Ernakulam News

  • വൃശ്ചികവേലിയേറ്റം രൂക്ഷം; 
താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി

    വൃശ്ചികവേലിയേറ്റം രൂക്ഷം; താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി

    വൈ​പ്പി​ൻ: വൃ​ശ്ചി​ക വേ​ലി​യേ​റ്റ വേ​ലി​യേ​റ്റം ശ​ക്ത​മാ​യ​തോ​ടെ തീ​ര​പ്ര​ദേ​ശ​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും റോ​ഡു​ക​ളും വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളാ​ണ് വെ​ള്ളം ക​യ​റി​യി​ട്ടു​ള്ള​ത്. നാ​യ​ര​മ്പ​ലം, എ​ട​വ​ന​ക്കാ​ട്, കു​ഴു​പ്പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സ്ഥി​തി രൂ​ക്ഷം. എ​ട​വ​ന​ക്കാ​ട് വാ​ച്ചാ​ക്ക​ൽ പ​ടി​ഞ്ഞാ​റ് ക​ണ്ണു​പി​ള്ള കെ​ട്ടി​ന്‌ ഓ​ര​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും എ​സ്‌.​എ​ച്ച് റോ​ഡ്, നാ​യ​ര​മ്പ​ലം പു​ത്ത​ൻ ക​ട​പ്പു​റം 12ാം വാ​ർ​ഡി​ലെ വീ​ടു​ക​ളി​ലു​മാ​ണ് വ​ലി​യ തോ​തി​ൽ വെ​ള്ളം ക​യ​റി​യ​ത്. എ​ല്ലാ കൊ​ല്ല​വും വൃ​ശ്ചി​ക വേ​ലി​യേ​റ്റ​ത്തി​ൽ വെ​ള്ള​ത്തി​ലാ​വു​ന്ന വീ​ടു​ക​ളി​ൽ​ത്ത​ന്നെ​യാ​ണ് ഇ​ക്കു​റി​യും വെ​ള്ളം ക​യ​റി​യ​ത്. ക​ട​ൽ​ക​യ​റ്റ​വും വേ​ലി​യേ​റ്റ​വും ഒ​രു​മി​ച്ചെ​ത്തി​യ​തോ​ടെ നാ​യ​ര​മ്പ​ലം…

    read more

  • മണക്കാട് പാറമട സ്ഫോടനം; നഷ്ടപരിഹാരം ആറാഴ്ചക്കുള്ളിൽ തിട്ടപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ

    മണക്കാട് പാറമട സ്ഫോടനം; നഷ്ടപരിഹാരം ആറാഴ്ചക്കുള്ളിൽ തിട്ടപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ

    അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ർ മ​ണ​ക്കാ​ട് പാ​റ​മ​ട​യി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​മ്പോ​ഴു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വീ​ടു​ക​ൾ​ക്ക് ആ​റാ​ഴ്ച​ക്കു​ള്ളി​ൽ ന​ഷ്ട​പ​രി​ഹാ​രം തി​ട്ട​പ്പെ​ടു​ത്തി ന​ൽ​ക​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​റോ​ട് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് നി​ർ​ദേ​ശി​ച്ചു. നാ​ശ​ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലു​ട​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​റോ​ടും ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കി​യ​പ്പോ​ൾ മൂ​ക്ക​ന്നൂ​ർ, അ​യ്യ​മ്പു​ഴ, തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​രു​ന്നൂ​റോ​ളം വീ​ടു​ക​ൾ​ക്കാ​ണ് ഭീ​മ​മാ​യ തോ​തി​ൽ വി​ള്ള​ലു​ണ്ടാ​യ​ത്. തു​റ​വൂ​ർ…

    read more

  • കാട്ടാനകളെ  പ്ര​കോ​പി​പ്പി​ച്ച് റീ​ല്‍സ് പകർത്തൽ; അപകടങ്ങൾ വിളിച്ചുവരുത്തി യൂട്യൂബര്‍മാർ

    കാട്ടാനകളെ പ്ര​കോ​പി​പ്പി​ച്ച് റീ​ല്‍സ് പകർത്തൽ; അപകടങ്ങൾ വിളിച്ചുവരുത്തി യൂട്യൂബര്‍മാർ

    കാ​ല​ടി: ഏ​ഴാ​റ്റു​മു​ഖം ഭാ​ഗ​ത്ത് കാ​ട്ടാ​ന​ക​ളെ പ്ര​കോ​പി​പ്പി​ച്ച് റീ​ല്‍സ് എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രു​ടെ തി​ക്കും​തി​ര​ക്കും വ​ര്‍ധി​ക്കു​ന്ന​തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ആ​ശ​ങ്ക. കാ​ല​ടി പ്ലാ​ന്റേ​ഷ​ന്‍ കോ​ര്‍പ​റേ​ഷ​ന്റെ എ​ണ്ണ​പ്പ​ന തോ​ട്ട​ങ്ങ​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന കു​ട്ടി​യാ​ന​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​യു​ടെ അ​ടു​ത്തു​ചെ​ന്ന് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ റീ​ല്‍സ് എ​ടു​ക്കാ​നും വി​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്യാ​നും വ​രു​ന്ന യൂ​ട്യൂ​ബ​ർ​മാ​ർ അ​ട​ക്ക​മു​ള്ള​വ​ര്‍ നി​ര​വ​ധി​യാ​ണ്. പ്ര​കൃ​തി​ഗ്രാ​മ​ത്തി​ന് സ​മീ​പം പ​ല​പ്പോ​ഴും ആ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ റോ​ഡ​രി​കി​ല്‍ വ​ന്ന് എ​ണ്ണ​പ്പ​ന​ക​ളും പു​ല്ലും ഭ​ക്ഷി​ക്കാ​റു​ണ്ട്. ആ​ന​ക​ളെ പ്ര​കോ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന പ​ല യൂ​ട്യൂ​ബ​ര്‍മാ​രും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. കൂ​ട്ട​ത്തോ​ടെ റോ​ഡി​ല്‍ ഓ​ടി​യെ​ത്തു​ന്ന…

    read more

  • വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്നത് 3.690 കി​ലോ​ഗ്രാം കഞ്ചാവ്; കേസിൽ രണ്ടുപേർ കൂടി അറസ്റ്റില്‍

    വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്നത് 3.690 കി​ലോ​ഗ്രാം കഞ്ചാവ്; കേസിൽ രണ്ടുപേർ കൂടി അറസ്റ്റില്‍

    പെ​രു​മ്പാ​വൂ​ര്‍: വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ശേ​ഖ​രം പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. തൊ​ടു​പു​ഴ, കാ​ഞ്ഞി​ര​മ​റ്റം, പൂ​ത​ന​കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ശം​ബു (24), തൊ​ടു​പു​ഴ തെ​ക്കും​ഭാ​ഗം ക​ണി​യാം​മൂ​ഴി​യി​ല്‍ വി​ന​യ​രാ​ജ് (25) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​ല്പ​ന​ക്കാ​യി അ​ല്ല​പ്ര​യി​ലെ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 3.690 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഹ​സ്സ​ന്‍ എ​ന്ന​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. ഹ​സ്സ​ന്‍ ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത് ഇ​വ​ര്‍ മു​ഖേ​ന​യാ​യി​രു​ന്നു. ശം​ഭു പെ​രു​മ്പാ​വൂ​രി​ലെ ബ​സ് ഡ്രൈ​വ​റാ​ണ്.…

    read more

  • സ്‌കൂള്‍ സമയത്ത്​ ഭീഷണിയായി ടിപ്പര്‍ ലോറികളുടെ ചീറിപ്പായൽ

    സ്‌കൂള്‍ സമയത്ത്​ ഭീഷണിയായി ടിപ്പര്‍ ലോറികളുടെ ചീറിപ്പായൽ

    പെ​രു​മ്പാ​വൂ​ര്‍: സ്‌​കൂ​ള്‍ സ​മ​യ​ങ്ങ​ളി​ല്‍ ടി​പ്പ​ര്‍ ലോ​റി​ക​ള്‍ ചീ​റി​പ്പാ​യു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി മാ​റു​ന്നു. വെ​ങ്ങോ​ല മേ​ഖ​ല​യി​ലാ​ണ് സ്‌​കൂ​ളു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ള്‍ പോ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ടി​പ്പ​ര്‍ ലോ​റി​ക​ളു​ടെ അ​മി​ത​വേ​ഗ​ത്തി​ലു​ള്ള സ​ഞ്ചാ​രം. ഭാ​രം ക​യ​റ്റി​പ്പോ​കു​ന്ന ലോ​റി​ക​ള്‍ പ​ല​തും ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ അ​മി​ത​വേ​ഗ​ത്തി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടി​ന് ശേ​ഷം തു​ട​ര്‍ച്ച​യാ​യാ​ണ് ടി​പ്പ​ര്‍ ലോ​റി​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തു​മൂ​ലം വി​ദ്യാ​ര്‍ഥി​ക​ള്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍പോ​ലും പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. കോ​ല​ഞ്ചേ​രി, മൂ​വാ​റ്റു​പു​ഴ, വ​ള​യ​ന്‍ചി​റ​ങ്ങ​ര, പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള സ്‌​കൂ​ളു​ക​ളി​ലേ​ക്കും കോ​ള​ജു​ക​ളി​ലേ​ക്കും പോ​കു​ന്ന നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍ഥി​ക​ള്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ങ്ങി​നി​റ​യു​ന്ന ഇ​ട​മാ​ണ് വെ​ങ്ങോ​ല ജ​ങ്ഷ​ന്‍. തു​ട​ര്‍ച്ച​യാ​യി…

    read more

  • ‘പ​ണി​തി​ട്ടും പ​ണി​തി​ട്ടും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത’​ മുളവൂർ കുരിയംപുറം കലുങ്ക് പൂർത്തിയാക്കി റോഡ് തുറന്നു

    ‘പ​ണി​തി​ട്ടും പ​ണി​തി​ട്ടും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത’​ മുളവൂർ കുരിയംപുറം കലുങ്ക് പൂർത്തിയാക്കി റോഡ് തുറന്നു

    മൂ​വാ​റ്റു​പു​ഴ: പു​തു​പ്പാ​ടി-​ഇ​ര​മ​ല്ലൂ​ർ-​നെ​ല്ലി​ക്കു​ഴി റോ​ഡി​ൽ ഇ​ഴ​ഞ്ഞു​നീ​ങ്ങി​യി​രു​ന്ന മു​ള​വൂ​ർ കു​രി​യം​പു​റം ക​ലു​ങ്കു​പ​ണി പൂ​ർ​ത്തി​യാ​ക്കി റോ​ഡ് തു​റ​ന്നു​ന​ൽ​കി. പ​ണി​തി​ട്ടും പ​ണി​തി​ട്ടും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നെ​പ്പ​റ്റി ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി റോ​ഡ് തു​റ​ന്ന​ത്. പാ​യി​പ്ര, നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ കു​രി​യം​പു​റ​ത്ത് ക​ലു​ങ്കു​പ​ണി ആ​രം​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​െ​യ​ങ്കി​ലും അ​നു​ബ​ണ്ഡ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നീ​ളു​ന്ന​താ​ണ് വി​ന​യാ​യ​ത്. പ​ത്തോ​ളം സ്വ​കാ​ര്യ​ബ​സു​ക​ളും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലെ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നാ​യി ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ടി​ട്ട് നാ​ളു​ക​ളാ​യി​രു​ന്നു.…

    read more

  • ഉദ്യോഗസ്‌ഥരുടെ അനാസ്ഥയും അഴിമതിയും; ഫിറ്റ്നസ്-ഡ്രൈവിങ് ടെസ്‌റ്റുകൾ താളംതെറ്റി

    ഉദ്യോഗസ്‌ഥരുടെ അനാസ്ഥയും അഴിമതിയും; ഫിറ്റ്നസ്-ഡ്രൈവിങ് ടെസ്‌റ്റുകൾ താളംതെറ്റി

    പ​റ​വൂ​ർ: ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്റ്റ‌​ർ ചെ​യ്തി​ട്ടു​ള്ള ര​ണ്ടാ​മ​ത്തെ ഓ​ഫി​സാ​യ പ​റ​വൂ​ർ സ​ബ് ആ​ർ.​ടി ഓ​ഫി​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റു​ന്ന​ത് പ​തി​വാ​യി. ദു​രി​ത​ത്തി​നി​ട​യാ​ക്കു​ന്ന​ത്​ സ​ബ് ആ​ർ.​ടി ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്‌​ഥ​രു​ടെ അ​നാ​സ്‌​ഥ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​മാ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ എ​ത്തു​ന്ന​വ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന പ​രാ​തി​യും നേ​ര​ത്തെ ത​ന്നെ​യു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ട്രാ​ൻ​സ്പോ​ർ​ട് വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് ടെ​സ്‌​റ്റു​ക​ളും ഡ്രൈ​വി​ങ് ടെ​സ്‌​റ്റ് മു​ട​ക്ക​വും നി​ത്യ സം​ഭ​വ​മാ​യി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്‌​ഥാ​വ​കാ​ശം മാ​റ്റു​ന്ന​തി​നെ​ടു​ക്കു​ന്ന കാ​ല​താ​മ​സം ഏ​റെ​യാ​ണ്. ഡ്രൈ​വി​ങ് ടെ​സ്റ്റി​ൽ വി​ദ്യാ​ർ​ഥി​ക​ളെ മ​നഃ​പൂ​ർ​വം തോ​ൽ​പി​ക്കു​ന്നു​വെ​ന്ന പ​രാ​തി തു​ട​ങ്ങി​യി​ട്ട്…

    read more

  • പ്രതിഷേധങ്ങൾ പരിഗണിച്ചില്ല; ആലുവ ആർ.എം.എസ് അടച്ചുപൂട്ടി

    പ്രതിഷേധങ്ങൾ പരിഗണിച്ചില്ല; ആലുവ ആർ.എം.എസ് അടച്ചുപൂട്ടി

     ആ​ലു​വ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​പാ​ൽ വ​കു​പ്പി​ന്റെ റെ​യി​ൽ​വേ മെ​യി​ൽ സ​ർ​വി​സ് (ആ​ർ.​എം.​എ​സ്) പൂ​ട്ടി. നാ​ല് പ​തി​റ്റാ​ണ്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റെ​യി​ൽ​വേ മെ​യി​ൽ സ​ർ​വി​സി​നാ​ണ് പൂ​ട്ട് വീ​ണ​ത്. ഇ​ത്​ പൂ​ട്ടു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. വാ​ർ​ത്ത മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് ഇ​ത് എ​റ​ണാ​കു​ള​ത്തെ നാ​ഷ​ന​ൽ സോ​ർ​ട്ടി​ങ് ഹ​ബി​ൽ ല​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2010ലെ ​നെ​റ്റ് വ​ർ​ക്ക് ഒ​പ്ടി​മൈ​സേ​ഷ​ൻ പ്രോ​ഗ്രാം പ്ര​കാ​രം ആ​ലു​വ ആ​ർ.​എം.​എ​സ് ലെ​വ​ൽ ടു ​വി​ഭാ​ഗ​ത്തി​ലാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പു​തി​യ ഉ​ത്ത​ര​വോ​ടെ വ്യ​ത്യ​സ്ത നി​ര​ക്കു​ക​ളു​ള്ള ര​ജി​സ്റ്റേ​ഡും സ്പീ​ഡ് പോ​സ്റ്റും ഒ​രു സ്ഥ​ല​ത്ത്…

    read more

  • ഡോ. എബ്രഹാം മോർ സെവേറിയോസിന് അങ്കമാലി ഭദ്രാസനത്തിന്‍റെ പൂർണ ചുമതല

    ഡോ. എബ്രഹാം മോർ സെവേറിയോസിന് അങ്കമാലി ഭദ്രാസനത്തിന്‍റെ പൂർണ ചുമതല

    കൊ​ച്ചി: യാ​ക്കോ​ബാ​യ സ​ഭ​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​എ​ബ്ര​ഹാം മോ​ർ സെ​വേ​റി​യോ​സി​ന് അ​ങ്ക​മാ​ലി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല ന​ൽ​കും. ക​ഴി​ഞ്ഞ ദി​വ​സം സ​ഭ മേ​ല​ധ്യ​ക്ഷ​നാ​യ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സു​ന്ന​ഹ​ദോ​സ് യോ​ഗ​മാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടൊ​പ്പം സ​ഭ​യു​ടെ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ​ദ​വി​യും ന​ൽ​കും. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ദ്ദേ​ഹം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ണ്. അ​ന്ത​രി​ച്ച കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​ക്കാ​യി​രു​ന്നു ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല. ഇ​ക്കാ​ല​യ​ള​വി​ലും മോ​ർ സേ​വേ​റി​യോ​സാ​യി​രു​ന്നു സ​ഹാ​യ…

    read more

  • വൈദ്യുതി ചാർജ്​ കൂട്ടുമ്പോഴും ബ്രഹ്​മപുരം നിലയത്തെ പാടെ അവഗണിച്ച്​ കെ.എസ്​.ഇ.ബി

    വൈദ്യുതി ചാർജ്​ കൂട്ടുമ്പോഴും ബ്രഹ്​മപുരം നിലയത്തെ പാടെ അവഗണിച്ച്​ കെ.എസ്​.ഇ.ബി

    ക​രി​മു​ക​ൾ: വൈ​ദ്യു​തി ചാ​ർ​ജ്​ അ​ടി​ക്ക​ടി വ​ർ​ധി​പ്പി​ക്കു​മ്പോ​ഴും ബ്ര​ഹ്മ​പു​രം താ​പ​വൈ​ദ്യു​തി നി​ല​യ​ത്തെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച്​ വൈ​ദ്യു​തി ബോ​ർ​ഡ്. 100 മെ​ഗാ​വാ​ട്ട് ഉ​ല്‍പാ​ദ​ന​ശേ​ഷി​യു​ള്ള നി​ല​യം 2020 ജൂ​ണ്‍ മു​ത​ല്‍ പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​ണ്. നി​ല​യ​ത്തി​ലെ അ​ഞ്ച് ജ​ന​റേ​റ്റ​റി​ല്‍ മൂ​ന്നെ​ണ്ണം ഇ​പ്പോ​ഴും പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​ണ്. ബ്ര​ഹ്മ​പു​രം നി​ല​യ​ത്തി​ന്​ ചെ​ല​വ് കൂ​ടു​ത​ലാ​ണെ​ന്ന് പ​റ​യു​ന്ന ബോ​ര്‍ഡ് അ​തി​ലേ​റെ വി​ല​കൊ​ടു​ത്ത് വൈ​ദ്യു​തി പു​റ​ത്തു​നി​ന്ന്​ വാ​ങ്ങു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ഇ​വി​ടെ ഒ​രു യൂ​നി​റ്റ് ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന​തി​ന് എ​ട്ടു​രൂ​പ​യി​ല്‍ താ​ഴെ​യാ​ണ്​ ചെ​ല​വ്​ വ​രു​ന്ന​ത്. ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്‍.​എ​സ്.​എ​ച്ച്.​എ​സ് കൊ​ച്ചി റി​ഫൈ​ന​റി​യി​ല്‍നി​ന്നും ല​ഭി​ക്കു​മെ​ന്ന​തി​നാ​ല്‍ അ​തി​ന് ക്ഷാ​മ​വു​മി​ല്ല.…

    read more