Ernakulam News
കൊച്ചിയിൽ ക്രൂസ് ടൂറിസത്തിന് തുടക്കം
മട്ടാഞ്ചേരി: ആഡംബര കപ്പൽ സീസണിന് തുടക്കം കുറിച്ച് ശനിയാഴ്ച കൊച്ചി തുറമുഖത്ത് ആദ്യ കപ്പൽ എത്തും. റോയൽ കരീബിയൻ ഗ്രൂപ്പിന്റെ ‘സെലിബ്രിറ്റി എഡ്ജ്’ എന്ന ഉല്ലാസക്കപ്പലാണ് ഈ സീസണിൽ ആദ്യമായെത്തുക. മുംബൈയിൽനിന്നു വരുന്ന കപ്പലിൽ 2000ത്തോളം സഞ്ചാരികളും 1377 ജീവനക്കാരുമാണുള്ളത്. ശനിയാഴ്ച രാത്രിതന്നെ കൊളംബോയിലേക്ക് തിരിക്കും. 26ന് അസമാര ജേണി എന്ന മറ്റൊരു കപ്പലും കൊച്ചിയിലെത്തുന്നുണ്ട്. നവംബർ മുതൽ മേയ് വരെയാണ് സാധാരണയായി ക്രൂസ് സീസൺ. 2023-24 സീസണിൽ 44 കപ്പലുകളാണ് കൊച്ചിയിലേക്ക് ചാർട്ട് ചെയ്തിരിക്കുന്നത്. ആഡംബര…
ആലുവ-മൂന്നാർ റോഡ് നാലുവരിപ്പാത; സ്ഥലം ഏറ്റെടുക്കൽ തുടങ്ങി
കോതമംഗലം: ആലുവ- മൂന്നാർ റോഡ് (കോതമംഗലം -ആലുവ റോഡ്) നാലുവരിപ്പാതയാക്കുന്നതിന്റെ മുന്നോടിയായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു. കോതമംഗലം അരമനപ്പടിയിൽ ആദ്യ കല്ല് സ്ഥാപിച്ച് ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി അധ്യക്ഷത വഹിച്ചു. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പിള്ളി അരമന ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള 38 കിലോമീറ്റർ റോഡാണ് നാലുവരി പാതയായി വികസിപ്പിക്കുന്നത്. ആലുവയിലൂടെയും കോതമംഗലത്തിലൂടെയും കടന്ന് പോകുന്ന രണ്ട് ദേശീയ പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിലയിലാണ് പദ്ധതി…
എവറസ്റ്റ് കവല-ഇ.ഇ.സി മാർക്കറ്റ് ബൈപാസ് യാഥാർഥ്യമാകുന്നു
മൂവാറ്റുപുഴ: നഗരത്തിലെ എവറസ്റ്റ് കവലയിൽ നിന്നും ഇ.ഇ.സി മാർക്കറ്റ് റോഡിലേക്ക് നിർമിക്കുന്ന ബൈപാസ് റോഡിന്റെ ടെണ്ടർ പൂർത്തിയായി. റോഡ് നിർമാണത്തിന് അടുത്ത ദിവസം തുടക്കമാകും. ആറ് മാസം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം. വെയർ ഹൗസിങ് കോർപറേഷന്റെ സഹകരണത്തോടെ 1.75 കോടി രൂപ ചെലവിലാണ് റോഡ് നിർമിക്കുന്നത്. ഇതിന് മുന്നോടിയായി വെയർഹൗസിങ് കോർപ്പറേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കണ്ണൻ .എസ്. വെളിന്തറ, റീജനൽ മാനേജർ പി.പി. പീറ്റർ, ഓവർസിയർ ഗിരീഷ് സുന്ദർ, പ്രോജക്ട് എൻജിനിയർ വി. രാജൻ,…



