
പള്ളിക്കര: വീട് വാടകക്കെടുത്ത് നായ്ക്കളെ കൂട്ടത്തോടെ താമസിപ്പിക്കുന്നതിനെതിരെ നാട്ടുകാർ പരാതി നൽകിയതിനെതുടർന്ന് ആർ.ഡി.ഒ നടത്തിയ ഹിയറിങ്ങിൽ 30 ദിവസത്തിനകം അനുയോജ്യമായ സ്ഥലം കണ്ടെത്തി നായ്ക്കളെ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല. ഏപ്രിൽ എട്ടിനാണ് മുവാറ്റുപുഴ ആർ.ഡി.ഒ ഉത്തരവിട്ടത്.
വീട് ഉടൻ വൃത്തിയാക്കണമെന്ന് സ്ഥല ഉടമയോടും 30 ദിവസത്തിനകം നായ്ക്കളെ മാറ്റാൻ തയ്യാറായില്ലങ്കിൽ പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് അനുയോജ്യമായ സ്ഥലം കണ്ടെത്തി മാറ്റുകയോ സ്ഥലം കണ്ടെത്തിയിെല്ലങ്കിൽ മൃഗസംരക്ഷണവകുപ്പുമായി സഹകരിച്ച് ക്യാമ്പ് നടത്തി ആവശ്യക്കാർക്ക് നൽകുകയോ ചെയ്യണമെന്നും ആർ.ഡി.ഒ ഉത്തരവിൽ പറഞ്ഞിരുന്നു.
കുന്നത്തുനാട് പഞ്ചായത്തിലെ 10ാം വാർഡ് വെമ്പിള്ളി പ്രദേശത്താണ് 50ൽ പരം നായ്ക്കളെ വീട് വാടകക്കെടുത്ത് താമസിപ്പിച്ചിരിക്കുന്നത്. നേരത്തെ കലക്ടറുടെ നിർദേശപ്രകാരം കുന്നത്തുനാട് വില്ലേജ് ഓഫിർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
കൂടാതെ പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ് എന്നിവരിൽ നിന്ന് തേടിയിരുന്നു. ഇതേ തുടർന്നാണ് നായ്ക്കളെ മാറ്റിത്താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ ആർ.ഡി.ഒ നേരിട്ട് സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. പരിസരത്ത് ദുർഗന്ധവും പട്ടികളുടെ കുരയും മൂലം ജീവിതം ദുസസഹമായതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. നാട്ടുകാർക്കെതിരെ ഇവർ കള്ളപ്പരാതി നൽകുകയാെണന്നും മഴ ശക്തമാകുന്നതോടെ പ്രദേശത്ത് ജീവിതം ദുരിതമാകുമെന്നും നാട്ടുകാർ പറയുന്നു.
+ There are no comments
Add yours