3500ലേറെ പേർ പങ്കെടുത്ത് സാൻറ റൺ

Estimated read time 0 min read

കൊ​ച്ചി: ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ളെ ശാ​ക്തീ​ക​രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി റോ​ട്ട​റി ക്ല​ബ് കൊ​ച്ചി​ന്‍ സാ​ന്റ റ​ണ്‍ അ​ഞ്ചാം പ​തി​പ്പ് സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​ന്‍ഡ് ഹ​യാ​ത്ത് കൊ​ച്ചി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ച​ല​ച്ചി​ത്ര താ​രം നൈ​ല ഉ​ഷ മു​ഖ്യാ​തി​ഥി​യാ​യി.

സാ​ന്റാ റ​ണ്‍ അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ഫാ​മി​ലി ഫ​ണ്‍ റ​ണ്‍, 10 കി​ലോ​മീ​റ്റ​ര്‍ ഓ​ട്ടം, 21.1 കി​ലോ​മീ​റ്റ​ര്‍ ഓ​ട്ടം, 50 കി​ലോ​മീ​റ്റ​ര്‍ സൈ​ക്ലി​ങ്, 21.1 കി​ലോ​മീ​റ്റ​ര്‍ റി​ലേ എ​ന്നി​ങ്ങ​നെ അ​ഞ്ച് പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തി​യ​ത്. 3500ലേ​റെ പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഹൈ​ബി ഈ​ഡ​ന്‍ എം.​പി, ജ​സ്റ്റി​സു​മാ​രാ​യ ബ​ച്ചു കു​ര്യ​ന്‍, എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പു​ട്ട വി​മ​ലാ​ദി​ത്യ, ഡോ. ​നീ​തു ഷു​ക്കൂ​ര്‍, റോ​ട്ട​റി കൊ​ച്ചി​ന്‍ നൈ​റ്റ്‌​സ് ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ജി​ബ്രാ​ന്‍ ആ​സി​ഫ്, സെ​ക്ര​ട്ട​റി റി​ങ്കു അ​ല​ക്‌​സാ​ണ്ട​ര്‍, സാ​ന്റ റ​ണ്‍ കൊ​ച്ചി ചെ​യ​ര്‍മാ​ന്‍ സാ​ബു ജോ​ണി, അ​നി​ല്‍ ജോ​സ​ഫ്, സി.​എ. ഗ​ണേ​ഷ്, റോ​ട്ട​റി ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ അ​നി​രു​ദ്ധ ചൗ​ധ​രി, മു​ൻ പ്ര​സി​ഡ​ൻ​റ് ആ​ര്‍. മാ​ധ​വ് ച​ന്ദ്ര​ന്‍, മു​ൻ ഡി​സ്ടി​ക്ട് ഗ​വ​ർ​ണ​ർ പി.​ആ​ർ. വി​ജ​യ​കു​മാ​ർ, ര​ഞ്ജി​ത് വാ​ര്യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ ബ്ലൈ​ൻ​ഡ് ഫു​ട്ബാ​ൾ ക്യാ​പ്റ്റ​ൻ ക്ലി​ങ്​​സ​ൺ ഡി. ​മാ​ര​കി​നെ ആ​ദ​രി​ച്ചു.

You May Also Like

More From Author

+ There are no comments

Add yours