Ernakulam News
മഞ്ഞുപെയ്യും ക്രിസ്മസ് രാവിൽ…ആഘോഷം, ആവേശം, ആഹ്ലാദം
എറണാകുളം ബ്രോഡ്വേയിലെ ക്രിസ്മസ് വിപണിയിലെ തിരക്ക് കൊച്ചി: നാടും നഗരവും തിരുപ്പിറവി ആഘോഷത്തിരക്കിൽ. യേശുക്രിസ്തുവിന്റെ തിരുപ്പിറവിയാഘോഷങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് നാടെങ്ങും സജ്ജമാക്കിയിട്ടുളളത്. ക്രിസ്മസ് ദിനം കെങ്കേമമായി തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ വിശ്വാസികള്‍ നടത്തിക്കഴിഞ്ഞു. പുല്‍ക്കൂടുകളും മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളുമെല്ലാമൊരുക്കി തിരുപ്പിറവി ദിനത്തെ വരവേല്‍ക്കുകയാണ് വിശ്വാസികൾ. ഇതോടൊപ്പം വിവിധ സംസ്കാരിക സംഘടനകളും ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ കൊഴുപ്പിക്കുന്നതിനുളള തിരക്കിലാണ്. അണിഞ്ഞൊരുങ്ങി ദേവാലയങ്ങൾ ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളെല്ലാം നക്ഷത്രശോഭയിൽ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ക്രിസ്മസിന്റെ വരവറിയിച്ച് ഡിസംബർ എത്തിയപ്പോൾ തന്നെ ദേവാലയങ്ങളിലും കുരിശടികളിലുമെല്ലാം നക്ഷത്രങ്ങൾ…
27 വർഷം മുമ്പുണ്ടായ കൊലപാതകക്കേസ്; ഒളിവിലിരുന്ന പ്രതി പിടിയിൽ
മഹേഷ് പനങ്ങാട്: ബന്ധുക്കൾ തമ്മിലുള്ള വൈരാഗ്യത്തെ തുടർന്ന് 1997ൽ കൊലപാതകം നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി. മരട് നെട്ടൂർ തണ്ടാശ്ശേരി കോളനിയിൽ താമസിച്ചിരുന്ന കൗസല്യ എന്ന സ്ത്രീയെ ബന്ധുക്കളായ നാലുപേർ ചേർന്ന് ഇരുമ്പുപാരകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൗസല്യയുടെ മകൾക്ക് ഗുരുതര പരിക്കേൽക്കുകയുമുണ്ടായി. സംഭവത്തിൽ ജാമ്യം ലഭിച്ച ശേഷം ഒളിവിൽ പോയിരുന്ന പ്രതി നെട്ടൂർ തണ്ടാശ്ശേരി കോളനിയിൽ നിന്ന് പെരുമ്പാവൂർ ചെമ്പറക്കി ഭാഗത്ത് വാടകക്ക് താമസിക്കുന്ന മഹേഷാണ് (52) പിടിയിലായത്. ജാമ്യമെടുത്തശേഷം പിന്നീട് കോടതിയിൽ ഹാജരാകാതിരുന്നതിനെ…
2004 ഡിസംബർ 26; വാഗ്ദാന ലംഘനത്തിന്റെ രണ്ടുപതിറ്റാണ്ട്
എടവനക്കാട് കടൽഭിത്തിക്കും ജിയോ ബാഗിനും ഇടയിൽ മണ്ണ് മൂടിക്കിടക്കുന്ന തീരദേശ റോഡ് എടവനക്കാട്: ഓരോ ക്രിസ്മസ് കാലവും എടവനക്കാട് തീരത്തിന് കണ്ണീർ ഓർമയാണ്. 20 വർഷം മുമ്പുയർന്ന നിലവിളി ഇന്നും അവരുടെ ഉറക്കം കെടുത്തുന്നു. രണ്ട് പിഞ്ചുകുട്ടികളടക്കം അഞ്ചുപേരുടെ ജീവനാണ് സുനാമി തിരമാലകൾ എടവനക്കാട് നിന്നും കവർന്നെടുത്തത്. ഒരു മനുഷ്യായുസ്സ് കൊണ്ട് സ്വരുക്കൂട്ടിയ സമ്പാദ്യവും വീടും ഉറ്റവരും ഉടയവരും നിമിഷ നേരം കൊണ്ട് ഇല്ലാതാകുന്നത് കണ്ട് പകച്ചുനിന്ന ജനത. കടലെടുത്ത ജീവനുകൾ ഒഴികെ ബാക്കിയെല്ലാം തിരികെ പിടിക്കാമെന്ന്…
ഹൃദ്രോഗ ചികിത്സയില്‍ ചരിത്രം കുറിച്ച് നവജാത ശിശുവിന് പുതുജീവൻ
ഡോ. ജഗന് വി ജോസ്, ഡോ. ശ്രീശങ്കര്‍ വി, ഡോ. ടോണി പോള്‍ മാമ്പിള്ളി, നീതു (മാതാവ്), ജസ്റ്റിന് വിന്‍സെന്റ് (പിതാവ്), ഫാ. പോള്‍ കരേടന്, ഡോ. അനില്‍ എസ്. ആര്, ഡോ. ബര്‍ഷ സെന്‍, ഡോ. സാജന് കോശി, ഡോ. ഫാത്തിമ ജഫ്ന, ഡോ. ജെനു റോസ് ജോസ് കൊച്ചി: ലോകമെമ്പാടും തിരുപ്പിറവി ആഘോഷിക്കുന്ന വേളയില്‍ വൈദ്യശാസ്ത്ര മേഖലയില്‍ പുതിയ ചരിത്രം കുറിച്ച ഹൃദ്രോഗ ചികിത്സയിലൂടെ നവജാത ശിശു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികയെത്തി. കേവലം 935…
ആഘോഷിക്കാം, കൈപൊള്ളാതെ…
കൊച്ചി: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ അടുത്തതോടെ വിലക്കുറവിന്റെ വിപണികളും ഉണർന്നു. പോക്കറ്റ് കാലിയാവാതെ ആഘോഷിക്കാൻ വിവിധ സർക്കാർ വകുപ്പുകളും വിഭാഗങ്ങളും വിപണന മേളകൾ ആരംഭിച്ചിട്ടുണ്ട്. സാധാരണരീതിയിൽ ആഘോഷകാലങ്ങളിലുണ്ടാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനായാണ് സപ്ലൈകോയും കൺസ്യൂമർഫെഡും പ്രത്യേക വിപണനമേള തുടങ്ങിയത്. ഫ്ലാഷ് സെയിലുമായി സപ്ലൈകോ മേള എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ശനിയാഴ്ച മുതൽ സപ്ലൈകോ ജില്ല ഫെയർ ആരംഭിച്ചു. ഡിസംബർ 30 വരെ നീളും. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 13 ഇന സബ്സിഡി സാധനങ്ങൾക്ക് പുറമേ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാകുമെന്ന്…
മൂവാറ്റുപുഴ നഗരം ഗതാഗതക്കുരുക്കിൽ
മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് മൂവാറ്റുപുഴ: നഗരറോഡുകളിലെ കുഴികൾക്ക് പുറമെ ക്രിസ്മസ്, പുതുവത്സര തിരക്കും ഏറിയതോടെ യാത്രക്കാരെ ദുരിതത്തിലാക്കി നഗരത്തിൽ ഗതാഗതക്കുരുക്ക്. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂടിയായതോടെ നഗരത്തിലെ രണ്ട് കിലോമീറ്റർ ദൂരം കടക്കാൻ രണ്ടു മണിക്കൂറെടുക്കുന്ന സ്ഥിതിയാണ്. തിങ്കളാഴ്ചത്തെ ഗതാഗതക്കുരുക്കിൽ നൂറ് കണക്കിനാളുകളാണ് റോഡിൽ കുടുങ്ങിയത്. മൂന്നു സംസ്ഥാനപാതകളും ദേശീയപാതയും കടന്നുപോകുന്ന മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് മൂലം വലയുകയാണ് യാത്രക്കാരും നാട്ടുകാരും. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയിട്ടും തുടരുകയായിരുന്നു. അവധിയായതിനാൽ…
യുവാവ് മർദനമേറ്റ് മരിച്ച സംഭവം; നാലുപേർ അറസ്റ്റിൽ
ബാലമുരളികൃഷ്ണ, ആകാശ്, ഋഷിശങ്കർ, അതുൽ കൃഷ്ണ വൈപ്പിൻ: യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ നാലംഗ സംഘം അറസ്റ്റിൽ. ഞാറക്കൽ വാലക്കടവ് കളത്തിപ്പറമ്പിൻ പ്രേമന്റെ മകൻ ആൻസന്റെ (21) മരണത്തിന് ഉത്തരവാദികളായ ഞാറക്കൽ വാലക്കടവ് കളത്തിപ്പറമ്പ് കുഞ്ഞൻ എന്ന് വിളിക്കുന്ന ബാലമുരളികൃഷ്ണ (26), മാടാറക്കൽ ആകാശ് (20), കളത്തിപ്പറമ്പിൽ ഋഷിശങ്കർ (25), മാടത്തിങ്കൽ അതുൽ കൃഷ്ണ (32) എന്നിവരാണ് അറസ്റ്റിലായത്. കൊടിയ മർദനമേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ആൻസൻ മരിച്ചത്. ഈ മാസം 12നാണ് ആൻസന്…
പുഷ്പങ്ങളുടെ വിസ്മയലോകം ഒരുക്കി കൊച്ചിൻ ഫ്ലവർ ഷോക്ക് തുടക്കം
കൊച്ചിൻ ഫ്ലവർ ഷോ ഉദ്ഘാടന വേളയിൽ ഉദ്ഘാടകൻ മേയർ എം. അനിൽ കുമാർ പവലിയൻ സന്ദർശിക്കുന്നു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കലക്ടർ എൻ.എസ്.കെ ഉമേഷ്, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള എന്നിവർ സമീപം കൊച്ചി: ജനുവരി ഒന്നുവരെ നീളുന്ന കൊച്ചിൻ ഫ്ലവർ ഷോക്ക് മറൈൻ ഡ്രൈവിൽ തുടക്കമായി. 54000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള ഫ്ലവർ ഷോ ഇത്തവണ ഏറെ കൗതുകം നിറഞ്ഞതാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് പുത്തൻ നിറം നൽകി…
അവധിദിനങ്ങളിൽ നാടുകാണാം…
കൊച്ചി: പരീക്ഷകളുടെയും ജോലിയുടെയുമൊക്കെ തിരക്കൊഴിഞ്ഞ്, ക്രിസ്മസ് അവധി ദിനങ്ങളിൽ നാട് കാണാനിറങ്ങുകയാണ് ജനം. സ്കൂൾ അവധി ദിനങ്ങൾ ആഘോഷമാക്കുന്നതിന് മുൻകൂട്ടി നിശ്ചയിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സന്ദർശനത്തിനെത്തുന്നവർ നിരവധിയാണ്. ജില്ലക്കുള്ളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും ഇതിനോടകം നിരവധിയാളുകൾ എത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. കൊച്ചിയിൽ പുതുവത്സരമാഘോഷിക്കാൻ എത്തുന്നതിന് നിരവധി പേർ ഇതിനോടകം നഗരത്തിലെ ഹോട്ടലുകൾ ബുക്ക് ചെയ്തുകഴിഞ്ഞു. കൊച്ചിൻ കാർണിവൽ, മലയാറ്റൂർ നക്ഷത്രത്തടാകം എന്നിവിടങ്ങളിലേക്കാണ് കൂടുതൽപേർ ഈ കാലയളവിൽ എത്താറുള്ളത്.…
ഫോർട്ട്കൊച്ചിയിൽ പാപ്പാഞ്ഞി വിവാദം കൊഴുക്കുന്നു
അഴിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയ ഫോർട്ട്കൊച്ചി വെളിയിലെ പാപ്പാഞ്ഞി ഫോർട്ട്കൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ തയ്യാറാക്കുന്ന പാപ്പാഞ്ഞി നിർമാണം വിവാദത്തിലേക്ക്. ഫോർട്ട്കൊച്ചി വെളി മൈതാനിയിൽ ഗാലാ ഡി ഫോർട്ട്കൊച്ചിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പാപ്പാഞ്ഞിയെ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ ക്ലബ് ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് വെളി മൈതാനിയിൽ പാപ്പാഞ്ഞിയെ സ്ഥാപിച്ചുവരുന്നത്. ഇത് നീക്കം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിട്ട് നാല് ദിവസം പിന്നിട്ടു.…
