നവീകരിച്ച ചേരാനല്ലൂർ പൊതുശ്മശാനം നാടിന്​ സമർപ്പിച്ചു

Estimated read time 0 min read

കൊ​ച്ചി: ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന്​ 57 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച ചേ​രാ​ന​ല്ലൂ​ർ പൊ​തു​ശ്മ​ശാ​നം എം.​എ​ൽ.​എ നാ​ടി​ന്​ സ​മ​ർ​പ്പി​ച്ചു. ഒ​ന്ന​ര വ​ർ​ഷ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി ക​രാ​റോ​ടെ​യാ​ണ് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കെ​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള മൂ​ന്ന്​ സ്റ്റെ​യി​ൻ​ലെ​സ്സ് സ്റ്റീ​ൽ ചി​മ്മി​നി​ക​ളും ഫ​ർ​ന​സു​ക​ളു​മു​ണ്ട്. മെ​ച്ച​പ്പെ​ട്ട ജ്വ​ല​ന​ത്തി​നാ​യി ഓ​ക്സി​ജ​ൻ ന​ൽ​കാ​ൻ പ്ര​ത്യേ​കം ബ്ലോ​വ​ർ സി​സ്റ്റ​വും പു​ക വ​ലി​ച്ചെ​ടു​ക്കാ​ൻ എ​ക്സ്ഹോ​സ്റ്റ് ബ്ലോ​വ​ർ സം​വി​ധാ​ന​വും ശ്മ​ശാ​ന​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രേ​സ​മ​യം മൂ​ന്ന്​ മൃ​ത​ശ​രീ​ര​ങ്ങ​ൾ സം​സ്ക​രി​ക്കാ​മെ​ന്ന്​ ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ പ​റ​ഞ്ഞു.

ചേ​രാ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​ജി. രാ​ജേ​ഷ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് ആ​രി​ഫ മു​ഹ​മ്മ​ദ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സമിതി ചെ​യ​ർ​മാ​ൻ സ്റ്റെ​ൻ​സ്​​ലാ വോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ്മി​ത സ്റ്റാ​ൻ​ലി, രാ​ജു അ​ഴി​ക്ക​ക​ത്ത്, ലി​സി വാ​ര്യ​ത്ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷൈ​മോ​ൾ ജെം​സ​ൺ, പി.​കെ. ഷീ​ജ, ര​മ്യ​ത​ങ്ക​ച്ച​ൻ, വി​ൻ​സി ഡേ​റീ​സ്, മി​നി വ​ർ​ഗീ​സ്, മ​രി​യ ലി​ല്ലി, റി​നി ഷോ​ബി, കെ​ൽ അ​സി. എ​ൻ​ജി​നീ​യ​ർ വി​ഷ്ണു പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​കെ. ഷം​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

You May Also Like

More From Author

+ There are no comments

Add yours