
ആഷിഫ്, മുഹമ്മദ്, അശോക് കുമാർ
കളമശ്ശേരി: വിൽപനക്കും ഉപയോഗത്തിനുമായി കരുതിയ 4.78 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങമ്പുഴനഗർ പോട്ടച്ചാൽ നഗർ റോഡ് കോഴിക്കാട്ടിൽ കെ.എ. ആഷിഫ് (34), പെരുമ്പാവൂർ പോഞ്ഞാശ്ശേരി കടവിൽവീട് മുഹമ്മദ് (31), പാലക്കാട് കരിയംകോട് ആനിക്കോട് അരുമ്പിൽവീട്ടിൽ എ.കെ. അശോക് കുമാർ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തൃക്കാക്കര നോർത്ത് ചങ്ങമ്പുഴ നഗർ റോഡരുകിൽ 28ന് വിൽപനക്കും ഉപയോഗത്തിനായി കരുതിയ എം.ഡി.എം.എയുമായി ഡാൻസാഫ് സംഘം ആഷിഫിനെ പിടികൂടി. പിന്നാലെ ഇയാളെ കേന്ദ്രീകരിച്ച് കളമശ്ശേരി ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനിൽ കുമാർ, ഷമീർ, എസ്.സി.പി.ഒമാരായ ഇഷ്ഹാഖ്, മാഹിൻ അബൂബക്കർ, ഷാജഹാൻ എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിൽ രാസലഹരി മൊത്തമായും ചില്ലറയായും വിവിധയിടങ്ങളിൽ വില്പന നടത്തിവരുന്ന മുഹമ്മദ്, അശോക് കുമാർ എന്നിവരെ പിടികൂടുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
+ There are no comments
Add yours