ലഹരിക്കാരെ പൂട്ടാൻ…

Estimated read time 1 min read

കൊ​ച്ചി: കാ​ട്ടി​ലോ വീ​ട്ടി​ലോ വെ​ച്ച്​ ചാ​രാ​യം വാ​റ്റു​ന്ന​വ​ർ, ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ൽ മ​ദ്യ​മൊ​ഴു​ക്കി ല​ഹ​രി​നു​ര​യു​ന്ന നി​ശാ​പാ​ർ​ട്ടി​ക​ൾ ഒ​രു​ക്കു​ന്ന​വ​ർ, ല​ഹ​രി വ​സ്തു​ക്ക​ൾ വി​ൽ​പ​ന​ക്കെ​ത്തി​ക്കു​ന്ന​വ​ർ, ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ​യു​ള്ള​വ​രെ​യൊ​ക്കെ അ​ഴി​ക്കു​ള്ളി​ലാ​ക്കാ​ൻ എ​ക്സൈ​സ്.

ക്രി​സ്മ​സ്- പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന മു​ത​ൽ സി​ന്ത​റ്റി​ക് ല​ഹ​രി ഉ​ൾ​പ്പെ​ടെ ഒ​ഴു​കു​ന്ന ഡി.​ജെ പാ​ർ​ട്ടി​ക​ൾ വ​രെ അ​ര​ങ്ങേ​റാ​നു​ള്ള സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ​ക്ക​ണ്ടാ​ണ് പ്ര​തി​രോ​ധം. യൂ​നി​ഫോ​മി​ലും മ​ഫ്തി​യും ല​ഹ​രി​ക്കാ​രെ പി​ടി​കൂ​ടാ​ൻ അ​വ​രെ​ത്തും. കു​റ്റ​കൃ​ത്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും ന​ട​പ​ടി​ക്കും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്.

ജ​നു​വ​രി നാ​ലു​വ​രെ നീ​ളു​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല-​താ​ലൂ​ക്ക്​ ത​ല​ങ്ങ​ളി​ലും എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സ് കേ​ന്ദ്രീ​ക​രി​ച്ചും സ്ട്രൈ​ക്കി​ങ് ഫോ​ഴ്സ് യൂ​നി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും എ​ക്സൈ​സി​നെ അ​റി​യി​ക്കാം.

ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ 0484-2390657, 9447178059. അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ: 0484-2397480 9496002867, ജി​ല്ല ക​ൺ​ട്രോ​ൾ റൂം: 0484-2390657 9447178059.

​മൂ​ന്ന് മേ​ഖ​ല, 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്ത​നം

ആ​ലു​വ മേ​ഖ​ല: നോ​ർ​ത്ത് പ​റ​വൂ​ർ വ​രാ​പ്പു​ഴ, ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, മാ​മ​ല, കാ​ല​ടി, അ​ങ്ക​മാ​ലി

കോ​ത​മം​ഗ​ലം മേ​ഖ​ല: മൂ​വാ​റ്റു​പു​ഴ, പി​റ​വം, കോ​ത​മം​ഗ​ലം, കു​ട്ട​മ്പു​ഴ

കൊ​ച്ചി മേ​ഖ​ല: ഫോ​ർ​ട്ട് കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, ഞാ​റ​യ്ക്ക​ൽ, എ​റ​ണാ​കു​ളം, തൃ​പ്പൂ​ണി​ത്തു​റ

ഡി.​ജെ പാ​ർ​ട്ടി പ​രി​ശോ​ധ​ന

ഡി.​ജെ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന ഇ​ട​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ത​ട​യാ​ൻ സം​യു​ക്ത പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലെ സ്ഥി​രം കു​റ്റ​വാ​ളി​ക​ളെ മു​ൻ​കൂ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും ന​ട​പ​ടി​യു​ണ്ട്.

മി​ന്ന​ൽ പ​രി​ശോ​ധ​ന, ര​ഹ​സ്യ നി​രീ​ക്ഷ​ണം

24 മ​ണി​ക്കൂ​റും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന​ക്ക്​ ര​ണ്ട് സ്ട്രൈ​ക്കി​ങ് ഫോ​ഴ്സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. വി​വ​രം ല​ഭി​ച്ചാ​ൽ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഇ​ത്ത​രം പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്കും.

വ​ന​മേ​ഖ​ല​യി​ലും വ്യാ​ജ​മ​ദ്യ ഉ​ൽ​പാ​ദ​ന​വും വി​ത​ര​ണ​വും ന​ട​ത്താ​നി​ട​യു​ള്ള മേ​ഖ​ല​ക​ളി​ലും ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. എ​ക്സൈ​സ്, ഫോ​റ​സ്റ്റ് റ​വ​ന്യൂ, പൊ​ലീ​സ്, ഡ്ര​ഗ്സ്, ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​പു​ല​മാ​യ സം​യു​ക്ത പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്ങും വാ​ഹ​ന​പ​രി​ശോ​ധ​ന​യും ന​ട​ത്താ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. മ​ഫ്തി​യി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പി​ടി​കൂ​ടി​യ​ത്

2023 ഡി​സം​ബ​റി​ൽ എ​ക്സൈ​സ് 113 അ​ബ്കാ​രി, 95 എ​ൻ.​ഡി.​പി.​എ​സ്, 793 കോ​പ്റ്റ കേ​സു​ക​ളെ​ടു​ത്തി​രു​ന്നു. അ​ബ്കാ​രി 109, എ​ൻ.​ഡി.​പി.​എ​സ് 101 എ​ന്നി​ങ്ങ​നെ പ്ര​തി​ക​ൾ അ​തേ​മാ​സം പി​ടി​യി​ലാ​യി. 15 വാ​ഹ​ന​വും പി​ടി​കൂ​ടി. 9.2 ലി​റ്റ​ർ ചാ​രാ​യം, 342 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം, 1538 ലി​റ്റ​ർ വാ​ഷ്, 22 കി​ലോ ക​ഞ്ചാ​വ്, 7.8 ലി​റ്റ​ർ അ​ന​ധി​കൃ​ത ബി​യ​ർ, 221 ലി​റ്റ​ർ ക​ള്ള്, 0.97 ഗ്രാം ​എം.​ഡി.​എം.​എ, പ​ല​വി​ധ സി​ന്ത​റ്റി​ക് ഡ്ര​ഗ്സ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. കോ​പ്റ്റ കേ​സു​ക​ളി​ൽ നി​ന്നാ​യി 1,58,600 രൂ​പ ഈ​ടാ​ക്കി. 17,220 രൂ​പ തൊ​ണ്ടി​യാ​യും പി​ടി​ച്ചെ​ടു​ത്തു.

എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ ന​ട​പ​ടി​ക​ൾ

മാ​സം, സി​ന്ത​റ്റി​ക് ഡ്ര​ഗ്സ് കേ​സു​ക​ൾ, പി​ടി​കൂ​ടി​യ ക​ഞ്ചാ​വ് (കി​ലോ​ഗ്രാം), എം.​ഡി.​എം.​എ (ഗ്രാം), ​ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം (ലി​റ്റ​ർ)

  • ഏ​പ്രി​ൽ- മൂ​ന്ന്, 23, 1.8, 440
  • മേ​യ്- ആ​റ്, 51, 20.7, 302
  • ജൂ​ൺ- ആ​റ്, 53, 39.9, 337
  • ജൂ​ലൈ- ഏ​ഴ്, 24, 147, 306
  • ആ​ഗ​സ്റ്റ്- ര​ണ്ട്, 18.8, 12.4, 748
  • സെ​പ്റ്റം​ബ​ർ- അ​ഞ്ച്, 13.9, 0.41, 531

You May Also Like

More From Author

+ There are no comments

Add yours