Ernakulam News
റീൽസല്ല, റേസല്ല… ഓർക്കണം റിയൽ ലൈഫാണ്…
കാക്കനാട്: റീല്‍സ് ചിത്രീകരണത്തിനിടെയുള്ള അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. ഒരാഴ്ചക്കിടെ മൂന്ന് പേർക്കെതിരെയാണ് വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. കണ്ടയ്നർ ഗ്രൗണ്ടിൽ 15 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് പരസ്യവുമായി ബന്ധപ്പെട്ട റീൽസ് എടുത്തതും, കാക്കനാടും പരിസര പ്രദേശത്തും കാറിന്റെ ഡിക്ക് തുറന്നിട്ട് റീൽസ് ചിത്രീകരിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾക്കാണ് നടപടി സ്വീകരിച്ചത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും പിഴ ഈടാക്കലുമാണ് നിലവിലുള്ള ശിക്ഷാനടപടി. റീൽസിനെത്തുന്നതിൽ കൂടുതലും മറ്റു ജില്ലക്കാർ ജില്ലയിലെ വിവിധ…
മുനമ്പം ഭൂമി: എറണാകുളം ലീഗ് ഓഫിസിന് മുമ്പിൽ അഡ്വ. മുഹമ്മദ് ഷാക്കെതിരെ പോസ്റ്റർ
കൊച്ചി: മുസ് ലിം ലീഗ് ഓഫിസിന് മുമ്പിൽ അഡ്വ. മുഹമ്മദ് ഷാക്കെതിരെ പോസ്റ്റർ. ലീഗ് എറണാകുളം ജില്ല കമ്മിറ്റി ഓഫിസിന് മുമ്പിലാണ് രാവിലെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് തെറ്റിദ്ധരിപ്പിച്ചെന്നാണ് വിമർശനം. കളമശേരി സീറ്റിന് വേണ്ടി വഖഫ് ഭൂമി വിഷയത്തിൽ സമുദായത്തെയും പാർട്ടിയെയും വഞ്ചിച്ച മുഹമ്മദ് ഷായെ പുറത്താക്കുക. എറണാകുളം ജില്ലയിൽ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഷായെ ബഹിഷ്കരിക്കുക. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശനെ തെറ്റിദ്ധരിപ്പിച്ച മുഹമ്മദ് ഷായെ പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്നിങ്ങനെയാണ്…
മോഷണം; മൂന്ന് അന്തര്‍സംസ്ഥാനക്കാര്‍ പിടിയില്‍
പെരുമ്പാവൂര്‍: വിവിധ മോഷണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് അന്തര്‍സംസ്ഥാനക്കാര്‍ പിടിയിലായി. അസം സ്വദേശികളായ ഹബിലുദ്ദീന്‍ (23), ഇക്രമുൽ ഹക്ക് (24), അഷദുൽ ഇസ്ലാം (24) എന്നിവരെയാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. രായമംഗലം മലമുറി ഭാഗത്തെ ഫ്രൂട്സ് കടയില്‍ രാത്രി അതിക്രമിച്ചുകയറി മേശയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് ഹബിലുദ്ദീനെ പിടികൂടിയത്. പുല്ലുവഴി ഭാഗത്ത് റോഡരികില്‍ ഒതുക്കിയിട്ടിരുന്ന ലോറിയുടെ ഡാഷ് ബോര്‍ഡില്‍നിന്ന് ഇക്രമുൽ ഹക്ക് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. അഷദുൽ ഇസ്ലാം പുല്ലുവഴിയിലെ കോഴിക്കടയില്‍ അതിക്രമിച്ചുകയറി മേശയില്‍…
പഴയ മുഖങ്ങളില്‍ പലരുമില്ലാതെ സി.പി.എം പെരുമ്പാവൂര്‍ ഏരിയ സമ്മേളനത്തിന് കൊടിയിറങ്ങി
പെരുമ്പാവൂര്‍: സി.പി.എം ഏരിയ സമ്മേളനത്തിന് കൊടിയിറങ്ങിയതോടെ പഴയ മുഖങ്ങളും പരിചയസമ്പന്നരും ഇല്ലാതെയാണ് കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടതെന്ന ചര്‍ച്ച പാര്‍ട്ടിക്കകത്ത് സജീവമായി. കഴിഞ്ഞ തവണത്തെ സെക്രട്ടറിയായിരുന്ന സി.എം. അബ്ദുല്‍കരീമിനെ നിലനിര്ത്തിയതൊഴികെ പലരും പുതുമുഖങ്ങളാണ്. വര്‍ഷങ്ങളായി ഏരിയ കമ്മിറ്റിയിലുണ്ടായിരുന്ന പി.കെ. സോമന്, വി.പി. ശശീന്ദ്രന്, കെ.എം. അന്‍വര്‍ അലി, കെ.ഇ. നൗഷാദ്, കെ.ഡി. ഷാജി, ആര്.എം. രാമചന്ദ്രന് ഉൾപ്പെടെയുള്ളവര്‍ ഇത്തവണ ഇല്ല. പുതിയ ആളുകള്‍ക്ക് വഴിയൊരുക്കിയെന്ന് പറയുമ്പോള്‍തന്നെ പഴയ ഏരിയ സെക്രട്ടറിമാരായിരുന്ന പി.എം. സലീമും എം.ഐ. ബീരാസും ഇടംപിടിച്ചിട്ടുണ്ട്. സാജു പോളിനെയും…
ജീവിക്കാനാണീ സമരം…ദുരിതത്തിന് അറുതിതേടി ഒരു ജനതയുടെ പോരാട്ടം
കൊച്ചി: ദുരിതത്തിലും കണ്ണുതുറക്കാത്ത അധികൃതരെത്തേടി താന്തോണിത്തുരുത്തുകാർ വീണ്ടും ജിഡ ഓഫിസിലെത്തി. മെട്രോ നഗരത്തിൽനിന്ന് വിളിപ്പാടകലെ കൊച്ചിക്കായൽ തീരത്ത് താമസിക്കുന്ന അറുപതോളം കുടുംബങ്ങളാണ് ദുരിതജീവിതത്തിന് അറുതിതേടി വീണ്ടും ജിഡ ഓഫിസിലെത്തിയത്. പതിറ്റാണ്ടുകളായി വേലിയേറ്റ ദുരിതത്തിന് ഇരകളാണിവർ. പരാതികളും പരിവേദനങ്ങളുമായി കയറിയിറങ്ങാത്ത ഓഫിസുകളില്ല. ഒടുവിൽ 2012ൽ തുരുത്തിന് ചുറ്റും സുരക്ഷ ബണ്ട് നിർമിക്കാൻ സർക്കാർ ആറുകോടി രൂപ അനുവദിച്ചു. എന്നാൽ, വ്യാഴവട്ടക്കാലം പിന്നിടുമ്പോഴും നിർമാണം മാത്രം തുടങ്ങിയില്ല. ജിഡയും വിവിധ വകുപ്പുകളും മെല്ലെപ്പോക്ക് തുടർന്നതോടെ ഈ ഫണ്ടും നിർമാണപ്രവൃത്തികളും പ്രഖ്യാപനത്തിൽ…
എല്ലാം ഒരുങ്ങി; എറണാകുളം മാർക്കറ്റ് ഉദ്ഘാടനം 14ന്
കൊച്ചി: ഒടുവിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള എറണാകുളം മാർക്കറ്റ് ഒരുങ്ങി, ഇനി ഉദ്ഘാടനം. കൊച്ചിയിലെതന്നെ ഏറ്റവും വലിയ മാർക്കറ്റായ എറണാകുളം മാർക്കറ്റ് 14ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 2022 ജൂണിൽ നിർമാണം തുടങ്ങിയ മാർക്കറ്റിന്റെ പ്രവൃത്തികൾ പൂർത്തിയായത് അടുത്തിടെയാണ്. സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡാണ് (സി.എസ്.എം.എൽ) മാർക്കറ്റ് നിർമിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ മാർക്കറ്റ് പൊളിച്ചുനീക്കിയാണ് 19,990 ചതുരശ്ര മീറ്ററിൽ നാലുനിലകളിലായി മാർക്കറ്റ് സമുച്ചയം ഒരുക്കിയത്. 1.63 ഏക്കറിലാണ്…
മറൈൻഡ്രൈവിൽ മുളയുടെ മായാലോകം: ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന ഫെസ്റ്റ് വ്യാഴാഴ്ച വരെ
നഹീമ പൂന്തോട്ടത്തിൽ കൊച്ചി: കൊട്ട, മുറം, ഓടക്കുഴൽ… മുള ഉൽപന്നങ്ങളെന്ന് പറഞ്ഞാൽ കുറച്ചു സാധനങ്ങളേ മുമ്പൊക്കെ നമ്മുടെ മനസ്സിലെത്തുമായിരുന്നുള്ളൂ. എന്നാലിന്ന് ഇതിനൊക്കെ പറ്റുമോ എന്ന് അമ്പരക്കുന്നയത്രയും വൈവിധ്യമാർന്ന ഉൽപന്നങ്ങൾ മുളയിൽനിന്ന് ഉണ്ടാക്കുന്നവരുണ്ട്. അത്തരം മുളയുൽപന്നങ്ങൾ കണ്ട് ആസ്വദിക്കാനും സ്വന്തമാക്കാനും കൊച്ചി മറൈൻഡ്രൈവിലൊന്നു വന്നാൽ മതി. വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന് സംഘടിപ്പിക്കുന്ന 21ാമത് കേരള ബാംബൂ ഫെസ്റ്റിലാണ് മുളയുൽപന്നങ്ങളും വിഭവങ്ങളും അനുബന്ധ വസ്തുക്കളും നിരന്നിരിക്കുന്നത്. ബ്രഷ് മുതൽ ലാംപ്ഷേഡ് വരെ.. 40 രൂപയുടെ…
ദേശീയപാതയിലെ അടിപ്പാതകൾ: വർഷം രണ്ട് കഴിഞ്ഞിട്ടും സാധ്യതാപഠന റിപ്പോർട്ടും എസ്റ്റിമേറ്റും ആയില്ല
പറവൂർ: മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരിപ്പാത നിർമിക്കുമ്പോൾ ജനങ്ങളുടെ സൗകര്യാർഥം 12 അടിപ്പാതകൾകൂടി നിർമിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിർദേശത്തിൽ ചിലത് രണ്ട് വർഷമായിട്ടും പരിഗണിക്കാതെ ദേശീയപാതവിഭാഗം. 2022 ഒക്ടോബർ 31ന് പറവൂർ ടി.ബിയിൽ പ്രതിപക്ഷ നേതാവിന്റെ അധ്യക്ഷതയിൽ കൂടിയ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം അടിപ്പാത സംബന്ധിച്ച് സാധ്യതാ പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും പഠനത്തോടൊപ്പം എസ്റ്റിമേറ്റ് തയാറാക്കാനും തീരുമാനിച്ചിരുന്നു. എം.പിയും നഗരസഭാ ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമാരും…
കാതോലിക്ക ബാവയും പാത്രിയാർക്കീസ് ബാവയും സഹപാഠികൾ; റമ്പാനായ കാലം മുതലുള്ള സൗഹൃദം
മലങ്കര യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്ക ബാവ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും ആഗോള സുറിയാനി ഓർത്തഡോക്സ് സഭ മേലധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയും തമ്മിൽ അപൂർവ പ്രത്യേകതയുണ്ട്. ജോസഫ് മാർ ഗ്രിഗോറിയോസും ഇഗ്നാത്തിയോസ് അപ്രേം രണ്ടാമനും അയർലൻഡിൽ സഹപാഠികളായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം അയർലൻഡിലായിരുന്നു കാതോലിക്ക ബാവയുടെ എം.ഫിൽ അടക്കമുള്ള ഉന്നതപഠനം. ജോസഫ് മാർ ഗ്രിഗോറിയോസ് റമ്പാനായിരുന്ന കാലം മുതൽ ഇരുവരും…
3500ലേറെ പേർ പങ്കെടുത്ത് സാൻറ റൺ
കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്ന സാമൂഹിക കൂട്ടായ്മയുടെ ഭാഗമായി റോട്ടറി ക്ലബ് കൊച്ചിന് സാന്റ റണ്‍ അഞ്ചാം പതിപ്പ് സംഘടിപ്പിച്ചു. ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചലച്ചിത്ര താരം നൈല ഉഷ മുഖ്യാതിഥിയായി. സാന്റാ റണ്‍ അഞ്ചു കിലോമീറ്റര്‍ ഫാമിലി ഫണ്‍ റണ്‍, 10 കിലോമീറ്റര്‍ ഓട്ടം, 21.1 കിലോമീറ്റര്‍ ഓട്ടം, 50 കിലോമീറ്റര്‍ സൈക്ലിങ്, 21.1 കിലോമീറ്റര്‍ റിലേ എന്നിങ്ങനെ അഞ്ച് പരിപാടികളാണ് നടത്തിയത്. 3500ലേറെ പേരാണ് പങ്കെടുത്തത്. ഹൈബി ഈഡന്…

