ശാരീരിക പരിമിതി മറന്ന്​ വേമ്പനാട്ട് കായൽ നീന്തിക്കടന്ന്​ രതീഷ്

അ​ര​ക്ക്​ താ​ഴേ​ക്ക്​ ത​ള​ർ​ന്ന ര​തീ​ഷ് വേ​മ്പ​നാ​ട്ട് കാ​യ​ൽ മു​റി​ച്ച് നീ​ന്തിക്കട​ക്കു​ന്നു. പ​രി​ശീ​ല​ക​ൻ സ​ജി വാ​ള​ശ്ശേ​രി സ​മീ​പം

ആ​ലു​വ: ശാ​രീ​രി​ക പ​രി​മി​തി​യു​ള്ള യു​വാ​വ് വേ​മ്പ​നാ​ട്ട് കാ​യ​ൽ നീ​ന്തി​ക്ക​ട​ന്നു. പെ​രി​യാ​റി​ൽ സൗ​ജ​ന്യ​മാ​യി നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ക്കു​ന്ന സ​ജി വാ​ള​ശ്ശേ​രി​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ നീ​ന്ത​ൽ പ​ഠി​ച്ച ആ​ലു​വ കോ​ട്ട​പ്പു​റം സ്വ​ദേ​ശി മേ​ത്ത​ശ്ശേ​രി വീ​ട്ടി​ൽ എ​ൻ.​പി. ര​തീ​ഷാ​ണ് ച​രി​ത്രം കു​റി​ച്ച​ത്. ര​ണ്ട​ര വ​യ​സ്സി​ൽ പോ​ളി​യോ ബാ​ധി​ച്ച്​ അ​ര​ക്കു​താ​ഴെ ശ​രീ​രം ത​ള​ർ​ന്ന​യാ​ളാ​ണ്​ ര​തീ​ഷ.്​

ആ​ദ്യ​മാ​യാ​ണ് ശാ​രീ​രി​ക പ​രി​മി​തി​യു​ള്ള ഒ​രാ​ൾ വേ​മ്പ​നാ​ട്ടു​കാ​യ​ൽ നീ​ന്തി​ക്ക​യ​റു​ന്ന​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വ​ട​ക്കും​ക​ര അ​മ്പ​ല​ത്തും ക​ട​വി​ൽ നി​ന്നും കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം ബീ​ച്ചി​ലേ​ക്കാ​യി​രു​ന്നു നീ​ന്ത​ൽ. ഞാ​യാ​റാ​ഴ്ച്ച രാ​വി​ലെ 7.31നാ​യി​രു​ന്നു നീ​ന്ത​ൽ. 9.31ന് ​പ​രി​ശീ​ല​ക​ൻ സ​ജി വാ​ളാ​ശ്ശേ​രി​ക്കൊ​പ്പ​മാ​ണ് നീ​ന്തി​ക്ക​യ​റി​യ​ത്.

അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വാ​യ സ​ജി തോ​മ​സാ​ണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​യ്ത​ത്. ഒ​ഴു​ക്കും പോ​ള​ക​ളും മ​റ്റു ത​ട​സ​ങ്ങ​ളും ത​ര​ണം ചെ​യ്ത് വൈ​ക്കം ബീ​ച്ചി​ൽ നീ​ന്തി​യെ​ത്തി​യ​പ്പോ​ൾ വൈ​ക്കം മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​ത രാ​ജേ​ഷും, വൈ​സ് ചേ​യ​ർ​പേ​ഴ്സ​ൺ സു​ഭാ​ഷും, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി​ന്ദു ഷാ​ജി​യും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഷി​ഹാ​ബും വി.​ആ​ർ.​എ​സ്.​സി ക്ല​ബ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

പാ​രാ ഒ​ളി​പി​ക്സി​ൽ ഇ​ന്ത്യ​യെ പ്ര​തീ​നി​ധി​ക​രി​ച്ച് നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​സിം വെ​ളി​മ​ണ്ണ ഉ​ൾ​പ്പെ​ടു​ന്ന, സ​ജി വാ​ളാ​ശേ​രി​യു​ടെ പ​ത്തോ​ളം വി​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ശി​ഷ്യ​രി​ൽ ഒ​രാ​ളാ​ണ് 42 വ​യ​സു​കാ​രാ​നാ​യ ര​തീ​ഷ്.

‘ഇ​നി​യൊ​രു മു​ങ്ങി മ​ര​ണം സം​ഭ​വി​ക്കാ​തി​രി​ക്ക​ട്ടേ, എ​ല്ലാ​വ​രും നീ​ന്ത​ൽ പ​രി​ശീ​ലി​ക്കു’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി 15000 അ​ധി​കം ആ​ളു​ക​ളെ സൗ​ജ​ന്യ​മാ​യി നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ച്ച​യാ​ണ് സ​ജി.

You May Also Like

More From Author

+ There are no comments

Add yours