Ernakulam News

  • കക്കടാശ്ശേരി പാലത്തിന് നടപ്പാത വേണമെന്ന ആവശ്യം ശക്തം

    കക്കടാശ്ശേരി പാലത്തിന് നടപ്പാത വേണമെന്ന ആവശ്യം ശക്തം

    മൂ​വാ​റ്റു​പു​ഴ: ന​വീ​ക​ര​ണം ന​ട​ക്കു​ന്ന ക​ക്ക​ടാ​ശ്ശേ​രി-​കാ​ളി​യാ​ർ റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ ക​ക്ക​ടാ​ശ്ശേ​രി പാ​ല​ത്തി​ന് ന​ട​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഡ്രെ​യി​നേ​ജ് ഉ​ൾ​പ്പെ​ടെ എ​ട്ടു​മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന റോ​ഡി​ന്‍റെ ആ​രം​ഭ​ത്തി​ലു​ള്ള പാ​ല​ത്തി​ന്‍റെ വീ​തി ആ​റു മീ​റ്റ​റി​ൽ താ​ഴെ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മാ​ന്ത​ര​മാ​യി ഇ​രു​മ്പ് നി​ർ​മി​ത ന​ട​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. ആ​റ​ര പ​തി​റ്റാ​ണ്ടു​മു​മ്പ് നി​ർ​മി​ച്ച പാ​ല​ത്തി​ന് റോ​ഡ് ന​വീ​ക​ര​ണ ഭാ​ഗ​മാ​യി ന​ട​പ്പാ​ല​ത്തി​ന്​ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​ങ്കി​ലും അ​വ​സാ​ന​നി​മി​ഷം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഡി.​പി.​ആ​ർ ത​യാ​റാ​ക്കു​ന്ന സ​മ​യ​ത്ത് ഇ​ക്കാ​ര്യം ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും പ്രോ​ജ​ക്ടി​ൽ മാ​റ്റം വ​രു​ത്തി​യ​താ​ണ് ന​ട​പ്പാ​ലം ​ഒ​ഴി​വാ​കാ​ൻ…

    read more

  • ഫോർട്ട്​കൊച്ചി പാർക്ക്​ നവീകരണം ഇഴയുന്നു

    ഫോർട്ട്​കൊച്ചി പാർക്ക്​ നവീകരണം ഇഴയുന്നു

    ഫോ​ർ​ട്ടു​കൊ​ച്ചി: നെ​ഹ്​​റു​വി​ന്‍റെ സ്മ​ര​ണാ​ർ​ഥം സ്ഥാ​പി​ച്ച കൊ​ച്ചി ന​ഗ​ര​സ​ഭ​ വ​ക ഫോ​ർ​ട്ട്കൊ​ച്ചി കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണം ഇ​ഴ​യു​ന്നു. ക്രി​സ്​​മ​സ് അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​യാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ് നേ​രി​ടു​ന്ന​ത്. ന​വം​ബ​റി​നു മു​മ്പ്​ പ​ണി​തീ​ർ​ത്ത് തു​റ​ന്ന്​ കൊ​ടു​ക്കു​മെ​ന്നാ​ണ് സി.​എ​സ്.​എം.​എ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, അ​വ​ധി​ക്കാ​ലം എ​ത്തി​യി​ട്ടും വേ​ണ്ട​ത്ര ജോ​ലി​ക്കാ​രെ നി​യ​മി​ക്കാ​തെ പ​ണി ഏ​താ​ണ്ട് പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ത​ന്നെ. പാ​ർ​ക്കി​ന്‍റെ ന​ല്ലൊ​രു ഭാ​ഗ​വും പൊ​ളി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഫോ​ർ​ട്ട്​​കൊ​ച്ചി മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​മാ​ണിത്​. ടൂ​റി​സ്റ്റ് സീ​സ​ൺ തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ സ​ഞ്ചാ​രി​ക​ൾ​ക്കൊ​പ്പം കൊ​ച്ചി കാ​ണാ​നെ​ത്തു​ന്ന കു​ട്ടി​ക​ളും വി​നോ​ദ​ത്തി​ന്…

    read more

  • നടുക്കര പൈനാപ്പിൾ കമ്പനിയുടെ വൈദ്യുതി വിച്ഛേദിച്ചു;​ പ്രവർത്തനം നിലച്ചു

    നടുക്കര പൈനാപ്പിൾ കമ്പനിയുടെ വൈദ്യുതി വിച്ഛേദിച്ചു;​ പ്രവർത്തനം നിലച്ചു

    മൂ​വാ​റ്റു​പു​ഴ: വൈ​ദ്യു​തി കു​ടി​ശ്ശി​ക​യെ തു​ട​ർ​ന്ന് വാ​ഴ​ക്കു​ളം അ​ഗ്രോ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രോ​സ​സി​ങ് ക​മ്പ​നി​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി കെ.​എ​സ്.​ഇ.​ബി വിഛേ​ദി​ച്ചു. ഇ​തോ​ടെ ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ല​ച്ചു. ന​വം​ബ​ർ വ​രെ 14.49 ല​ക്ഷം രൂ​പ​യു​ടെ കു​ടി​ശ്ശി​ക അ​ട​ക്കാ​ൻ പ​ല​വ​ട്ടം നോ​ട്ടി​സ് ന​ൽ​കി​യി​ട്ടും പ​ണം അ​ട​ച്ചി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച ക​മ്പ​നി എം.​ഡി കെ.​എ​സ്.​ഇ.​ബി​യി​ൽ​നി​ന്ന്​​ സാ​വ​കാ​ശം തേ​ടി​യി​രു​ന്നു. കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ക​മ്പ​നി​യു​ടെ അ​ക​ത്ത് പ്ര​വേ​ശി​ക്കാ​തെ പു​റ​ത്തു നി​ന്നാ​ണ്​ വൈ​ദ്യു​തി വിഛേ​ദി​ച്ച​ത്. അ​ക​ത്ത് ക​ട​ന്നു വൈ​ദ്യു​തി വിഛേ​ദി​ക്കാ​ൻ ക​ഴി​ഞ്ഞ മാ​സം കെ.​എ​സ്.​ഇ.​ബി ന​ട​ത്തി​യ…

    read more

  • പി ആൻഡ് ടി കോളനിയിലെ 77 കുടുംബങ്ങളെ പുതിയ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് മാറ്റും

    പി ആൻഡ് ടി കോളനിയിലെ 77 കുടുംബങ്ങളെ പുതിയ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് മാറ്റും

    കൊ​ച്ചി: അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടി​ൽ ദു​രി​ത​ത്തി​ലാ​യ പി ​ആ​ൻ​ഡ് ടി ​കോ​ള​നി​ക്കാ​ർ​ക്കാ​യി മു​ണ്ടം​വേ​ലി​യി​ൽ പ​ണി​ത ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലേ​ക്ക് കോ​ള​നി​യി​ൽ​നി​ന്നു​ള്ള 77 കു​ടും​ബ​ങ്ങ​ളെ മാ​റ്റും. കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​ള​നി​യി​ൽ അ​ടു​ത്ത​കാ​ല​ങ്ങ​ളി​ലാ​യി വ​ന്നു​താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യ അ​ഞ്ചു കു​ടും​ബ​ങ്ങ​ളു​ടെ കാ​ര്യം അ​ടു​ത്ത കൗ​ൺ​സി​ലി​ൽ തീ​രു​മാ​നി​ക്കു​മെ​ന്ന് മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. ജി.​സി.​ഡി.​എ​യും ലൈ​ഫ് മി​ഷ​നും ചേ​ർ​ന്ന് തോ​പ്പും​പ​ടി മു​ണ്ടം​വേ​ലി​യി​ൽ നി​ർ​മി​ച്ച ഇ​ര​ട്ട ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ന​ട​ന്നി​ട്ടും കോ​ള​നി​ക്കാ​രെ മാ​റ്റു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല. 82 യൂ​നി​റ്റാ​ണ് ഫ്ലാ​റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.…

    read more

  • കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവിൽപോയ പ്രതി സഹകരണ ബാങ്കിൽനിന്ന് അറസ്റ്റിലായി

    കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവിൽപോയ പ്രതി സഹകരണ ബാങ്കിൽനിന്ന് അറസ്റ്റിലായി

    പ​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വീ​ട്ടി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി ലാ​വ​ണ്യ വീ​ട്ടി​ൽ നി​ഥി​ൻ (22) എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​റ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ​ത്തി​യ​പ്പോ​ഴാ​ണ് എ​ക്സൈ​സ്, പൊ​ലീ​സ് സം​ഘ​ത്തി​ന് മു​ന്നി​ൽ ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന​ക്ക്​ എ​ത്തു​മ്പോ​ൾ നി​ഥി​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വീ​ടി​ന​ക​ത്ത് നാ​യെ അ​ഴി​ച്ചു​വി​ട്ട​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പെ​ട്ടെ​ന്ന് അ​ക​ത്തു​ക​ട​ക്കാ​നാ​യി​രു​ന്നി​ല്ല. ഈ ​ത​ക്കം​നോ​ക്കി ഇ​യാ​ൾ എ​ക്സൈ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മ​രി​ച്ചു​പോ​യ ഇ​യാ​ളു​ടെ മാ​താ​വി​ന്‍റെ പേ​രി​ലു​ള്ള സ്ഥി​ര​നി​ക്ഷേ​പ​ത്തി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​ൻ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ്…

    read more

  • ഫിഷറീസ് ഹാർബറിന്‍റെ സ്തംഭനാവസ്ഥ തുടരുന്നു; രണ്ടാംഘട്ട സമരം തുടങ്ങി

    ഫിഷറീസ് ഹാർബറിന്‍റെ സ്തംഭനാവസ്ഥ തുടരുന്നു; രണ്ടാംഘട്ട സമരം തുടങ്ങി

    മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ ന​വീ​ക​ര​ണ​ജോ​ലി​ക​ളി​ലെ സ്തം​ഭ​നാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ർ​ബ​ർ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം​ഘ​ട്ട സ​മ​രം ആ​രം​ഭി​ച്ചു. ഹാ​ർ​ബ​റി​ലെ അ​സി. ട്രാ​ഫി​ക് മാ​നേ​ജ​റു​ടെ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചാ​ണ് ര​ണ്ടാം​ഘ​ട്ട സ​മ​രം തു​ട​ങ്ങി​യ​ത്. 2021-22 കേ​ന്ദ്ര ബ​ജ​റ്റി​ൽ രാ​ജ്യ​ത്തെ അ​ഞ്ച് മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ ഒ​ന്ന് കൊ​ച്ചി​യാ​യി​രു​ന്നു. 140 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ൽ അ​ത്യാ​ധു​നി​ക മ​ത്സ്യ​ശേ​ഖ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, ക​യ​റ്റി​റ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ശ്ര​മ കേ​ന്ദ്രം, താ​പ​നി​ല നി​യ​ന്ത്രി​ത ലേ​ല​കേ​ന്ദ്രം, പാ​ക്കി​ങ് യൂ​നി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ഹാ​ർ​ബ​റി​നെ…

    read more

  • കുസാറ്റ് ദുരന്തം: അഞ്ച് അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് രജിസ്ട്രാർ; കക്ഷി ചേരാൻ മുൻ പ്രിൻസിപ്പലിന്‍റെ ഹരജി

    കുസാറ്റ് ദുരന്തം: അഞ്ച് അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് രജിസ്ട്രാർ; കക്ഷി ചേരാൻ മുൻ പ്രിൻസിപ്പലിന്‍റെ ഹരജി

    കൊച്ചി: നാലുപേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ഓപൺ എയർ ഓഡിറ്റോറിയത്തിലെ നവംബർ 25നുണ്ടായ ദുരന്തം സംബന്ധിച്ച് നാല് അന്വേഷണങ്ങളും മജിസ്റ്റീരിയൽ അന്വേഷണവും പുരോഗമിക്കുന്നതായി സർവകലാശാല രജിസ്ട്രാർ ഹൈകോടതിയിൽ. ടെക്ക് ഫെസ്റ്റിന്റെ സമാപന ദിനത്തിൽ സംഗീതപരിപാടിക്കായി തടിച്ചുകൂടിയ ജനക്കൂട്ടത്തിന്‍റെ തിക്കിലും തിരക്കിലും വിദ്യാർഥികൾ മരണപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ നൽകിയ ഹരജിയിലാണ് രജിസ്ട്രാർ വി. മീരയുടെ വിശദീകരണം. സംഭവത്തെത്തുടർന്ന് നവംബർ 27ന് സർവകലാശാല സിൻഡിക്കേറ്റ് യോഗം സിൻഡിക്കേറ്റ് അംഗം കെ.കെ. കൃഷ്‌ണകുമാർ…

    read more

  • നഴ്സിങ് സീറ്റ് തട്ടിപ്പ്: ഇടനിലക്കാരന്‍റെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയ അഞ്ചു പേർ അറസ്റ്റിൽ

    നഴ്സിങ് സീറ്റ് തട്ടിപ്പ്: ഇടനിലക്കാരന്‍റെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയ അഞ്ചു പേർ അറസ്റ്റിൽ

    കൊച്ചി: പണം വാങ്ങിയിട്ടും വാഗ്ദാനം ചെയ്ത നഴ്സിങ് സീറ്റ് നൽകാത്തതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കവർച്ച നടത്തി വഴിയിൽ ഉപേക്ഷിച്ച സംഘത്തിലെ അഞ്ചു പേർ അറസ്റ്റിൽ. എറണാകുളത്ത് വാടകക്ക് താമസിക്കുന്ന ചാവക്കാട് സ്വദേശി ജോഷി മാത്യുവിനെയാണ് തട്ടിക്കൊണ്ടുപോയത്. ആലപ്പുഴ സ്വദേശികളായ റഈസ് (33), കൃഷ്ണ എം. നായർ (19), തൃശൂർ സ്വദേശി ജോവി ജോഷി (27), കളമശ്ശേരി സ്വദേശി നസറുദ്ദീൻ (27), ഏലൂർ സ്വദേശി നൽകുൽ എസ്. ബാബു (35) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.…

    read more

  • മാർപാപ്പയുടെ വിഡിയോ സന്ദേശം: അന്വേഷണം വേണമെന്ന് വൈദിക യോഗം

    മാർപാപ്പയുടെ വിഡിയോ സന്ദേശം: അന്വേഷണം വേണമെന്ന് വൈദിക യോഗം

    കൊച്ചി: മാർപാപ്പയുടെ വിഡിയോ സന്ദേശത്തിൽ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ കടന്നു കൂടിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വൈദികയോഗം ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് വത്തിക്കാന്‍ നീക്കിയ ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് ഇനി എറണാകുളം-അങ്കമാലി അതിരൂപതയുടെ വിഷയങ്ങളില്‍ ഇടപെടരുതെന്നും യോഗം ആവശ്യപ്പെട്ടു. ആര്‍ച് ബിഷപ് സിറില്‍ വാസില്‍ മാധ്യമങ്ങളോട് പറഞ്ഞതുപോലെ സംഭാഷണത്തിന്‍റെയും ചര്‍ച്ചകളുടെയും പാതയിലൂടെയാണെങ്കില്‍ അദ്ദേഹത്തോട് സഹകരിക്കുമെന്ന് യോഗാധ്യക്ഷന്‍ ഫാ. ജോസ് ഇടശ്ശേരി പറഞ്ഞു. വസ്തുതാപരമായ തെറ്റുകളും അവ്യക്തതകളും നിറഞ്ഞ സന്ദേശത്തിന്‍റെ ഉറവിടം ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തും…

    read more

  • വീട്ടിൽ നിന്ന്​ രണ്ട്​ കിലോ കഞ്ചാവ് പിടികൂടി

    വീട്ടിൽ നിന്ന്​ രണ്ട്​ കിലോ കഞ്ചാവ് പിടികൂടി

    പ​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വീ​ട്ടി​ൽ നി​ന്ന്​ ര​ണ്ട്​ കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. വീ​ട്ടു​ട​മ മ​നോ​ജ് കു​മാ​ർ (53) നെ ​അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 6.30നാ​ണ് എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. മ​നോ​ജും മ​ക​നു​മാ​ണ് ഇ​വി​ടെ താ​മ​സം. നി​ധി​ൻ നാ​യ​യെ അ​ഴി​ച്ചു​വി​ട്ട​തി​നാ​ൽ എ​ക്​​സൈ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ക​ത്തു ക​ട​ക്കാ​നാ​യി​ല്ല. ഈ ​സ​മ​യം വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ നി​ന്ന്​ നി​ധി​ൻ ര​ക്ഷ​പ്പെ​ട്ടു. അ​ക​ത്തു ക​യ​റി​യ ഉ​ദ്യോ​ഗ​സ്ഥ​ർ മു​റി​ക​ൾ തു​റ​ന്ന് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മ​നോ​ജ് കൂ​ട്ടാ​ക്കി​യി​ല്ല. ഒ​ടു​വി​ൽ ബ​ലം പ്ര​യോ​ഗി​ച്ച് തു​റ​ന്ന…

    read more