All news
ക്ഷേത്രം നിർമിച്ചത് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ; ക്രമവത്കരിക്കുകയോ പൊളിച്ചുകളയുകയോ ചെയ്യണമെന്ന് പഞ്ചായത്ത്
ചൂർണിക്കര(ആലുവ): ഗ്രാമ പഞ്ചായത്ത് അതിർത്തിയിൽ കെട്ടിട നിർമാണ ചട്ടം ലംഘിച്ച് നിർമിച്ച ക്ഷേത്രത്തിന്റെ നിർമാണം ക്രമവത്കരിക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകി. നാലാം വാർഡിൽ എസ്.എൻ പുരം ജങ്ഷനിൽ പൈപ് ലൈൻ റോഡിന് സമീപം നിർമിച്ച ആജ്ഞനേയ ക്ഷേത്രത്തിൻറെ നിർമാണം അനധികൃതമാണെന്നാണ് ചൂർണിക്കര ഗ്രാമ പഞ്ചായത്ത് കണ്ടെത്തിതിയിരിക്കുന്നത്. പൊതുപ്രവർത്തകനായ കെ.ടി. രാഹുൽ ഇതിനെതിരെ പരാതി നൽകിയിരുന്നത്. ചുറ്റും റോഡുള്ള ഭാഗത്താണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. എന്നാൽ, റോഡിൽ നിന്ന് ആവശ്യത്തിന് അകലം പാലിക്കാതെയാണ് നിർമാണം. ക്ഷേത്രത്തിന്റെ നാലു വശങ്ങളിലും…
ബി.എസ്.എൻ.എൽ കേബിൾ സ്ഥാപിക്കൽ; പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി, ഗതാഗതക്കുരുക്ക്
പറവൂർ: പറവൂർ-ആലുവ റോഡിൽ നഗരമധ്യത്തിൽ ബി.എസ്.എ.എൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാൻ കുഴിയെടുത്തതിനെത്തുടർന്ന് ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജല വിതരണ തടസ്സവും നഗരത്തിൽ ഗതാഗതക്കുരുക്കും. പറവൂർ-ആലുവ പ്രധാന റോഡിൽ സ്വകാര്യ ബസ്സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് ചൊവ്വാഴ്ച വൈകീട്ട് പൈപ്പ് പൊട്ടി ശുദ്ധജലം വൻതോതിൽ നഷ്ടപ്പെട്ടത്. അശ്രദ്ധമൂലം 300 എം.എം വ്യാസമുള്ള പ്രധാന പൈപ്പാണ് തകർന്നത്. ഇതുമൂലം ചേന്ദമംഗലം പഞ്ചായത്തിലേക്ക് പൂർണമായും നഗരസഭ പ്രദേശത്ത് ഭാഗികമായും ജലവിതരണം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ മുതൽ റോഡ് വെട്ടിപ്പൊളിച്ച് ചോർച്ച…
‘മിഴാവ്’ കലാകാരൻ കലാമണ്ഡലം സജിത്ത് വിജയന് ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരം
അങ്കമാലി: കഥകളി, കൂട്ടിയാട്ട രംഗത്തെ യുവ കലാകാരൻമാർക്ക് മൂഴിക്കുളം നേപഥ്യ കൂടിയാട്ട ഗുരുകുലം ഏർപ്പെടുത്തിയ ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരത്തിന് ‘മിഴാവ്’ കലാകാരൻ കലാമണ്ഡലം സജിത്ത് വിജയൻ അർഹനായി. കേരള കലാമണ്ഡലത്തിലെ താൽകാലിക അധ്യാപകനാണ് സജിത്ത് വിജയൻ. 10,000 രൂപയും ഡോ. സാജു തുരുത്തിൽ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മെയ് 23ന് നേപഥ്യയിൽ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങിൽ സമർപ്പിക്കുമെന്ന് ഡയറക്ടർ മാർഗി മധു അറിയിച്ചു.
വഖഫ് നിയമം മുസ്‍ലിംകള്‍ക്കെതിരല്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
കൊച്ചി: വഖഫ് നിയമം മുസ്‍ലിംകള്‍ക്കെതിരല്ലെന്നും മുസ്‍ലിംകൾ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും വോട്ട് ബാങ്ക് ആകരുതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വഖഫ് നിയമം ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടുള്ളതല്ല. മുനമ്പത്ത് യു.ഡി.എഫും എല്‍.ഡി.എഫും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കരുത്. ബി.ജെ.പിയുടെ പേരുപറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കേരള ജനതയെ എത്രകാലം തെറ്റിദ്ധരിപ്പിക്കാനാകും? -കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. മുസ്‍ലിംകള്‍ക്കെതിരായ നീക്കമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. നിഷ്പക്ഷതക്കും നീതി ഉറപ്പാക്കാനും വേണ്ടിയാണ് മേല്‍നോട്ട അധികാരം കലക്ടര്‍ക്ക് നല്‍കിയത്. വിവിധ സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും വഖഫ് ഭൂമിയില്‍ തര്‍ക്കമുണ്ടാകാം. ഈ…
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച നാലുപേർ പിടിയിൽ
മുഹമ്മദ് കൈഫ്, മുഹമ്മദ് നബീൽ, ഷിയാസ്, മുഹമ്മദ് റിസ്വാൻ മട്ടാഞ്ചേരി: പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ നാല് പേർ പിടിയിലായി. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് കൈഫ്(23), ഷിയാസ്(25), പള്ളുരുത്തി സ്വദേശി മുഹമ്മദ് നബീൽ (24), കരുവേലിപ്പടി സ്വദേശി മുഹമ്മദ് റിസ്വാൻ(23) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി നൈറ്റ് പട്രോളിങിലുണ്ടായിരുന്ന മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് ഇവർ ആക്രമിച്ചത്. കാറിൽ വരികയായിരുന്ന സംഘം പാലസ് റോഡിൽ വെച്ച് പൊലിസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കാർ ഓടിച്ച് പോവുകയുമായിരുന്നുവെന്ന് പൊലീസ്…
ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ വർധിക്കുന്നു; മൂന്ന് മാസത്തിനിടെ രജിസ്ററർ ചെയ്ത വാഹനങ്ങളിൽ 11.33 ശതമാനം ഇലക്ട്രിക്; കൂടുതൽ ചാർജിങ് സ്റ്റേഷനുകളുമായി ഗതാഗത വകുപ്പ്
കൊച്ചി: കഴിഞ്ഞ മൂന്നുമാസത്തിനിടെ ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 11.33 ശതമാനം ഇലക്ട്രിക്കെന്ന് ഗതാഗത വകുപ്പ് കണക്കുകൾ. പാരമ്പര്യേതര ഊർജ ഉപയോഗം വർധിപ്പിക്കുക, പുനരുപയോഗ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതികാഘാതം ലഘൂകരിക്കുക, വായു ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് 2019ൽ സംസ്ഥാനത്ത് വൈദ്യുതി വാഹനനയം രൂപപ്പെടുത്തിയത്. ചാർജിങ് സൗകര്യങ്ങളുടെ അഭാവം പരിഹരിക്കാൻ കെ.എസ്.ഇ.ബി, അനെർട്ട്, കെ.എസ്.ആർ.ടി.സി എന്നിവയുമായി സഹകരിച്ച് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചുവരുകയാണെന്ന് ഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി. അനെർട്ട് വഴി വിവിധ ഓഫിസുകളിൽ 3.15 കോടി…
പായിപ്രയിൽ മോഷണം തുടർക്കഥ; ഓയിൽകടയിലെ പണം കവർന്നു
മോഷണം നടന്ന ഓയിൽ കടയിൽ പൊലീസ് പരിശോധിക്കുന്നു മൂവാറ്റുപുഴ: പായിപ്രയിൽ ഓയിൽ കടയിൽനിന്ന് 6,000 രൂപ കവർന്നു. സ്കൂൾപ്പടിയിലെ ടോപ്പ് മാസ് ട്രേഡിങ് കമ്പനിയിൽ കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ മൂന്ന് ഷട്ടറുകളിൽ മധ്യഭാഗത്തുള്ളതിന്റ ലോക്കും ഗ്ലാസ് ഡോറും തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള ഇഷ്ടിക കമ്പനിയിൽ നിന്ന് പിക്കാസെടുത്തു കൊണ്ടുവന്നാണ് ലോക്ക് തകർത്തത്. തലയിലൂടെ തുണിയിട്ടിരുന്നതിനാൽ മോഷ്ടാവിന്റെ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ല. ഒരു മിനിറ്റിൽ താഴെ മാത്രമാണ് മോഷ്ടാവ്…
ആവശ്യപ്പെട്ട രീതിയിൽ ഷർട്ട് തയ്ച്ച് നൽകിയില്ല, ഉപഭോക്താവിന് 12,350 രൂപ നഷ്ടപരിഹാരം
കൊച്ചി: നിർദേശിച്ച പ്രകാരം ഷർട്ട് തയ്ച്ച് നൽകാത്ത ടെയ്ലറിങ് സ്ഥാപനം ഉപഭോക്താവിന് 12,350 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. തൃക്കാക്കര സ്വദേശി തോമസ് ജിമ്മി, കൊച്ചിയിലെ സി ഫൈൻസ് ജെന്റ്സ് ആൻഡ് ലേഡീസ് ടെയ്ലറിങ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. 2023 ആഗസ്റ്റിലാണ് ഷർട്ടിന്റെ അളവ് നൽകി പുതിയ ഷർട്ട് തയ്ച്ച് നൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ടെയ്ലറിങ് സ്ഥാപനത്തെ സമീപിച്ചത്. എന്നാൽ, തയ്ച്ച് കിട്ടിയ ഷർട്ടിന്റെ അളവുകൾ തികച്ചും തെറ്റായതിനാൽ ഉപയോഗിക്കാൻ…
മുനമ്പം വഖഫ് കേസ്: വിശദ സർവേക്ക് കമീഷനെ നിയമിക്കാൻ സ്ഥലം നൽകിയയാളുടെ ബന്ധുക്കളുടെ ഹരജി
കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസില്‍ ഭൂമി വിശദമായി സർവേ ചെയ്ത് തിട്ടപ്പെടുത്താൻ അടിയന്തര അഭിഭാഷക കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളജിന് സ്ഥലം നൽകിയയാളുടെ ബന്ധുക്കൾ ഹരജി നൽകി. വഖഫ് ജഡ്ജി രാജന് തട്ടിൽ ഉൾപ്പെട്ട മൂന്നംഗ വഖഫ് ട്രൈബ്യൂണൽ മുമ്പാകെയാണ് ഹരജി. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രിൽ 21ന് ട്രൈബ്യൂണൽ ഹരജി പരിഗണിക്കും. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ബോർഡിന്റെ 2019ലെ ഉത്തരവും തുടർന്ന് സ്ഥലം വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളജ്…
അങ്കമാലി ബൈപാസ്; ഭൂമിയുടെ ന്യായവില പുനർനിര്‍ണയം പൂര്‍ത്തിയായി
അങ്കമാലി: നിര്‍ദിഷ്ട അങ്കമാലി ബൈപാസിന് ഏറ്റെടുക്കുന്ന ഭൂമിയുടെ ന്യായവില പുനർനിര്‍ണയം പൂര്‍ത്തിയായതായും, അതനുസരിച്ച് ഭൂവുടമകള്‍ക്ക് തുക ലഭ്യമാക്കി ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുമെന്നും റോജി എം. ജോണ്‍ എം.എൽ.എ വാർത്തക്കുറിപ്പിൽ അറിയിച്ചു. കറുകുറ്റി, അങ്കമാലി വില്ലേജുകളിലാണ് ബൈപാസിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നത്. എന്നാല്‍, അങ്കമാലി വില്ലേജില്‍ ഉള്‍പ്പെട്ട ബൈപ്പാസിനാവശ്യമായ ഭൂമി അങ്കമാലി വില്ലേജില്‍ ന്യായവില നിശ്ചയിച്ചതിലെ അപാകത മൂലം പുനർനിര്‍ണയിക്കണമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്പ്മെന്റ് കോര്പറേഷന് (ആര്.ബി.ഡി.സി.കെ) ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഏറ്റേടുക്കേണ്ടുന്ന ഭൂമിയുടെ പുതുക്കിയ ന്യായവില കരട്…




