Ernakulam News
കെ റെയിൽ സമര വാഴക്കുലക്ക് ലേലത്തിൽ 40,300 രൂപ
ആലുവ: സിൽവർ ലൈൻ വിനാശ പദ്ധതിയെ അനുകൂലിച്ച ഭരണപക്ഷ എം.എൽ.എമാരോടുള്ള പ്രതിഷേധ സൂചകമായി കെ റെയിൽ -സിൽവർ ലൈൻ വിരുദ്ധ സമരസമിതി നട്ട വാഴക്കുലയുടെ ലേലം ആലുവയിൽ നടന്നു. പഴങ്ങനാട് സ്വദേശി എം.പി. തോമസിന്റെ പുരയിടത്തിൽ നട്ട വാഴയുടെ കുലയാണ് 40300 രൂപക്ക് പുക്കാട്ടുപടി സ്വദേശി നിഷാദ് ലേലത്തിൽ പിടിച്ചത്. ലേലം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലേലത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ സമരസമിതി സംസ്ഥാന രക്ഷാധികാരി സി.ആർ. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. സംസ്കൃത സർവകലാശാല മുൻ…
ചാത്തനാട്-കടമക്കുടി പാലം മാര്‍ച്ചില്‍ പൂർത്തിയാകും
പറവൂർ: ഏഴിക്കര, കടമക്കുടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് നിർമിക്കുന്ന ചാത്തനാട് – കടമക്കുടി പാലം മാര്‍ച്ചിൽ പൂര്‍ത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചു. ജിഡയുടെ ഫണ്ട് ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ചതാണ് പാലം നിര്‍മാണം. അപ്രോച് റോഡ് നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടുനല്‍കുന്നതിനെതിരെ ഭൂവുടമകള്‍ ഹൈകോടതിയില്‍ കേസ് നല്‍കിയതിനെത്തുടര്‍ന്ന് സ്ഥലം വിട്ടുകിട്ടാന്‍ കാലതാമസം നേരിട്ടു. ഇതേതുടർന്ന് പാലം നിര്‍മാണം ഏറ്റെടുത്ത കരാറുകാരന് ശേഷിച്ച നിർമാണ പ്രവൃത്തിയില്‍നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് ജിഡയുടെ മീറ്റിങ് നടത്തി…
ഹൈ റിച്ച് തട്ടിപ്പ്: ജി.എസ്.ടി വെട്ടിച്ചത് 126.54 കോടി രൂപ; പരിശോധനക്ക് പിന്നാലെ 51.5 കോടി അടച്ചു
അറസ്റ്റിലായ ഹൈ റിച്ച് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനി എം.ഡി കെ.ഡി. പ്രതാപൻ കൊച്ചി: ഹൈ റിച്ച് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ ജി.എസ്.ടി വെട്ടിപ്പ് കേരളത്തിൽ പിടികൂടിയതിൽ ഏറ്റവും വലിയതെന്ന് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം. കമ്പനി 126.54 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. പരാതിയെ തുടർന്ന് തൃശൂർ ആറാട്ടുപുഴ ആസ്ഥാനമായ കമ്പനിയുടെ ഡയറക്ടറെ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. 703 കോടി വിറ്റുവരവുള്ള കമ്പനി 126.54 കോടി ജി.എസ്.ടി അടക്കാനുണ്ടെന്നാണ്…
പഴയ മോഡൽ വാഹനം നൽകി കബളിപ്പിച്ചതിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
കൊച്ചി: പഴയ മോഡൽ ഇരുചക്രവാഹനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വാഹന വിതരണക്കാരൻ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. നെടുമ്പാശ്ശേരി സ്വദേശി അരവിന്ദ് ജി. ജോൺ നൽകിയ പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ െബഞ്ച് ഉത്തരവിട്ടത്. 2018 ഫെബ്രുവരിയിലാണ് ഹോണ്ട യൂനികോൺ മോട്ടോർ സൈക്കിൾ അങ്കമാലി ആര്യഭംഗി മോട്ടോഴ്സിൽനിന്ന് പരാതിക്കാരൻ ബുക്ക് ചെയ്തത്. 2018 മാർച്ചിൽ വാഹനം നൽകി. ബുക്കിങ്…
പറവൂരിലെ രാസലഹരി വേട്ട; അന്വേഷണം കൂടുതൽ പേരിലേക്ക്
പറവൂർ: മന്ദം അത്താണിയിൽ നടന്ന വൻ രാസലഹരി വേട്ടയിൽ പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കും. കേരളത്തിൽ രാസലഹരി വിൽപന നടത്തുന്ന വൻകിട സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഡൽഹിയിൽനിന്നാണ് ഇവർ ലഹരിമരുന്നുകൾ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ടാണ് ഇവർ കോടികൾ വിലവരുന്ന എം.ഡി എം.എ എത്തിച്ചതെന്നാണ് സൂചന. പ്രതികളിൽ ചിലർക്ക് സിനിമ മേഖലയുമായി ബന്ധമുള്ളതിനാൽ ആ വഴിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എം.ഡി എം.എ പിടിച്ചെടുത്ത വീടും…
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി;ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാൻ അധികഫണ്ടിന് ആരോഗ്യ വകുപ്പിനെ സമീപിച്ച് നഗരസഭ
മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ ഓപറേഷന് തിയറ്റര്‍ ലേബര്‍ റൂം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ അധിക ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാൻ 28 ലക്ഷം രൂപ കൂടുതലായി അനുവദിക്കണം എന്നാവശ്യപ്പെട്ട് നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് നിവേദനം നല്കി. ഇതേ ആവശ്യം ഉന്നയിച്ച് ആശുപത്രി സൂപ്രണ്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും അപേക്ഷ സമര്‍പ്പിച്ചു. ലക്ഷ്യ പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഓപ്പറേഷൻ തീയേറ്റർ കം ലേബർ റൂം തുറന്നു പ്രവർത്തിപ്പിക്കാൻ വൈദ്യുത സംവിധാനത്തിന്റെ പവർ കൂട്ടേണ്ടതുണ്ട്. ഇതിനായി…
സമഗ്ര ശിക്ഷ അഭിയാൻ; നാലുവർഷത്തിനിടെ എറണാകുളംജില്ലയിൽ ചെലവഴിച്ചത് 699.33 ലക്ഷം
കൊച്ചി: സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പദ്ധതിയായ സമഗ്ര ശിക്ഷ അഭിയാൻ പ്രകാരം ജില്ലയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ 699.33 ലക്ഷം രൂപ ചെലവഴിച്ചതായി കേന്ദ്രസർക്കാർ. ഹൈബി ഈഡൻ എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾക്കായി നൽകുന്ന ഫണ്ട്, പുനരുജ്ജീവന അടിസ്ഥാന സൗകര്യങ്ങൾക്കായി നൽകുന്ന ഫണ്ട് എന്നിങ്ങനെ രണ്ടുവിഭാഗങ്ങളിലായി 2019-20 സാമ്പത്തികവർഷം മുതൽ 2023-24 സാമ്പത്തികവർഷം വരെയാണ് 699.33 ലക്ഷം രൂപ ചെലവഴിച്ചത്. അടിസ്ഥാന സൗകര്യങ്ങൾക്കായി 2019-20…
ഫോർട്ട്കൊച്ചിയിൽ സുരക്ഷാ കാമറകൾ പ്രവർത്തനരഹിതമെന്ന് ആക്ഷേപം
ഫോർട്ട്കൊച്ചി: രാജ്യത്ത് ശ്രദ്ധേയമായ പുതുവർഷാഘോഷം നടക്കുന്ന ഫോർട്ട്കൊച്ചിയിൽ സുരക്ഷാ കാമറകൾ പ്രവർത്തന രഹിതം. കഴിഞ്ഞവർഷം പുതുവർഷ തലേന്ന് അഞ്ചുലക്ഷം സന്ദർശകർ വന്നതായി കണക്ക് രേഖപ്പെടുത്തിയിട്ടുള്ള ടൂറിസം മേഖലയിലാണ് സുരക്ഷാ കാമറകൾ പ്രവർത്തിക്കാത്തത്. പൊലീസും സി.എസ്.എം.എല്ലും ചേർന്ന് സ്ഥാപിച്ച കാമറകളാണ് കഴിഞ്ഞ ഒന്നര മാസത്തോളമായി പ്രവർത്തിക്കാതെ കിടക്കുന്നത്. കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചതാണ് കാമറകൾ കണ്ണടക്കാൻ കാരണമത്രെ. സി.എസ്.എം.എൽ 67 കാമറയാണ് വിവിധയിടങ്ങളിൽ സ്ഥാപിച്ചത്. ഇതിൽ മൂന്ന് കാമറ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. വൈദ്യുതി ഇല്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്നതാണ് ശ്രദ്ധേയം.…
സ്റ്റേഡിയം ലിങ്ക് റോഡും തമ്മനം-പുല്ലേപ്പടി റോഡും തമ്മിൽ ചേരുന്ന ഭാഗത്ത് പുതിയ യു-ടേൺ പരിഷ്കാരത്തിന് തുടക്കമായി
കൊച്ചി: സ്റ്റേഡിയം ലിങ്ക് റോഡും തമ്മനം-പുല്ലേപ്പടി റോഡും തമ്മിൽ ചേരുന്ന ഭാഗത്ത് പുതിയ യു-ടേൺ പരിഷ്കാരത്തിന് തുടക്കമായി. ഈ ജങ്ഷനിൽ രാവിലെയും വൈകീട്ടുമുള്ള തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പുതിയ പരിഷ്കാരം സിറ്റി ട്രാഫിക് ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. നിലവിൽ പരീക്ഷണ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്നും ഒരാഴ്ചക്കുശേഷം തടസ്സങ്ങൾ വല്ലതുമുണ്ടെങ്കിൽ പരിഷ്കരിച്ച് പൂർണതോതിൽ നടപ്പാക്കുമെന്നും ഈസ്റ്റ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 9.30നാണ് ഗതാഗത പരിഷ്കാരം ആരംഭിച്ചത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എറണാകുളത്തുനിന്ന് കാക്കനാട്…
സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ആലുവ: സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികന് പരിക്കേറ്റു. അമ്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശിയും ആലുവ ഇൻഡസിൻഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ ആർ. രാഹുലാണ് (27) മരിച്ചത്. എറണാകുളം റോഡിൽ പെട്രോൾ പമ്പിനു സമീപം തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം. അപകടം നടന്നയുടൻ ഇരുവരെയും സമീപത്തെ കാരോത്തുകുഴി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രാഹുൽ മരിച്ചിരുന്നു. സഹയാത്രികനായിരുന്ന അമ്പലപ്പുഴ സ്വദേശിയും ഇൻഡസിൻഡ് ബാങ്ക് ജീവനക്കാരനുമായ അക്ഷയിയെ (27) കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ മൃതദേഹം കാരോത്തുകുഴി ഹോസ്പിറ്റൽ…










