
തൻസീർ, റിയാദ്
മൂവാറ്റുപുഴ: വാളകം പെട്രോൾ പമ്പിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ ഇടവിലങ് തകരമട വീട്ടിൽ തൻസീർ ഇസ്മായിൽ (27), തൃശൂർ ഇരയംകുടി മാമ്പ്ര തെക്കുംമുറി ഭാഗത്ത് ചെമ്പാട്ടു വീട്ടിൽ റിയാദ് റഷീദ് (23) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വാളകത്തെ നയാര പെട്രോൾ പമ്പിലാണ് മോഷണം നടത്തിയത്.
പ്രതികൾക്കെതിരെ സംസ്ഥാനത്ത് ഉടനീളം മുപ്പതോളം മോഷണ, പിടിച്ചുപറി കേസുകൾ നിലവിൽ ഉണ്ട്. അന്വേഷണസംഘത്തിൽ എസ്. ഐമാരായ എസ്.എൻ.സുമിത, കെ.കെ.രാജേഷ്, പി.സി.ജയകുമാർ, സീനിയർ സി.പി. ഓമാരായ ബിബിൽ മോഹൻ, കെ.എ.അനസ്, കെ.ടി.നിജാസ് എന്നിവരാണ് ഉണ്ടായിരുന്നത്.
+ There are no comments
Add yours