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്. ഇ​ന്ന് ക​ട​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. ശ​ക്ത​മാ​യ മ​ഴ​യി​ൽ പ​ശ്ചി​മ​കൊ​ച്ചി മേ​ഖ​ല​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം​ക​യ​റി. ഫോ​ർ​ട്ടു​കൊ​ച്ചി പ​ട്ടാ​ളം പ​ള്ളി​ക്ക് സ​മീ​പ​വും പ​ള്ളു​രു​ത്തി ത​ങ്ങ​ൾ ന​ഗ​റി​ലും മ​രം ഒ​ടി​ഞ്ഞു​വീ​ണു.

You May Also Like

More From Author

+ There are no comments

Add yours