Ernakulam News
ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
നബിൻ ആലുവ: ഓൺലൈൻ ഷെയർ ഇടപാടിൽ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയിൽനിന്ന് 39,80,000 രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ പോട്ട പഴമ്പിള്ളി പുല്ലൻവീട്ടിൽ നബിനെയാണ് (26) ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. നിക്ഷേപത്തിന് ഒാൺലൈൻ െഷയർ ട്രേഡിങ്ങിലൂടെ വൻ ലാഭമാണ് തട്ടിപ്പുസംഘം വാഗ്ദാനം ചെയ്തത്. ഫേസ്ബുക്കിൽ പരസ്യം കണ്ടാണ് പിറവം സ്വദേശി ഇവരുമായി ബന്ധപ്പെടുന്നത്. പുതുതായി തുടങ്ങുന്ന ഐ.പി.ഒകളിൽ പണം നിക്ഷേപിച്ചാൽ രണ്ടിരട്ടിയോ അതിലേറെയോ ലാഭം ലഭിക്കുമെന്നായിരുന്നു…
അംഗൻവാടിയിൽ ഭക്ഷ്യവിഷബാധ; 12 കുട്ടികൾ ചികിത്സ തേടി
കൊച്ചി: പൊന്നുരുന്നി ഈസ്റ്റ് അംഗൻവാടിയിലെ വിദ്യാർഥികൾ ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സ തേടി. വ്യാഴാഴ്ച വൈകീട്ടാണ് കുട്ടികളിൽ അസ്വസ്ഥത അനുഭവപ്പെട്ടത്. 12 കുട്ടികൾക്കും മൂന്ന് രക്ഷിതാക്കൾക്കും ആയക്കുമാണ് വയറിളക്കവും ഛർദിയുമുണ്ടായത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. 23 വിദ്യാർഥികളാണ് അംഗൻവാടിയിലുള്ളത്. വ്യാഴാഴ്ച 15 കുട്ടികൾ എത്തിയിരുന്നു. ആശങ്കജനകമായ സാഹചര്യമില്ലെന്ന് കൗൺസിലർ ദിപിൻ ദിലീപ് പറഞ്ഞു. ഭക്ഷ്യവിഷബാധക്ക് കാരണമറിയാൻ കുടിവെള്ളം പരിശോധനക്കെടുത്തിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളെല്ലാം പുതിയ സ്റ്റോക്ക് എത്തിയതാണ്. അവയുമായി ബന്ധപ്പെട്ട പരിശോധനകളും നടത്തിയിട്ടുണ്ട്.
മരണാനന്തരം കണ്ണുകൾ ദാനം ചെയ്യാനൊരുങ്ങി 50 പൊലീസ് ഉദ്യോഗസ്ഥർ
കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റി, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലുമായി സഹകരിച്ച് ആലുവയിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നേത്രദാന സമ്മതപത്രം കൈമാറുന്നു ആലുവ: 50 പൊലീസ് ഉദ്യോഗസ്ഥർ മരണാനന്തരം കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകി. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റി, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലുമായി സഹകരിച്ച് ആലുവയിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പിലാണ് നേത്രദാന സമ്മതപത്രം കൈമാറിയത്. ക്യാമ്പ് സ്പെഷ്യൽ…
കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; ഉറവിടം കിണർ വെള്ളം
കളമശ്ശേരി: സ്വകാര്യ ചടങ്ങിന് ഉപയോഗിച്ച കിണറിലെ വെള്ളമാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് ഇടയാക്കിയതെന്ന് പ്രഥമിക വിലയിരുത്തല്‍. കളമശ്ശേരി നഗരസഭയില്‍ മൂന്ന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മഞ്ഞപ്പിത്ത കേസുകള്‍ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി പി. രാജീവ് വിളിച്ച അടിയന്തര യോഗത്തിലാണ് വിലയിരുത്തൽ. വ്യാപനം തടയാൻ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. നഗരസഭയിലെ 10, 12, 14 വാര്‍ഡുകളിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വിപുലമായ ബോധവത്കരണം നടത്തും. രോഗവ്യാപനത്തിന് ഇടയാക്കിയതെന്ന് പറയുന്ന കിണറിനെ കൂടാതെ മറ്റ് കിണറുകളിലും ഇ കോളി ബാക്ടീരിയ സാന്നിധ്യമുണ്ട്.…
ലഹരി കേന്ദ്രങ്ങളിൽ റെയ്ഡ്: 41 കേസ്, 47 പ്രതികൾ അറസ്റ്റിൽ
കൊച്ചി: ജില്ലയിലേക്കുള്ള ലഹരിയുടെ ഒഴുക്ക് ഇനിയും കുറഞ്ഞിട്ടില്ല. പരിശോധന വർധിപ്പിച്ചും ലഹരി വിപണനക്കാരെ അഴിക്കുള്ളിലാക്കിയും പൊലീസും എക്സൈസും ജാഗ്രത തുടരുമ്പോഴും രാസലഹരി ഉൾപ്പെടെ യഥേഷ്ടം എത്തുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സമീപദിവസങ്ങളിൽ ഉൾപ്പെടെ നിരവധിയാളുകളെയാണ് ലഹരിയുമായി അന്വേഷണ സംഘങ്ങൾ പിടികൂടിയത്. ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ മറവിൽ അരങ്ങേറാനിടയുള്ള ലഹരി പാർട്ടികൾ തടയാനും അവിടേക്ക് കൊണ്ടുവരുന്ന അനധികൃത മദ്യം മുതൽ രാസലഹരി വരെയുള്ളവ പിടികൂടാനും പ്രതികളെ അറസ്റ്റ് ചെയ്യാനും ശക്തമായ നടപടി ആരംഭിച്ചിരിക്കുകയാണ് പൊലീസ്. വെള്ളിയാഴ്ച കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ 60…
കെ.എ.ടി ഉത്തരവ് ലംഘിച്ച് ജില്ലയിലും വി.എഫ്.എമാർക്ക് കൂട്ട സ്ഥലംമാറ്റം
കൊച്ചി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ (വി.എഫ്.എ) സ്ഥലംമാറ്റം ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സംവിധാനം (എച്ച്.ആർ.എം.എസ്) വഴി മാത്രമേ നടപ്പാക്കാവൂ എന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെ.എ.ടി) ഉത്തരവ് ലംഘിച്ച് ജില്ലയിലും കൂട്ട സ്ഥലംമാറ്റം. കൊച്ചി താലൂക്കിൽ നാലും പറവൂർ താലൂക്കിൽ എട്ടും വി.എഫ്.എമാരെ സ്ഥലംമാറ്റിയാണ് ബന്ധപ്പെട്ട തഹസിൽദാർമാർ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞദിവസം ഒറ്റപ്പാലം താലൂക്കിൽ വിവിധ വില്ലേജുകളിലെ 25ഓളം വി.എഫ്.എമാരെ ഇത്തരത്തിൽ സ്ഥലം മാറ്റിയിരുന്നു. എച്ച്.ആർ.എം.എസ് മുഖേന വി.എഫ്.എമാരുടെ സ്ഥലംമാറ്റം 2025 മേയ് 31നകം പൂർത്തിയാക്കണമെന്നും അതുവരെ…
അങ്കമാലി പട്ടണം ഇനി കാമറ നിരീക്ഷണത്തിൽ
അങ്കമാലി നഗരസഭ പരിധിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിക്കുന്നു അങ്കമാലി: അങ്കമാലി പട്ടണവും പരിസരവും ഇനി മുഴുസമയവും സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണത്തിൽ. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് നഗരസഭയാണ് തുടക്കം കുറിച്ചിരിക്കുന്നത്. പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുക, ട്രാഫിക് നിയമങ്ങൾ ലംഘിക്കുക, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെടുക തുടങ്ങിയവ കണ്ടെത്തി നിയമാനുസൃതമായ ശിക്ഷാനടപടികൾ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ 50 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ 100 ക്യാമറകൾ സ്ഥാപിക്കും.…
മാലിന്യത്തടാകം
മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം മാലിന്യം തള്ളിയ നിലയിൽ മൂവാറ്റുപുഴ: മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപത്തെ തടാകത്തിൽ മാലിന്യം കെട്ടി കിടക്കുന്നത് സമീപവാസികൾക്ക് ദുരിതമായി. ഓടയിൽനിന്നെത്തുന്ന മാലിന്യത്തിനു പുറമെ അടുത്തകാലത്തായി നാട്ടുകാർ അടക്കം കൊണ്ടുവന്നു തള്ളുന്നവ കൂടിയായതോടെ ദുരിതം വർധിച്ചു. അസഹ്യമായ ദുർഗന്ധവും വമിക്കുകയാണ്. വെള്ളൂർക്കുന്നത്തുനിന്ന് ഒഴുകിയെത്തുന്ന മലിനജലം കെട്ടിക്കിടന്നാണ് മാലിന്യത്തടാകമായി മാറിയത്. ടൗൺ യു.പി സ്കൂളിലെ വിദ്യാർഥികളും ആശുപത്രിയിൽ എത്തുന്നവരും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമെല്ലാം ദുരിതമാണ് ഈ മാലിന്യ കൂമ്പാരം. ഇ.ഇ.സി ബൈപാസ് റോഡിനു സമീപം സ്റ്റേഡിയത്തിനും…
ആതുരമേഖലയിൽ പുതുവർഷ പ്രതീക്ഷകളേറെ
മന്ത്രി പി.രാജീവ് കൊച്ചി കാൻസർ സെൻറർ നിർമാണ പുരോഗതി വിലയിരുത്താനെത്തിയപ്പോൾ കളമശ്ശേരി: ജില്ലയിലെയും സമീപ ജില്ലകളിലെയും ആയിരക്കണക്കിന് സാധാരണക്കാരായ രോഗികൾക്ക് ആശ്വാസം പകർന്ന് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി കെട്ടിടവും കൊച്ചിൻ കാൻസർ റിസർച് സെൻററും അതിവേഗം ഒരുങ്ങുന്നു. അന്തിമഘട്ടത്തിലുള്ള കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മന്ത്രി പി. രാജീവ് മെഡിക്കൽ കോളജ് സന്ദർശിച്ചു. കാൻസർ സെന്റർ നിർമാണം പൂർത്തിയാക്കി ജനുവരി 30ന് സർക്കാറിന് കൈമാറും. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഫെബ്രുവരി അവസാനവും നിർമാണം പൂർത്തിയാക്കി…
നഗരത്തിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ
ആഷിം,ഷഹനാസ് ,ജാഫർ സാദിഖ്, മുഹമ്മദ് റാഫി, കൃഷ്ണ ചന്ദ്രൻ ,മെയ്ജോ കൊച്ചി: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ രാസ ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിലായി. പള്ളുരുത്തിയിൽ നടന്ന പരിശോധനയിൽ പള്ളുരുത്തി ശശി റോഡ് മൂശാരിപറമ്പ് ആഷിം (30), പുത്തൻപുരക്കൽ ഷഹനാസ് (28) എന്നിവരെ 13.82 ഗ്രാം എം.ഡി.എം.എയുമായി പിടികൂടി. കൊച്ചി സിറ്റി ഡാൻസാഫ് സംഘം എറണാകുളം പോറ്റക്കുഴി റോഡിൽ മാടവന ലൈനിലെ റെസിഡൻസിയിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് നല്ലളം അരീക്കാട് ജാഫർ സാദിഖ് (29)…
