All news
തെരുവു കീഴടക്കുന്ന നായ്ക്കൾ,തീ തിന്ന് നാട്ടുകാർ…
കൊച്ചി: കലൂർ ആസാദ് റോഡ്…സമയം വൈകീട്ട് 4.30. വന്യത പൂണ്ടെത്തിയ തെരുവുനായ് കടിച്ചുകീറിയത് അഞ്ചുപേരെ. കിലോമീറ്ററുകൾക്കിപ്പുറം തമ്മനം ജങ്ഷൻ… അതേ ദിവസം രാത്രി ഒമ്പതുമണി. ഇരുട്ടിന്റെ മറവിൽ പെട്ടെന്നെത്തിയ തെരുവുനായുടെ ആക്രമണം രണ്ടുപേർക്ക് നേരെ. കടിയേറ്റത് ലോട്ടറി വിൽപ്പനക്കാരനും പിന്നെയൊരു യുവാവിനും. പിറ്റേദിവസം രാവിലെ അയ്യപ്പൻകാവ് ഭാഗത്ത് രണ്ടുപേർക്കും കടിയേറ്റു. കൊച്ചി നഗരത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത് പത്തോളം പേർക്കാണ്. കലൂരിൽ ആക്രമണം അഴിച്ചുവിട്ട നായെ കണ്ടെത്താൻ പറ്റിയിട്ടില്ലെന്നതും പരിഭ്രാന്തി ഇരട്ടിയാക്കുന്നു. കൊച്ചിയിൽ മാത്രമല്ല,…
അച്ഛന് കരൾ പകുത്തുനൽകി; അക്ഷര പറന്നു, പരീക്ഷ എഴുതാൻ
കൊച്ചി: അച്ഛന് കരള്‍ പകുത്തുനല്കി, ഒപ്പം അനുഗ്രഹാശിസ്സുകള്‍ വാങ്ങി അക്ഷര പരീക്ഷയെഴുതി. കരള്‍രോഗ ബാധിതനായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയായ അജിതനാണ് മകള്‍ അക്ഷരയുടെ കരള്‍ സ്വീകരിച്ചത്. ഉത്തര്‍പ്രദേശില്‍ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ് ആൻഡ് ക്രിമിനോളജിയിലെ അവസാന വര്‍ഷ ഫോറന്‍സിക് സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അക്ഷര. പരീക്ഷക്കുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് അച്ഛന് രോഗം സ്ഥിരീകരിച്ചത്. വീടിനു സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയിൽ എത്തുകയായിരുന്നു. വിശദ…
കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇന്റര്‍വ്യൂ തടസ്സപ്പെടുത്തിയതായി ആരോപണം
പെരുമ്പാവൂർ: വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള ജോലി ഒഴിവില്‍ നടന്ന ഇന്റര്‍വ്യൂ എല്‍.ഡി.എഫ് നേതാക്കള്‍ തടസ്സപ്പെടുത്തിയതായി യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങള്‍ ആരോപിച്ചു. ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവന്നിരുന്ന ഫാര്‍മസിസ്റ്റ്, പാലിയേറ്റിവ് കെയര്‍ ഡ്രൈവര്‍, ഗ്രേഡ് -2 ക്ലീനിങ് സ്റ്റാഫ് എന്നിവരുടെ സേവന കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഈ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്താൻ ഏപ്രില്‍ 23ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. മേയ് രണ്ടിന് വാക്-ഇൻ ഇന്റര്‍വ്യൂ നടത്താനാണ് നിശ്ചയിച്ചത്. വെള്ളിയാഴ്ച ഇന്റര്‍വ്യൂവില്‍…
ഹൈകോടതി സമ്മേളനങ്ങൾ വിലക്കിയ സ്ഥലത്ത് മന്ത്രിക്ക് സ്വീകരണ സമ്മേളനം
പറവൂർ: നഗരസഭ വക കെ.ആർ. വിജയൻ ഷോപ്പിങ് കോംപ്ലക്സിന്റെ പാർക്കിങ് സ്ഥലത്ത് ധർണകൾ, യോഗങ്ങൾ, സമ്മേളനങ്ങൾ എന്നിവ നിരോധിച്ച് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച്, മന്ത്രിക്ക് സ്വീകരണ സമ്മേളനം ഒരുക്കിയത് വിവാദമായി. പറവൂരിൽ സർക്കാർ കോളജ് അനുവദിച്ചതിന്റെ പേരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനാണ് എൽ.ഡി.എഫ് സ്വീകരണം നൽകിയത്. ഇതിനായി ഷോപ്പിങ് കോംപ്ലക്സിലാണ് സ്റ്റേജ് അടക്കം സജ്ജീകരിച്ചിരുന്നത്. ഇതിനെതിരെ കോൺഗ്രസും വ്യാപാരികളും നഗരസഭയും രംഗത്തുവന്നതോടെ രംഗം വഷളായി. സ്റ്റേജ് കെട്ടിയ സ്ഥലത്ത് തന്നെ പരിപാടി നടത്തുമെന്ന…
ആരോഗ്യത്തിന് ഭീഷണി; മാലിന്യ ശേഖരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തം
വല്ലം ചൂണ്ടി പുത്തന്‍ പാലത്തിന് സമീപത്തെ മാലിന്യ ശേഖരണ കേന്ദ്രം പെരുമ്പാവൂര്‍: പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയായ മാലിന്യ ശേഖരണ കേന്ദ്രം അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു. ഒക്കല്‍ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ വല്ലം ചൂണ്ടി പുത്തന്‍പാലത്തിന് സമീപത്താണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്നുളള മാലിന്യം ശേഖരിച്ച് വേര്‍തിരിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നത്. ആശുപത്രി മാലിന്യം, ഭക്ഷണാവിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം എന്നിവ ഇവിടെ എത്തിച്ച് വേര്‍തിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. നെല്പാടങ്ങളും കൃഷിയിടങ്ങളും വലിയ തോതില്‍ നികത്തിയാണ് കൂറ്റന്‍…
എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ
ആഷിഫ്, മുഹമ്മദ്, അശോക് കുമാർ കളമശ്ശേരി: വിൽപനക്കും ഉപയോഗത്തിനുമായി കരുതിയ 4.78 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങമ്പുഴനഗർ പോട്ടച്ചാൽ നഗർ റോഡ് കോഴിക്കാട്ടിൽ കെ.എ. ആഷിഫ് (34), പെരുമ്പാവൂർ പോഞ്ഞാശ്ശേരി കടവിൽവീട് മുഹമ്മദ് (31), പാലക്കാട് കരിയംകോട് ആനിക്കോട് അരുമ്പിൽവീട്ടിൽ എ.കെ. അശോക് കുമാർ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര നോർത്ത് ചങ്ങമ്പുഴ നഗർ റോഡരുകിൽ 28ന് വിൽപനക്കും ഉപയോഗത്തിനായി കരുതിയ എം.ഡി.എം.എയുമായി ഡാൻസാഫ് സംഘം ആഷിഫിനെ പിടികൂടി.…
ബിൽഡിങ് പെർമിറ്റിന് കൈക്കൂലിയായി 15,000 രൂപ, കൊച്ചി കോര്പറേഷൻ ഉദ്യോഗസ്ഥ പിടിയിൽ; ‘പണം വാങ്ങാനെത്തിയത് സ്വന്തം വാഹനത്തിൽ’
കൈക്കൂലിക്കേസിൽ പിടിയിലായ സ്വപ്ന കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥയെ വിജിലൻസ് സംഘം പിടികൂടി. കോർപറേഷൻ വൈറ്റില സോണൽ ഓഫിസിലെ ബിൽഡിങ് ഇൻസ്പെക്ടർ തൃശൂർ സ്വദേശി സ്വപ്നയാണ് പിടിയിലായത്. ഓവർസിയർ ഗ്രേഡ്-1 ഉദ്യോഗസ്ഥയാണിവർ. ബിൽഡിങ് ഡ്രോയിങ് പെർമിറ്റിന് അനുമതി നൽകാൻ 15,000 രൂപയാണ് ആവശ്യപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് വൈറ്റില പൊന്നുരുന്നിയിൽവെച്ച് കെട്ടിട നിർമാണ പെർമിറ്റിനായി 15,000 രൂപ വാങ്ങുമ്പോഴായിരുന്നു വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. കോർപറേഷനിലെ പല സോണൽ ഓഫിസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ്…
ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
ഷരീഫുൽ ഇസ്ലാം, ഷെയ്ക്ക് ഫരീദ് കാലടി: 21 ഗ്രാം ഹെറോയിനുമായി അന്തർസംസ്ഥാന സംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം നൗഗോൺ സ്വദേശികളായ ഷരീഫുൽ ഇസ്ലാം (27), ഷെയ്ക്ക് ഫരീദ് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വര തെറ്റാലി ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം രാത്രി ഇരുചക്രവാഹനത്തിൽ വിൽപനക്കെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ബാഗിൽ രണ്ട് സോപ്പ് പെട്ടികൾക്കുള്ളിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചത്. ഇരുചക്രവാഹനത്തിൽ കറങ്ങിനടന്ന് അന്തർ സംസ്ഥാനത്തൊഴിലാളികൾക്കിടയിലാണ് വിൽപന നടത്തിയത്. അസമിൽനിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നത്. ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളിയും സഹപ്രവർത്തകരുമാണ് പ്രതികളെ പിടികൂടിയത്.
ഭൂമിയുടെ അടിസ്ഥാനവിലയിൽ തെറ്റ്, ഭൂവുടമകൾ വലയുന്നു
പെരുമ്പാവൂര്‍: കൂവപ്പടി വില്ലേജ് പരിധിയിലെ ചില സ്ഥലങ്ങള്‍ക്ക് ഇട്ടിരിക്കുന്ന തെറ്റായ അടിസ്ഥാനവില ഭൂവുടമകളെ വലക്കുന്നതായി പരാതി. ബ്ലോക്ക് ഏഴില്‍ ഒന്ന് മുതല്‍ 182 വരെ സര്‍വേ നമ്പറിലുള്ള സ്ഥലങ്ങള്‍ക്ക് കരയും നിലവും ഭേദമില്ലാതെ ഒരുലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇട്ടിരിക്കുന്ന അടിസ്ഥാനവില. ഇതുമൂലം ഈ പ്രദേശത്ത് നൂറ്റാണ്ടുകളായി വീട് വെച്ച് താമസിക്കുന്ന ആളുകളടക്കമുള്ള 450ഓളം കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്. ചേരാനല്ലൂര്‍ വെള്ളുക്കുഴി, മേലുപ്പാടം, ബ്ലായിപ്പാടം, ഇടപ്പനപാടം, മങ്കുഴിപ്പാടം പാടശേഖരങ്ങളും പൂലിപാടത്തിന്റെ പകുതിഭാഗവും ഉള്‍പ്പടെ 400 ഏക്കറോളം വരുന്ന സ്ഥലത്തിന്റെ അടിസ്ഥാന…
കെ.എസ്.ഇ.ബി കേബിളുകൾ മോഷ്ടിച്ച അഞ്ചംഗ സംഘം പിടിയിൽ
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലെ ചെമ്പുകമ്പി ഉൾപ്പെടുന്ന കേബിളുകൾ മോഷ്ടിച്ച കേസിൽ അഞ്ച് അന്തർ സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. അസം നൗഗോൺ ബോഗമുഖ് സ്വദേശി സമിദുൽ ഹഖ് (31), മൊരിഗോൺ കുപ്പറ്റിമാരി സ്വദേശി ഇസ്മായിൽ അലി (40), നൗഗോൺ ചാളൻബാരി സ്വദേശി അബ്ദുൽ കാസിം (45), മോറിഗാവ് ശിൽപഗുരി സ്വദേശി ഇക്രമുൽ ഹഖ് (26), മോറിഗാവ് ലാഹൗറിഘട്ട് സ്വദേശി ഇമാൻ അലി (30) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച കേബിളുകളുടെ പ്ലാസ്റ്റിക് ഇൻസുലേഷൻ കത്തിച്ച് ഉരുക്കി…
