ഗതാഗത നിയമലംഘനം; പരിശോധന കർശനമാക്കി വാഹന വകുപ്പ്

കാ​ക്ക​നാ​ട്: ഗ​താ​ഗ​ത നി​യ​മ ലം​ഘ​നം ത​ട​യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് വാ​ഹ​ന പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ വേ​ഗ​പ്പൂ​ട്ട്, ജി.​പി.​എ​സ്, അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച വ​ർ​ണ ലൈ​റ്റു​ക​ൾ, എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ൾ, ഹൈ ​ബീം ലൈ​റ്റു​ക​ൾ, എ​യ​ർ​ഹോ​ൺ, അ​മി​ത സൗ​ണ്ട് ബോ​ക്സു​ക​ൾ, അ​മി​ത ലോ​ഡ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഗ​താ​ഗ​ത ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജ​നു​വ​രി 15 വ​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രും. റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​തും അ​നു​വ​ദ​നീ​യ​വും അ​ല്ലാ​ത്ത ലൈ​റ്റു​ക​ൾ ഫി​റ്റ് ചെ​യ്ത​തും അ​മി​ത ശ​ബ്ദം ഉ​ണ്ടാ​ക്കു​ന്ന എ​യ​ർ ഹോ​ണു​ക​ൾ ഘ​ടി​പ്പി​ച്ച​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ഫി​റ്റ്ന​സ് റ​ദ്ദാ​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

അ​ന​ധി​കൃ​ത ഫി​റ്റിം​ഗ് ആ​യി എ​യ​ർ​ഹോ​ൺ ഉ​പ​യോ​ഗി​ച്ചാ​ൽ 5000 രൂ​പ വ​രെ​യാ​ണ് പി​ഴ. വാ​ഹ​ന​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ലൈ​റ്റ് ഘ​ടി​പ്പി​ച്ചാ​ലും 5000 രൂ​പ പി​ഴ ചു​മ​ത്തും. സ്പീ​ഡ് ഗ​വ​ർ​ണ​ർ അ​ഴി​ച്ചു​വെ​ച്ച്​ സ​ർ​വി​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കും.

ട്രി​പ്പി​ൾ റൈ​ഡി​ങ് സ്റ്റ​ണ്ടി​ങ് എ​ന്നി​വ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കും. വാ​ഹ​ന​ങ്ങ​ളി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വ​ർ​ണ ലൈ​റ്റു​ക​ൾ, എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ൾ എ​ന്നി​വ അ​ഴി​ച്ചു​മാ​റ്റി​യ​തി​നു​ശേ​ഷം മാ​ത്ര​മേ സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ആ​ർ.​ടി.​ഒ ടി.​എം. ജേ​ഴ്സ​ൺ അ​റി​യി​ച്ചു.�

37 വാഹനങ്ങൾക്കെതിരെ കേസ്;� 1,41,500 രൂപ പിഴ

കാ​ക്ക​നാ​ട്: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ത​ട​യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 37 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി.ആ​ർ.​ടി.​ഒ ജ​യേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽ​മ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത​തി​ന് ഒ​മ്പ​ത് കേ​സു​ക​ളും ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വ​ർ​ണ ലൈ​റ്റു​ക​ളു​മാ​യി ആ​റു കേ​സു​ക​ളും, ട്രി​പ്പ് മു​ട​ക്കി​യ സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കെ​തി​രെ ഏ​ഴ് കേ​സു​ക​ളും പൊ​ല്യൂ​ഷ​ൻ സ​ർ​ട്ടി​ഫി​റ്റ് ഇ​ല്ലാ​ത്ത ഒ​മ്പ​ത് കേ​സു​ക​ളു​മാ​ണ്​ ഫ​യ​ൽ ചെ​യ്ത​ത്. ടാ​ക്സ് അ​ട​ക്കാ​തെ സ​ർ​വി​സ് ന​ട​ത്തി​യ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കം രൂ​പ​മാ​റ്റം വ​രു​ത്തി​യ നാ​ല് വാ​ഹ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ​യും പി​ഴ ചു​മ​ത്തി. അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം ഓ​ടി​ച്ച കു​റ്റ​ത്തി​ന് മൂ​ന്ന് കേ​സു​ക​ളു​മെ​ടു​ത്തു. 1,41,500 രൂ​പ​യും പി​ഴ ഈ​ടാ​ക്കി.

You May Also Like

More From Author

+ There are no comments

Add yours