Ernakulam News
കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതികൾ അറസ്റ്റിൽ
ജോൺസൺ, റിനീഷ്, ജിലോഷ് വൈപ്പിൻ: കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. എളങ്കുന്നപ്പുഴ മാലിപ്പുറം മഠത്തിപ്പറമ്പിൽ വീട്ടിൽ ജോൺസൺ (36), മാലിപ്പുറം നികത്തിത്തറ വീട്ടിൽ റിനീഷ് (34), ചാപ്പാ കടപ്പുറം ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ ജിലോഷ് (42) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ കമിതാക്കളെയാണ് ബീച്ചിലെത്തിയ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും കവരുകയും ചെയ്തു. ഇൻസ്പെക്ടർ…
മൂവാറ്റുപുഴയിൽ കുടിവെള്ളം മുടങ്ങൽ പതിവ്
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നാലു ദിവസമായി കുടിവെള്ള വിതരണം തകരാറിൽ. വെള്ളിയാഴ്ച തുടങ്ങിയ കുടിവെള്ള പ്രശ്നത്തിന് ഇനിയും പരാഹാരമായില്ല. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതിനു പുറമെ അമൃത് കുടിവെള്ള പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങളുമാണ് ജലവിതരണം തടസ്സപ്പെടാൻ കാരണം. വെള്ളം കിട്ടാതായത് വ്യാപാര സ്ഥാപനങ്ങളെ അടക്കം ബാധിച്ചു. കഴിഞ്ഞ ദിവസം ചിലഭാഗങ്ങളിൽ വെള്ളം എത്തിയെങ്കിലും ആവശ്യത്തിന് ഫോഴ്സ് ഇല്ലായിരുന്നു. മുന്നറിയിപ്പില്ലാതെ കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് വലഞ്ഞ നാട്ടുകാർ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ജലവിതരണത്തിൽ വ്യക്തത വരുത്താൻ ഉദ്യോഗസ്ഥർക്കായില്ല. പൊട്ടിയ…
ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു
ഫുട്ബാൾ ടൂർണമെൻറ് ബാക്പാസ് 3.0ന് മുന്നോടിയായി നടന്ന ക്യാപ്റ്റൻസ് മീറ്റ് കൊച്ചി: കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പൂർവ വിദ്യാർഥികളുടെ ഫുട്ബാൾ കൂട്ടായ്മയായ ഫുട്ബാൾ ഫാൻസ് ഫോറത്തിന്റെ മൂന്നാമത് അഖിലേന്ത്യാ ഫുട്ബാൾ ടൂർണമെൻറ് ബാക്പാസ് 3.0ന് മുന്നോടിയായി ക്യാപ്റ്റൻസ് മീറ്റ് നടത്തി. ടൂർണമെൻറ് നിയമങ്ങളെ പറ്റിയും മത്സര ക്രമങ്ങളെപ്പറ്റിയും സംഘാടകർ വിശദീകരിച്ചു. എൻജിനിയറിങ്ങ് കോളജിലെ പൂർവ വിദ്യാർഥികൾക്കായാണ് ടൂർണമെൻറ് നടത്തുന്നത്. 40 ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾക്കായുള്ള ഗ്രൂപ്പ് നിർണയം നറുക്കെടുപ്പിലൂടെ പൂർത്തിയാക്കി. ഡിസംബർ 28,…
വല്യുമ്മ ഉറങ്ങുന്ന മണ്ണിലേക്ക് മുസ്കനും
മുസ്കന്റെ മൃതദേഹം ഏറ്റുവാങ്ങി വാഹനത്തിൽ മടങ്ങുന്ന അജാസ് ഖാൻ കോതമംഗലം: വല്യുമ്മ മടങ്ങിയ മണ്ണിലേക്ക് മുസ്കനും മടങ്ങി. രണ്ടാനമ്മയുടെ ക്രൂരതക്കിരയായി മരിച്ച മുസ്കന്റെ മൃതദേഹം പിതാവ് അജാസ് ഖാന്റെ മാതാവിനെ അടക്കം ചെയ്ത നെല്ലിക്കുഴി നെല്ലിക്കുന്നത്ത് മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നൂറുകണക്കിന് ആളുകളാണ് പള്ളിയിൽ കുഞ്ഞ് മുസ്കന്‍ യാത്രാമൊഴി നൽകാനെത്തിയത്. 30 വർഷം മുമ്പ് നെല്ലിക്കുഴിയിൽ ഫർണിച്ചർ നിർമാണ മേഖലയിൽ തൊഴിലാളിയായി എത്തിയതാണ് അജാസ് ഖാന്റെ കുടുംബം. മൂന്നു വർഷം മുമ്പാണ് അജാസ് ഖാന്റെ…
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിലേക്ക് നാട്
മലയാറ്റൂര്‍ മണപ്പാട്ടുചിറക്ക് ചുറ്റും കാര്‍ണിവലിന്റെ ഭാഗമായി നക്ഷത്രം ഒരുക്കുന്നു കൊച്ചി: ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കൊരുങ്ങി നാട്. നഗരത്തിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിലും വൈവിധ്യമാർന്ന പരിപാടികളാണ് ഒരുങ്ങുന്നത്. നാടെങ്ങും ക്രിസ്മസ് നക്ഷത്രങ്ങളും പാപ്പമാരും കേക്ക്-വിപണന മേളകളും നിറഞ്ഞുകഴിഞ്ഞു. പരീക്ഷച്ചൂടിന് വിടയേകി വിദ്യാർഥികൾക്ക് ക്രിസ്മസ് അവധി ആരംഭിച്ചതോടെ നാടെങ്ങും ഉത്സവാരവത്തിലാണ്. വർണവൈവിധ്യമൊരുക്കി ഫ്ലവർഷോ ജില്ല അഗ്രി ഹോർട്ടികൾചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെൻറ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കൊച്ചിൻ ഫ്ലവർ ഷോ മറൈൻ ഡ്രൈവിൽ ഞായറാഴ്ച ആരംഭിക്കും. കഴിഞ്ഞ പുഷ്പോത്സവത്തെക്കാൾ ഇരട്ടി…
ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
നബിൻ ആലുവ: ഓൺലൈൻ ഷെയർ ഇടപാടിൽ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയിൽനിന്ന് 39,80,000 രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ പോട്ട പഴമ്പിള്ളി പുല്ലൻവീട്ടിൽ നബിനെയാണ് (26) ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. നിക്ഷേപത്തിന് ഒാൺലൈൻ െഷയർ ട്രേഡിങ്ങിലൂടെ വൻ ലാഭമാണ് തട്ടിപ്പുസംഘം വാഗ്ദാനം ചെയ്തത്. ഫേസ്ബുക്കിൽ പരസ്യം കണ്ടാണ് പിറവം സ്വദേശി ഇവരുമായി ബന്ധപ്പെടുന്നത്. പുതുതായി തുടങ്ങുന്ന ഐ.പി.ഒകളിൽ പണം നിക്ഷേപിച്ചാൽ രണ്ടിരട്ടിയോ അതിലേറെയോ ലാഭം ലഭിക്കുമെന്നായിരുന്നു…
അംഗൻവാടിയിൽ ഭക്ഷ്യവിഷബാധ; 12 കുട്ടികൾ ചികിത്സ തേടി
കൊച്ചി: പൊന്നുരുന്നി ഈസ്റ്റ് അംഗൻവാടിയിലെ വിദ്യാർഥികൾ ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സ തേടി. വ്യാഴാഴ്ച വൈകീട്ടാണ് കുട്ടികളിൽ അസ്വസ്ഥത അനുഭവപ്പെട്ടത്. 12 കുട്ടികൾക്കും മൂന്ന് രക്ഷിതാക്കൾക്കും ആയക്കുമാണ് വയറിളക്കവും ഛർദിയുമുണ്ടായത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. 23 വിദ്യാർഥികളാണ് അംഗൻവാടിയിലുള്ളത്. വ്യാഴാഴ്ച 15 കുട്ടികൾ എത്തിയിരുന്നു. ആശങ്കജനകമായ സാഹചര്യമില്ലെന്ന് കൗൺസിലർ ദിപിൻ ദിലീപ് പറഞ്ഞു. ഭക്ഷ്യവിഷബാധക്ക് കാരണമറിയാൻ കുടിവെള്ളം പരിശോധനക്കെടുത്തിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളെല്ലാം പുതിയ സ്റ്റോക്ക് എത്തിയതാണ്. അവയുമായി ബന്ധപ്പെട്ട പരിശോധനകളും നടത്തിയിട്ടുണ്ട്.
മരണാനന്തരം കണ്ണുകൾ ദാനം ചെയ്യാനൊരുങ്ങി 50 പൊലീസ് ഉദ്യോഗസ്ഥർ
കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റി, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലുമായി സഹകരിച്ച് ആലുവയിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നേത്രദാന സമ്മതപത്രം കൈമാറുന്നു ആലുവ: 50 പൊലീസ് ഉദ്യോഗസ്ഥർ മരണാനന്തരം കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകി. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റി, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലുമായി സഹകരിച്ച് ആലുവയിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പിലാണ് നേത്രദാന സമ്മതപത്രം കൈമാറിയത്. ക്യാമ്പ് സ്പെഷ്യൽ…
കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; ഉറവിടം കിണർ വെള്ളം
കളമശ്ശേരി: സ്വകാര്യ ചടങ്ങിന് ഉപയോഗിച്ച കിണറിലെ വെള്ളമാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് ഇടയാക്കിയതെന്ന് പ്രഥമിക വിലയിരുത്തല്‍. കളമശ്ശേരി നഗരസഭയില്‍ മൂന്ന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മഞ്ഞപ്പിത്ത കേസുകള്‍ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി പി. രാജീവ് വിളിച്ച അടിയന്തര യോഗത്തിലാണ് വിലയിരുത്തൽ. വ്യാപനം തടയാൻ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. നഗരസഭയിലെ 10, 12, 14 വാര്‍ഡുകളിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വിപുലമായ ബോധവത്കരണം നടത്തും. രോഗവ്യാപനത്തിന് ഇടയാക്കിയതെന്ന് പറയുന്ന കിണറിനെ കൂടാതെ മറ്റ് കിണറുകളിലും ഇ കോളി ബാക്ടീരിയ സാന്നിധ്യമുണ്ട്.…
ലഹരി കേന്ദ്രങ്ങളിൽ റെയ്ഡ്: 41 കേസ്, 47 പ്രതികൾ അറസ്റ്റിൽ
കൊച്ചി: ജില്ലയിലേക്കുള്ള ലഹരിയുടെ ഒഴുക്ക് ഇനിയും കുറഞ്ഞിട്ടില്ല. പരിശോധന വർധിപ്പിച്ചും ലഹരി വിപണനക്കാരെ അഴിക്കുള്ളിലാക്കിയും പൊലീസും എക്സൈസും ജാഗ്രത തുടരുമ്പോഴും രാസലഹരി ഉൾപ്പെടെ യഥേഷ്ടം എത്തുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സമീപദിവസങ്ങളിൽ ഉൾപ്പെടെ നിരവധിയാളുകളെയാണ് ലഹരിയുമായി അന്വേഷണ സംഘങ്ങൾ പിടികൂടിയത്. ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ മറവിൽ അരങ്ങേറാനിടയുള്ള ലഹരി പാർട്ടികൾ തടയാനും അവിടേക്ക് കൊണ്ടുവരുന്ന അനധികൃത മദ്യം മുതൽ രാസലഹരി വരെയുള്ളവ പിടികൂടാനും പ്രതികളെ അറസ്റ്റ് ചെയ്യാനും ശക്തമായ നടപടി ആരംഭിച്ചിരിക്കുകയാണ് പൊലീസ്. വെള്ളിയാഴ്ച കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ 60…
