വാഹനങ്ങളും ലാപ്ടോപ്പും തിരികെ നൽകാതെ വ്യവസായിയെ കബളിപ്പിച്ചയാൾ അറസ്റ്റിൽ

Estimated read time 0 min read

ആ​ലു​വ: വാ​ഹ​ന​ങ്ങ​ളും ലാ​പ്ടോ​പ്പും തി​രി​കെ ന​ൽ​കാ​തെ വ്യ​വ​സാ​യി​യെ ക​ബ​ളി​പ്പി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് വെ​ള്ളൂ​ർ തൃ​പ്പ​ട്ടൂ​ർ ജോ​ൺ​ട്രാ പ​ള്ളി ശ്രീ​രാ​മ​ലു സു​ബ്ര​മ​ണി (28) യെ​യാ​ണ് ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​ക്കാ​ര​ൻ അ​ലു​വ​യി​ൽ ടെ​ലി​കോം ട​വ​ർ നി​ർ​മാ​ണ​ത്തി​ന്‍റെ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ന​ട​ത്തു​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ്.

ത​മി​ഴ്നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത് ശ്രീ​രാ​മ​ലു ആ​യി​രു​ന്നു. ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ബി​സി​ന​സ്​ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ര​ണ്ട് പി​ക്ക​പ്പ് വാ​നു​ക​ളും ര​ണ്ട് ലാ​പ്ടോ​പ്പു​ക​ളും ഇ​യാ​ൾ​ക്ക് വാ​ങ്ങി ന​ൽ​കി​യി​രു​ന്നു. ഇ​വ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത് ശ്രീ​രാ​മ​ലു ആ​യി​രു​ന്നു.

പി​ന്നീ​ട് ഇ​യാ​ൾ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​തി​നാ​ൽ സ്ഥാ​പ​ന ഉ​ട​മ ന​ൽ​കി​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളും, ലാ​പ്ടോ​പ്പു​ക​ളും തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും തി​രി​കെ ന​ൽ​കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സ്ഥാ​പ​ന ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ച്ച​തി​ൽ വാ​ഹ​ന​ങ്ങ​ൾ ര​ണ്ടും സേ​ല​ത്തും തി​രു​പ​തൂ​രു​മാ​യി പ​ണ​യ​ത്തി​ന് ഓ​ടാ​ൻ ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യി.

അ​ന്വേ​ഷ​ണ സം​ഘം ശ്രീ​രാ​മ​ലു​വി​നെ ഹോ​സൂ​റി​ൽ​നി​ന്ന്​ പി​ടി​കൂ​ടു​ക​യും ലാ​പ്ടോ​പ്പ് വീ​ട്ടി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ സേ​ലം തി​രു​പ​തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​യി ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

You May Also Like

More From Author

+ There are no comments

Add yours