Ernakulam News
മൂവാറ്റുപുഴ നഗരവികസന സ്തംഭനം; കാരണംകാണിക്കൽ നോട്ടീസ് അയച്ച് ഹൈകോടതി
മൂവാറ്റുപുഴ: അനന്തമായി നീളുന്ന മൂവാറ്റുപുഴ നഗര റോഡ് വികസനത്തിലെ അപാകതകൾ പരിഹരിക്കാത്തതിൽ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് അയച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈകോടതി ഡിവിഷൻ ബഞ്ച്. റോഡ് പുനർനിർമാണം ഏകോപിപ്പിക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ ഡെവലപ്മെൻറ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. എം.സി റോഡ് കടന്നുപോകുന്ന നഗരത്തിലെ പ്രധാന റോഡ് ഉന്നത നിലാവരത്തിൽ റീടാർ ചെയ്തിട്ട് ആറ് വർഷത്തിന് മേലെയായെന്നും തിരക്കേറിയ സമയങ്ങളിൽ നഗരം നിശ്ചലമാകുന്ന അവസ്ഥയാണെന്നും…
ഹരിതമയം; പാർക്കുപോലെ സുന്ദരം കായനാട് സ്കൂൾ
മൂവാറ്റുപുഴ: ഇത് സ്കൂളോ ചിൽഡ്രൻസ് പാർക്കോ.? മാറാടി പഞ്ചായത്തിലെ കായനാട് ഗവ. എൽ.പി സ്കൂൾ കണ്ടാൽ ആരുമൊന്ന് ചോദിച്ചുപോകും ഇങ്ങനെ. പഞ്ചായത്തിലെ ആദ്യത്തെ ഗ്രീൻ കാമ്പസായി മാറിയിരിക്കുകയാണ് ഈ സ്കൂൾ. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കുന്ന സ്കൂളിൽ ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലായി അമ്പതിലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. സ്കൂളിലെ ഉറവിട മാലിന്യ സംസ്കരണം നാടിന്റെയാകെ ശ്രദ്ധ ആകർഷിക്കുന്നതാണ്. ഉച്ച ഭക്ഷണ വേസ്റ്റ് നിർമാർജനത്തിനായി രണ്ട് ബയോ ബിന്നുകൾ സ്ഥാപിച്ചതിന് പുറമെ സ്കൂൾ അങ്കണത്തിൽ പൊതുവായി ഗ്രീൻ…
ജനസാന്ദ്രതയുള്ള പ്രദേശത്ത് ആക്രി സ്ഥാപനങ്ങൾ നടത്താമോയെന്ന് പരിശോധിക്കണം -ടി.ജെ വിനോദ് എം.എൽ.എ
കൊച്ചി: എറണാകുളത്ത് ആക്രി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ പ്രതികരിച്ച് ടി.ജെ വിനോദ് എം.എൽ.എ. ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഇത്തരം സ്ഥാപനങ്ങൾ നടത്താമോയെന്ന് പരിശോധിക്കണമെന്ന് ടി.ജെ വിനോദ് ആവശ്യപ്പെട്ടു. നഗരത്തിലുള്ള ഇത്തരം സ്ഥാപനങ്ങൾ അനുവദിക്കാൻ പാടുള്ളതല്ല. വലിയ നാശനഷ്ടമാണ് ഉണ്ടായത്. തീപിടിത്ത കാരണം പൊലീസും അഗ്നിശമനസേനയും കണ്ടെത്തേണ്ടതുണ്ടെന്നും ടി.ജെ വിനോദ് വ്യക്തമാക്കി. അർധരാത്രി രണ്ട് മണിയോടെയാണ് എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപം പ്രവർത്തിച്ചിരുന്ന ആക്രി ഗോഡൗണിൽ തീപിടിത്തമുണ്ടായത്. ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച ഗോഡൗണിൽ രണ്ട് ഗ്യാസ്…
കിടപ്പുരോഗികൾക്ക് ആശ്വാസമായി മാധ്യമം ഹെൽത്ത് കെയർ
കൊച്ചി: നിരാലംബരായ കിടപ്പുരോഗികൾക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി മാധ്യമം. കിടപ്പുരോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റിന്റെ വി കെയേഴ്സ് പദ്ധതിയിലൂടെ സംസ്ഥാന വ്യാപകമായി പാലിയേറ്റിവ് സ്ഥാപനങ്ങൾക്ക് എത്തിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് ഹോളിക്രോസ് ഹോസ്പീസിന് വിവിധ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. മാധ്യമം കൊച്ചി റെസിഡന്റ് എഡിറ്റർ എം.കെ.എം. ജാഫറിൽനിന്ന് ഹോളിക്രോസ് ഹോസ്പീസ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫിഡസ് തോട്ടാൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ് മാനേജർ വി.എസ്. സലീം അധ്യക്ഷത വഹിച്ചു. മാധ്യമം…
ഭർത്താവിന് പ്രേതബാധയെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; പൂജാരി പിടിയിൽ
വൈപ്പിൻ : ഭർത്താവിന് പ്രേതബാധയുണ്ടെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് പൂജയുടെ മറവിൽ സ്വർണം തട്ടിയെടുത്ത കേസിൽ പൂജാരി റിമാൻഡിൽ. നോർത്ത് പറവൂർ താണിപ്പാടം ഭാഗത്ത് തട്ടകത്ത് വീട്ടിൽ ശ്യാം ശിവനെയാണ് (37) ഞാറക്കൽ പൊലീസ്അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. നായരമ്പലം നെടുങ്ങാട്ടുള്ള ഗൃഹനാഥന്റെ മദ്യപാനവും, കുടുംബത്തിന്റെ പ്രേതബാധയും മാറ്റാമെന്ന വ്യാജേന വീട്ടിലെത്തി പൂജകൾ നടത്തി പതിനൊന്നര പവൻ സ്വർണാഭരണങ്ങളുമായി ഇയാൾ സ്ഥലം വിടുകയായിരുന്നു. പൂജകൾക്ക് മുന്നോടിയായി വീട്ടിലുള്ളവരുടെ ദേഹത്തും മറ്റും ധരിച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ ഊരി കിഴികെട്ടി…
കാപ്പ ചുമത്തി നാടുകടത്തിയിട്ടും രക്ഷയില്ല; ഉത്തരവ് ലംഘിച്ച് തിരികെയെത്തി യുവാവിനെ അക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
പനങ്ങാട്: കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട് കൊച്ചി സിറ്റി പൊലീസ് ജില്ല പരിധിയിൽ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ഉത്തരവ് ലംഘിച്ച് തിരിച്ചെത്തി യുവാവിനെ അക്രമിച്ച കേസിൽ അറസ്റ്റിലായി. എളംകുളം ചിലവന്നൂർ കോർപ്പറേഷൻ കോളനി കളങ്ങരത്തി വീട്ടിൽ സുനീഷിനെ (28) ആണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം സഹോദരനെ കൊലപ്പെടുത്തിയതിന് ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായതിനെ തുടർന്ന് സുനീഷിനെ ആഗസ്റ്റ്മുതൽ ആറുമാസത്തേക്ക് കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ…
നെടുമ്പാശേരിയിലെ ഹോട്ടലിൽ തീപിടിത്തം, വാഹനങ്ങൾ കത്തി നശിച്ചു; മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി
നെടുമ്പാശേരി: നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ തീപിടിത്തം. ഹോട്ടൽ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. അർധരാത്രിയോടെ വിമാനത്താവളത്തിന് സമീപം പ്രവർത്തിക്കുന്ന ആപ്പിൾ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. മുറിയിലെ എ.സിയും വയറിങ്ങും കത്തി നശിച്ചു. തീപിടിത്തത്തിൽ ഹോട്ടൽ പാർക്കിങ് ഏരിയയിലുണ്ടായിരുന്ന ഒരു കാർ പൂർണമായും മൂന്നു കാറുകളും ബൈക്കുകയും ഭാഗികമായും കത്തിനശിച്ചു. ഒരു മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ വൈദ്യുതി പൂർണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.
എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപം ആക്രി ഗോഡൗണിൽ വൻ തീപിടിത്തം; ഒമ്പത് തൊഴിലാളികളെ രക്ഷപ്പെടുത്തി
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപം ആക്രി ഗോഡൗണിൽ വൻ തീപിടിത്തം. ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച ഗോഡൗണിൽ രണ്ട് ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിൽ ഗോഡൗൺ പൂർണമായി കത്തിനശിച്ചു. തീ പൂർണമായി അണച്ചെങ്കിലും കനത്ത പുക ഉയരുന്നുണ്ട്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പ്ലാസ്റ്റിക് അടക്കമുള്ള ആക്രി സാധനങ്ങൾ നീക്കി തീ പൂർണമായി അണക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഗോഡൗണിന്റെ വാതിൽ തകർത്താണ് അഗ്നിശമനസേന ഉദ്യോഗസ്ഥർ ഉള്ളിൽ കയറിയത്. അർധരാത്രി രണ്ട് മണിയോടെയാണ് ശിവപാർവതി എന്ന പേരിൽ പ്രവർത്തിക്കുന്ന…
പള്ളികളിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ
ആലുവ: പള്ളികളിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം പ്ലാവില പുത്തൻവീട്ടിൽ സിദ്ദീഖ് ഷമീറിനെയാണ് (32) ആലുവ പൊലീസ് പിടികൂടിയത്. 27ന് ചാലക്കൽ മജുമഉ ജുമാമസ്ജിദിന്റെ ഓഫിസിൽനിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചതിനാണ് അറസ്റ്റ്. ഇൻവെർട്ടർ സർവിസ് ചെയ്യുന്ന ആളാണെന്ന് പറഞ്ഞ് പള്ളികളിൽ വന്ന് ഇൻവെർട്ടർ ഇരിക്കുന്ന സ്ഥലം നോക്കിവെക്കും. പള്ളി ഭാരവാഹികളെ പരിചയപ്പെടുകയും ചെയ്യും. തുടർന്ന് മറ്റൊരു ദിവസം ആളില്ലാത്ത സമയം നോക്കി ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുകയുമാണ് ഇയാളുടെ രീതി. പുലർച്ച പള്ളികളിൽ പ്രാർഥന…
വൈപ്പിന്‍ ഫോക്ലോര് ഫെസ്റ്റ് നാളെ മുതല്‍
കൊച്ചി: വൈപ്പിന്‍ ഫോക്ലോര് ഫെസ്റ്റ് ഞായറാഴ്ച മുതല്‍ 31വരെ വിവിധ വേദികളില്‍ നടക്കും. ഉദ്ഘാടനം മൂന്നിന് വൈകുന്നേരം നാലിന്ക്ക് വല്ലാര്‍പാടം ആല്‍ഫ ഹൊറൈസണില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിർവഹിക്കും. കെ.എന്‍. ഉണ്ണികൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിക്കും. മണ്ഡലത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനമാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്ലാന്‍@എര്‍ത്ത് എന്ന എൻ.ജി.ഒ മണ്ഡലത്തിലെ സ്ത്രീകള്‍ക്ക് നല്കിയ പാചക പരിശീലനത്തിന്റെ ഭാഗമായി അടുക്കളകള്‍ക്ക് അവധി നല്കുന്ന ‘കിച്ചണ്‍ ബന്ദ്’ ഞായറാഴ്ചയും തുടര്‍ന്നു മൂന്നുവരെ…

