അച്ഛന് കരൾ പകുത്തുനൽകി; അക്ഷര പറന്നു, പരീക്ഷ എഴുതാൻ

കൊ​ച്ചി: അ​ച്ഛ​ന് ക​ര​ള്‍ പ​കു​ത്തു​ന​ല്‍കി, ഒ​പ്പം അ​നു​ഗ്ര​ഹാ​ശി​സ്സുക​ള്‍ വാ​ങ്ങി അ​ക്ഷ​ര പ​രീ​ക്ഷ​യെ​ഴു​തി. ക​ര​ള്‍രോ​ഗ ബാ​ധി​ത​നാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ജി​ത​നാ​ണ് മ​ക​ള്‍ അ​ക്ഷ​ര​യു​ടെ ക​ര​ള്‍ സ്വീ​ക​രി​ച്ച​ത്. ഉ​ത്ത​ര്‍പ്ര​ദേ​ശി​ല്‍ ഡോ. ​എ.​പി.​ജെ. അ​ബ്ദു​ല്‍ ക​ലാം ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് ആ​ൻ​ഡ്​ ക്രി​മി​നോ​ള​ജി​യി​ലെ അ​വ​സാ​ന വ​ര്‍ഷ ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് അ​ക്ഷ​ര.

പ​രീ​ക്ഷ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ക്കി​ടെ​യാ​ണ് അ​ച്ഛ​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ങ്കി​ലും ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍ന്ന് എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ര്‍മാ​ര്‍ ക​ര​ള്‍മാ​റ്റ ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നാ​ണ് നി​ര്‍ദ്ദേ​ശി​ച്ച​ത്.

ഏപ്രി​ല്‍ എ​ട്ടി​ന്​ ന​ട​ന്ന ക​ര​ള്‍മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം പൂ​ര്‍ണ ആ​രോ​ഗ്യ​ത്തോ​ടെ അ​ച്ഛ​നും മ​ക​ളും ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ല്‍ ആശു​പ​ത്രി​യോ​ടു ചേ​ര്‍ന്ന റെ​സി​ഡ​ന്‍സി​ല്‍ താ​മ​സി​ക്കു​ക​യാ​ണ് അ​ജി​ത​ന്‍. ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത അ​ക്ഷ​ര​യാ​ക​ട്ടെ പ​രീ​ക്ഷ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഉ​ത്ത​ര്‍പ്ര​ദേ​ശി​ല്‍ തി​രി​ച്ചെ​ത്തി​യ അ​ക്ഷ​ര ക​ര​ളു​റ​പ്പോ​ടെ പ​രീ​ക്ഷ​യെ​ഴു​തി.

ലി​സി ആ​ശു​പ​ത്രി ക​ര​ള്‍രോ​ഗ വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​ബി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ. ​ഷാ​ജി പൊ​ന്ന​മ്പ​ത്ത​യി​ല്‍, ഡോ. ​കെ. പ്ര​മി​ല്‍, ഡോ. ​എ​ന്‍.​കെ. മി​ഥു​ന്‍, ഡോ. ​രാ​ജീ​വ് ക​ടു​ങ്ങ​പു​രം, ഡോ. ​കെ.​ആ​ര്‍. വി​ഷ്ണു​ദാ​സ്, ഡോ. ​വി. ദീ​പ​ക്, ഡോ. ​എ.​കെ. വി​ഷ്ണു എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ക്ഷ​ര​യെ ലി​സി ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ ക​രേ​ട​ന്‍, ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ര്‍മാ​രാ​യ ഫാ. ​റോ​ജ​ന്‍ ന​ങ്ങേ​ലി​മാ​ലി​ല്‍, ഫാ. ​റെ​ജു ക​ണ്ണ​മ്പു​ഴ, അ​സി. ഡ​യ​റ​ക്ട​ര്‍മാ​രാ​യ ഫാ. ​ഡേ​വി​സ് പ​ട​ന്ന​ക്ക​ല്‍, ഫാ. ​ജെ​റ്റോ തോ​ട്ടു​ങ്ക​ല്‍ എ​ന്നി​വ​ര്‍ യാ​ത്ര​യാ​ക്കി.

You May Also Like

More From Author

+ There are no comments

Add yours