Ernakulam News
‘അൽപം വൈകിയിരുന്നെങ്കിൽ ഞാനും കുട്ടികളും കെട്ടിടത്തിനടിയിലായേനെ’
അപകടത്തെക്കുറിച്ച് വിശദീകരിക്കുന്ന അംഗൻവാടി ആയ ലിസി സേവ്യർ തൃപ്പൂണിത്തുറ: ‘‘മേൽക്കൂര തകർന്നുവീഴാൻ അൽപം വൈകിയിരുന്നെങ്കിൽ ഞാനും കുട്ടികളും കെട്ടിടത്തിനടിയിലായേനെ. ദൈവമാണ് രക്ഷിച്ചത്’’ – ഉദയംപേരൂർ കണ്ടനാട് ഗവ. ജൂനിയർ ബേസിക് (ജെ.ബി) സ്കൂളിലെ കെട്ടിടത്തിന്റെ മേൽക്കൂര തകരുന്നതിനിടെ ശബ്ദം കേട്ട് പുറത്തേക്കോടി രക്ഷപ്പെട്ട അംഗൻവാടിയിലെ ആയ ഇടയത്ത്മുകൾ ചക്കനാട്ട് വീട്ടിൽ ലിസി സേവ്യർ ഇത് പറയുമ്പോൾ ഭീതി വിട്ടുമാറിയിരുന്നില്ല. വ്യഴാഴ്ച രാവിലെ 9. 20ഓടെ സ്കൂളിലെത്തിയ ലിസി ക്ലാസ് മുറി തുറന്ന് വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് മേൽക്കൂര ഞെരിയുന്ന ശബ്ദംകേട്ടത്.…
അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിട്ട സംഭവം: മകനെ വിട്ടയച്ചു; കൊലപാതക സാധ്യതയില്ലെന്ന്
കൊച്ചി: അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിട്ട സംഭവത്തിൽ മകനെ പൊലീസ് വിട്ടയച്ചു. ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത മകനെ വൈകീട്ടോടെയാണ് വിട്ടയച്ചത്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതക സാധ്യതയില്ലെന്ന് പൊലീസ് കണ്ടെത്തി. കൊച്ചി വെണ്ണല സെൻറ് മാത്യൂസ് ചർച്ച് റോഡ് നെടിയാട്ടിൽ ലെയ്നിൽ നെടിയാട്ടിൽ വീട്ടിൽ പരേതനായ പീതാംബരന്റെ ഭാര്യ അല്ലിയുടെ (72) മൃതദേഹമാണ് മകൻ പ്രദീപ് വ്യാഴാഴ്ച പുലർച്ചെ 6.15ഓടെ കുഴിച്ചുമൂടിയത്. മദ്യലഹരിയിലാണ് സ്വന്തം നിലക്ക് കുഴിയെടുത്ത് കുഴിച്ചുമൂടാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അമ്മയുടെ മൃതദേഹം മുറ്റത്തുകിടത്തി സമീപത്ത്…
ബെവ്കോ വിൽപന ശാലകളിലേക്കും ബാറുകളിലേക്കും കൊണ്ടുപോകുന്ന ലോഡുകൾക്ക് കൈക്കൂലി; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ മദ്യക്കുപ്പികൾ കണ്ടെടുത്തു
തൃപ്പൂണിത്തുറ: ബെവ്കോ വിൽപന ശാലകളിലേക്കും ബാറുകളിലേക്കും കൊണ്ടുപോകുന്ന ലോഡുകൾക്ക് കൈക്കൂലി ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് വിജിലൻസ് സംഘം പരിശോധന നടത്തി. തൃപ്പൂണിത്തുറ പേട്ട ജങ്ഷനിലെ ബിവറേജസ് കോർപറേഷൻ വെയർഹൗസിൽ ഡ്യൂട്ടി ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥർ ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റുകളിലേക്ക് വെയർഹൗസിൽ നിന്ന് പോകുന്ന ഓരോ ലോഡിനും മദ്യക്കുപ്പികൾ കൈക്കൂലിയായി വാങ്ങുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എറണാകുളം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിലാണ് വിജിലൻസ് യൂനിറ്റ് മിന്നൽ പരിശോധന നടത്തിയത്. ലോഡുകൾ പരിശോധിച്ച് റിലീസിങ് ഓർഡർ നൽകുന്നതിന് ഇവർ…
കൊച്ചി തിളങ്ങും…
വൈറ്റിലയിൽ സി.എസ്.എം.എൽ സ്ഥാപിച്ച വഴിവിളക്കുകൾ കൊച്ചി: ഇരുളിന്റെ മറവിലെ അതിക്രമങ്ങൾക്ക് ഇനി കൊച്ചിയിൽ ഇടമുണ്ടാവില്ല. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ലഹരി ഇടപാടുകൾക്കും സൗകര്യപ്രദമായി രാത്രികാലങ്ങളെ തെരഞ്ഞെടുക്കുന്ന കുറ്റവാളികൾക്ക് ഇനി അത്തരം ഇടങ്ങൾ കൊച്ചിയിൽ കണ്ടെത്താൻ പ്രയാസമായിരിക്കും. നഗരം മുഴുവൻ പ്രകാശവലയത്തിലാക്കുന്ന വമ്പൻ വഴിവിളക്ക് പദ്ധതിയുടെ അവസാന ഘട്ടത്തിലാണ് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ). കൊച്ചി കോർപറേഷൻ പരിധിയിലെ 74 ഡിവിഷനുകളിലും മികവുറ്റ വഴിവിളക്കുകൾ സ്ഥാപിക്കുന്ന പ്രവർത്തിയാണ് പൂർത്തീകരണത്തിലേക്ക് എത്തുന്നത്. നിലവിൽ 34000ത്തോളം ലൈറ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. ജനുവരി 15ഓടെ…
വൈദികർക്കെതിരായ അച്ചടക്ക നടപടി: മാര്‍ ബോസ്കോ പുത്തൂരിനെതിരെ അതിരൂപത സംരക്ഷണ സമിതി
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതക്ക് കീഴിലെ നാല് വിമത വൈദികർക്കെതിരായ അച്ചടക്ക നടപടിയെ വിമർശിച്ച് അതിരൂപത സംരക്ഷണ സമിതി. ഉത്തരവാദിത്തങ്ങള്‍ ശരിയായി നിര്‍വഹിക്കാതെ കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും കാറ്റില്‍ പറത്തുന്ന അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂരിന്റെ ഭരണം വലിയ പരാജയമായതിനാല്‍ സ്ഥാനം രാജിവെക്കണമെന്ന് സംരക്ഷണസമിതി ആവശ്യപ്പെട്ടു. നാല് വൈദികർക്കെതിരെ കാനോനിക നിയമങ്ങള്‍ ലംഘിച്ച്അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററും കൂരിയ അംഗങ്ങളും ചേര്‍ന്ന് നൽകിയ ഭീഷണിക്കത്ത് ധാര്‍ഷ്ട്യത്തിന്റെ തെളിവാണ്. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്മസ് നാളുകളില്‍ ഇടവകകളിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാനാണ് മാര്‍…
അമ്മക്ക് അവസാന മുത്തം നൽകുമ്പോഴും അവൻ നിർവികാരനായിരുന്നു. കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞു…
ഇമ്മാനുവൽ പീസ് വാലി ജീവനക്കാർക്കൊപ്പം മൂവാറ്റുപുഴ: അമ്മക്ക് അവസാന മുത്തം നൽകുമ്പോഴും അവൻ നിർവികാരനായിരുന്നു. കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞപ്പോഴും 11കാരനായ ഇമ്മാനുവലിൽ ഭാവമാറ്റം ഒന്നും ഉണ്ടായില്ല. പതിവിന് വിപരീതമായി അവൻ അടങ്ങിനിന്നു. അമ്മയുടെ മൃതദേഹത്തിൽ അവസാന മുത്തവും നൽകി യാത്രയാക്കുകയും ചെയ്തു. തീവ്ര ഓട്ടിസം ബാധിതനാണ് ഇമ്മാനുവൽ. ഡിസംബർ 15ന് ആവോലി ജങ്ഷന് സമീപം സ്കൂട്ടറിൽ ഓട്ടോറിക്ഷ ഇടിച്ചാണ് ഇമ്മാനുവലിന്റെ അമ്മ ഷീനക്ക് പരിക്കേറ്റത്. കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ്…
വീണ്ടും പൊലീസ് ആത്മഹത്യ; പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: സംസ്ഥാനത്തെ പൊലീസ് സേനയിൽ വീണ്ടും ആത്മഹത്യ. പിറവം പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് രാമമംഗലം സ്വദേശിയ ബിജുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ തന്നെയാണെന്നാണ് പ്രഥമിക നിഗമനം. മരണത്തിൽ അസ്വാഭാവികതയില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം ജീവനൊടുക്കിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ കമാൻഡോയെ ശുചിമുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട്…
തോമസ് ബർളി: മലയാളത്തെ ഹോളിവുഡിലെത്തിച്ച പ്രതിഭ
തോമസ് ബർളി മട്ടാഞ്ചേരി: ഫ്രാങ്ക് സിനാത്ര നായകനായി 1959ൽ പുറത്തിറങ്ങിയ ‘നെവർ സോ ഫ്യൂ’ എന്ന ഹോളിവുഡ് ചിത്രത്തിൽ പട്ടാളക്കാരന്റെയും ഡോക്ടറുടെയും വേഷങ്ങളിൽ അഭിനയിച്ചത് ഫോർട്ട്കൊച്ചിക്കാരൻ കുരിശിങ്കൽ വീട്ടിൽ തോമസ് ബർളിയായിരുന്നു. അന്ന് നാട്ടുകാർക്ക് അത്ഭുതമായിരുന്നു അത്. സിനിമ പഠിക്കാൻ അമേരിക്കയിൽ പോയി ഒടുവിൽ ഹോളിവുഡ് നടനായി മാറുകയായിരുന്നു ബർളി. സിനിമ പഠനത്തിനിടെ നിരവധി ഇംഗ്ലീഷ് ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. അങ്ങനെ വാർണർ ബ്രദേഴ്സിന്റെ ഇഷ്ടനടന്മാരിൽ ഒരാളായി മാറി. അക്കാലത്തെ കൗബോയ് വേഷം തോമസ് ബർളിക്ക് ഇണങ്ങിയിരുന്നതും അഭിനയജീവിതത്തിന്…
‘റോഷ്നി’ തിളക്കത്തിൽ അന്തർ സംസ്ഥാന വിദ്യാർഥികൾ
കൊച്ചി: ‘റോഷ്നി’ തിളക്കത്തിൽ അന്തർ സംസ്ഥാന വിദ്യാർഥികൾ. ഭാഷാ അതിർവരമ്പുകളില്ലാതെ അന്തർ സംസ്ഥാന വിദ്യാർഥികളെ പഠന രംഗത്ത് കൈപിടിച്ചുയർത്താൻ ജില്ല ഭരണ കൂടം ആരംഭിച്ച പദ്ധതിയാണിത്. എട്ട് വർഷം മുമ്പ് ജില്ലയിലെ അന്തർ സംസ്ഥാനക്കാർ കൂടുതലായുള്ള പ്രദേശങ്ങളിലെ പ്രൈമറി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി ആരംഭിച്ചത്. ഈ അധ്യയന വർഷം ജില്ലയിൽ പദ്ധതിയുടെ ഗുണഭോക്താക്കളായത് 2105 വിദ്യാർഥികളാണ്. എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, കോതമംഗലം വിദ്യാഭ്യാസ ഉപജില്ലകളിലായി 12510 വിദ്യാർഥികൾ ഇതുവരെ റോഷ്നിയുടെ ഗുണഭോക്താക്കളായിട്ടുണ്ട്. 110 വിദ്യാർഥികളിൽ നിന്ന്…
കലക്ടർ കൈകൂപ്പി അപേക്ഷിച്ചു: ‘ആ ബോഡി ഒന്ന് എടുക്കാൻ നിങ്ങൾ അനുവദിക്കണം… ബോഡി വെച്ചാണോ ചർച്ചയെന്ന് സഹോദരി ചോദിക്കുന്നു, ഭയങ്കര വിഷമമുണ്ട്’
കോതമംഗലം: ‘പ്രിയപ്പെട്ട എൽദോ അവർകൾ ഇവിടെ മരിച്ചു കിടക്കുകയാണ്. അവരുടെ സഹോദരി നമ്മോട് ചോദിക്കുന്നു ബോഡി വെച്ച് കൊണ്ടാണോ നിങ്ങൾ ചർച്ച നടത്തുന്നത് എന്ന്. ഭയങ്കര വിഷമമുണ്ട്. ഞാൻ കൈകൂപ്പി നിങ്ങളോട് ചേദിക്കുന്നു: ആ ബോഡി ഒന്ന് എടുക്കാൻ അനുവാദം ഒന്ന് നിങ്ങൾ തരണം… ഞാൻ നൽകിയ വാഗ്ദാനം എല്ലാം പാലിക്കുമെന്ന ഉറപ്പ് ഞാൻ തരുന്നു’ – കോതമംഗലം ഉരുളൻതണ്ണിയിൽ കാട്ടാന ചവിട്ടിക്കൊന്ന എൽദോയുടെ മൃതദേഹത്തിന് മുന്നിൽനിന്ന് ഇന്നലെ അർധ രാത്രി രണ്ടുമണിക്ക് എറണാകുളം ജില്ല കലക്ടർ…
