Ernakulam News
‘ഒരു മനുഷ്യശരീരത്തോട് ചെയ്യാവുന്നതെല്ലാം കാട്ടാന എൽദോസിനോട് ചെയ്തു’ -നെഞ്ചുപൊട്ടി പ്രദേശവാസികൾ
കോതമംഗലം: ‘ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ? ഓരോ ജീവനായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാളെയും ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെടും’ –കോതമംഗലം ഉരുളൻതണ്ണിയിൽ കോടിയാട്ട് എൽദോസ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാരിലൊരാൾ വൈകാരികമായി ചോദിച്ചത് ഇങ്ങനെയാണ്. അധികാര കേന്ദ്രങ്ങളിൽ പലയാവർത്തി ചോദിച്ച ചോദ്യമാണ് അവർ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിരമായി ആളുകൾ നടന്നുപോകുന്ന വഴിയിൽ വച്ചാണ് എൽദോസിനെ കാട്ടാന ആക്രമിച്ചത്. പഞ്ചായത്തുറോഡാണ്. ഇവിടെ വഴിവിളക്കുകളില്ല. അറുപതോളം കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. വന്യമൃഗശല്യം രൂക്ഷമായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ…
കാട്ടാന ആക്രമണത്തിൽ യുവാവിന്റെ മരണം: ഇന്ന് ഹർത്താൽ; അർധരാത്രിയും തുടർന്ന് പ്രതിഷേധം, ഒടുവിൽ കലക്ടറെത്തി
കോതമംഗലം: കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കുട്ടമ്പുഴയിലും കോതമംഗലത്തും ചൊവ്വാഴ്ച ഹർത്താൽ നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. രാവിലെ 10ന് ഡി.എഫ്.ഒ ഓഫിസിലേക്ക് ജനകീയ മാർച്ചും നടത്തും. കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസാണ് (45) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷൻ കഴിഞ്ഞ് ക്ണാച്ചേരിക്ക് പോകുന്ന വഴിയിലാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തി മൃതദേഹം റോഡിൽനിന്ന് നീക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്…
സൂസി ടീച്ചറെന്ന വെളിച്ചം അണഞ്ഞു
സൂസി ജേക്കബ് പള്ളിക്കര: 25 വർഷത്തിലധികമായി ഭിന്നശേഷി കുട്ടികളുടെ അധ്യാപികയായ സൂസി ടീച്ചറുടെ വേർപാട് നാടിനെ ദുഃഖത്തിലാഴ്ത്തി. 1997 ജൂണിൽ സ്വന്തം വീട്ടുമുറ്റത്താണ് ഭിന്നശേഷിക്കാർക്കായി സ്ഥാപനം ആരംഭിച്ചത്.അന്ന് 12 കുട്ടികളും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരുടെ ശമ്പളം ഉൾപ്പെടെ സ്വന്തം കൈയ്യിൽ നിന്ന് നൽകിയാണ് മുന്നോട്ട് പോയിരുന്നത്. ഭർത്താവ് ജേക്കബ് മാത്യുവിന്റെ പൂർണ പിന്തുണയും ബലമേകി. കുട്ടികളുടെ എണ്ണം കൂടിയതോടെ 2010ൽ സ്ഥാപനം പഞ്ചായത്ത് ഏറ്റെടുക്കുകയും പിന്നീട് പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് സ്വന്തമായ സ്ഥലത്താണ്…
കണ്ണും മനസ്സും നിറച്ചൊരു പിറന്നാൾ ആഘോഷം
ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സെന്റ് ആൽബർട്സ് കോളജ് വിദ്യാർഥികൾ കൊച്ചി: കണ്ടുനിന്നവരുടെ കണ്ണും മനസ്സും ഒരുപോലെ നിറച്ചൊരു പിറന്നാൾ ആഘോഷത്തിന്റെ കഥ പറയാം. എറണാകുളം ലുലു മാളാണ് വേദി. മടുപ്പിക്കുന്ന ഏകാന്ത ദിനങ്ങളിൽ നിന്നും മാറ്റി, മനോഹരമായൊരു യാത്ര സമ്മാനിച്ചാണ് എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ കുട്ടികൾ ഏതാനും വയോധികരുമായി അവിടെയെത്തിയത്. സുന്ദര കാഴ്ചകൾക്കപ്പുറം, വിദ്യാർഥികൾ അവിടെയൊരു ‘സർപ്രൈസും’ ഒരുക്കിയിരുന്നു. പൊടുന്നനെ, മുത്തശ്ശീമുത്തശ്ശന്മാർക്ക് മുന്നിൽ സന്തോഷത്തിന്റെ പൂച്ചെണ്ടുകൾ വിരിഞ്ഞു. അവരിൽ ഒരാളുടെ പിറന്നാളാഘോഷത്തിന്റെ മധുര നിമിഷങ്ങൾക്കാണ് തുടർന്ന്…
വാട്സ്ആപ് ചാറ്റിലൂടെ ബന്ധം തുടങ്ങി, തുടക്കത്തിൽ ചെറുതുക നിക്ഷേപിച്ചു; നീലകാന്ത് തട്ടിയത് 56.50 ലക്ഷം രൂപ
അങ്കമാലി: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽനിന്ന് 56.50 ലക്ഷം രൂപ തട്ടാൻ വഴിയൊരുക്കിയത് വാട്സാപ് ചാറ്റിലൂടെയുള്ള ബന്ധം. ദുബൈയിൽ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനി (49)യാണ് പണം തട്ടിയത്. ഇയാളെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. വാട്സ്ആപ് വഴി ബന്ധം സ്ഥാപിച്ച ശേഷം തട്ടിപ്പുസംഘം കറുകുറ്റി സ്വദേശിക്ക് ഒരു ലിങ്ക് അയച്ചുകൊടുക്കുകയായിരുന്നു. ഈ ലിങ്കിലൂടെ ആപ് ഇൻസ്റ്റാൾ ചെയ്തു. ഓരോ ലെവൽ കഴിയുമ്പോൾ നിക്ഷേപവും ലാഭവും വർധിക്കുമെന്നായിരുന്നു…
നാടിന് സ്വന്തം, മെട്രോ നഗരിയിലെ വാണിജ്യ സമുച്ചയം
കൊച്ചി: മെട്രോ നഗരിയുടെ വാണിജ്യ സമുച്ചയം ഇനി നാടിന് സ്വന്തം. നവീകരിച്ച എറണാകുളം മാർക്കറ്റ് ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വേദിയിലേക്കെത്തിയ മുഖ്യമന്ത്രി നാടമുറിച്ച ശേഷം കെട്ടിടം നോക്കികണ്ടു. ഇതോടൊപ്പം മാർക്കറ്റിൽ ആരംഭിക്കുന്ന മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ഉമതോമസ് എം.എൽ.എ, ഡെപ്യൂട്ടി മേയർ…
വാഹനങ്ങളും ലാപ്ടോപ്പും തിരികെ നൽകാതെ വ്യവസായിയെ കബളിപ്പിച്ചയാൾ അറസ്റ്റിൽ
ആലുവ: വാഹനങ്ങളും ലാപ്ടോപ്പും തിരികെ നൽകാതെ വ്യവസായിയെ കബളിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. തമിഴ്നാട് വെള്ളൂർ തൃപ്പട്ടൂർ ജോൺട്രാ പള്ളി ശ്രീരാമലു സുബ്രമണി (28) യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരൻ അലുവയിൽ ടെലികോം ടവർ നിർമാണത്തിന്റെ അസംസ്കൃത വസ്തുക്കൾ ഇതരസംസ്ഥാനങ്ങളിലേക്ക് വിതരണം നടത്തുന്ന സ്ഥാപനം നടത്തുകയാണ്. തമിഴ്നാട് ഭാഗങ്ങളിൽ വിതരണം നടത്തിയിരുന്നത് ശ്രീരാമലു ആയിരുന്നു. ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് ബിസിനസ് ആവശ്യങ്ങൾക്കായി രണ്ട് പിക്കപ്പ് വാനുകളും രണ്ട് ലാപ്ടോപ്പുകളും ഇയാൾക്ക് വാങ്ങി നൽകിയിരുന്നു. ഇവ കൈകാര്യം ചെയ്തിരുന്നത്…
ചലനമറ്റ് നിർമാണ മേഖല
കൊച്ചി: സംസ്ഥാനത്ത് നിർമാണമേഖലയിൽ വൻ പ്രതിസന്ധി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിർമാണ പ്രവർത്തനങ്ങൾ 15 മുതൽ 20 ശതമാനം വരെ കുറഞ്ഞു. കരാറുകാരുടെ കുടിശ്ശിക 12,000 കോടി രൂപ കടന്നതോടെ സർക്കാർ വകുപ്പുകൾക്ക് കീഴിലെ നിർമാണങ്ങളും മന്ദഗതിയിലാണ്. സാമഗ്രികളുടെ വിലയടക്കം ചെലവ് ഉയർന്നതും മേഖലയെ പ്രതികൂലമായി ബാധിച്ചു. കോവിഡിന് ശേഷം നിർമാണ സാമഗ്രികളുടെ വിലയിൽ ശരാശരി 30 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്. ഇപ്പോൾ നിർമാണങ്ങൾ കുറഞ്ഞതിനാൽ വിലയിൽ കാര്യമായ മാറ്റമില്ലെന്ന് മാത്രം. എന്നാൽ, വയറിങ് സാമഗ്രികളുടെ വില ആറു…
ലഹരിക്കാരെ പൂട്ടാൻ…
കൊച്ചി: കാട്ടിലോ വീട്ടിലോ വെച്ച് ചാരായം വാറ്റുന്നവർ, നക്ഷത്ര ഹോട്ടലുകളിൽ മദ്യമൊഴുക്കി ലഹരിനുരയുന്ന നിശാപാർട്ടികൾ ഒരുക്കുന്നവർ, ലഹരി വസ്തുക്കൾ വിൽപനക്കെത്തിക്കുന്നവർ, ഉപയോഗിക്കുന്നവർ എന്നിങ്ങനെയുള്ളവരെയൊക്കെ അഴിക്കുള്ളിലാക്കാൻ എക്സൈസ്. ക്രിസ്മസ്- പുതുവത്സരാഘോഷത്തിന്റെ പേരിൽ അനധികൃത മദ്യവിൽപന മുതൽ സിന്തറ്റിക് ലഹരി ഉൾപ്പെടെ ഒഴുകുന്ന ഡി.ജെ പാർട്ടികൾ വരെ അരങ്ങേറാനുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ് പ്രതിരോധം. യൂനിഫോമിലും മഫ്തിയും ലഹരിക്കാരെ പിടികൂടാൻ അവരെത്തും. കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും നടപടിക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജനുവരി നാലുവരെ നീളുന്ന സ്പെഷൽ ഡ്രൈവിന്റെ…
ഭക്ഷ്യവിഷബാധ; നാല് ഹയർസെക്കൻഡറി വിദ്യാർഥികൾ ചികിത്സയിൽ
കൂത്താട്ടുകുളം: പുതിയ ഹോട്ടലിലെ ഭക്ഷണം കഴിച്ച നാല് വിദ്യാർഥികൾ ഉൾപ്പെടെ ആറ് പേർക്ക് ഭക്ഷ്യവിഷബാധ. ദിവസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൂത്താട്ടുകുളത്തെ സലിം കിച്ചൺ എന്ന് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതായി പരാതിയുയർന്നത്. വടകര സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗത്തിലെ നാല് കുട്ടികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കുട്ടികൾ വിവിധ ആശുപത്രികളിൽ ആയിരുന്നെങ്കിലും വ്യാഴാഴ്ച വൈകീട്ടാണ് കൂത്താട്ടുകുളം നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ അറിഞ്ഞത്. ഉദ്ഘാടന ദിവസം…

