Ernakulam News
ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
എറണാകുളം: ചോറ്റാനിക്കരയിൽ ഭർതൃവീട്ടിൽ യുവതിയായ ശാരി (37) യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവും എരുവേലി സ്വദേശിയുമായ പാണക്കാട് ഷൈജു (37) വിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ ഷൈജു സംശയിച്ചിരുന്നുവെന്നും ഈ വിഷയത്തിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് ഷൈജുവിന്റെ രണ്ടാം ഭാര്യയായ ശാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. വിശദമായ അന്വേഷണത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ…
ഇളന്തിക്കര-കോഴിത്തുരുത്ത് മണൽബണ്ട് നിർമാണം ഇഴയുന്നു; കർഷകർ ആശങ്കയിൽ
പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര, കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ച് ഇറിഗേഷൻ വകുപ്പ് നിർമിക്കുന്ന മണൽ ബണ്ടിന്റെ നിർമാണം ഇഴയുന്നതിൽ കർഷകർക്ക് ആശങ്ക. മഴ മാറി വേനൽ കടുത്തതോടെ ചാലക്കുടി പുഴയിലേക്ക് ഓരു വെള്ളം കയറുമോ എന്ന ആശങ്കയിലാണ് കർഷകർ. പെരിയാറിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ഓരു വെള്ളം കയറിയുള്ള കൃഷി നാശം തടയാനും കുടിവെള്ള വിതരണം മുടങ്ങാതിരിക്കാനുമാണ് എല്ലാ വർഷവും താൽക്കാലിക മണൽ ബണ്ട് നിർമിക്കുന്നത്. ആലപ്പുഴയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ചാണ് മൂന്നാഴ്ച മുമ്പ് ബണ്ട് നിർമാണം…
പുറമ്പോക്ക് ഭൂമി വിട്ടുകിട്ടിയാല്‍ വല്ലം ജങ്ഷനിലെ ഗതാഗതക്കുരുക്ക് അഴിക്കാമെന്ന് പഞ്ചായത്ത്
പെരുമ്പാവൂര്‍: വല്ലം ജങ്ഷനിൽ തരിശായി കിടക്കുന്ന പുറമ്പോക്ക് ഭൂമി വിട്ടുകിട്ടിയാല്‍ ഗതാഗതക്കുരുക്കഴിക്കാനുള്ള സൗകര്യമൊരുക്കാമെന്ന് ഒക്കല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി. ഇത് സംബന്ധിച്ച് ഒക്ടോബറില്‍ പഞ്ചായത്ത് കമ്മിറ്റി പാസാക്കിയ പ്രമേയം ജില്ല കലക്ടര്‍ക്കും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്കും സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രസിഡന്റ് കെ.എം. ഷിയാസ് പറഞ്ഞു. ഒക്കല്‍, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ബന്ധിപ്പിക്കുന്ന വല്ലം-പാറപ്പുറം പാലം വന്നതിനു ശേഷം എം.സി റോഡിലെ വല്ലം ജങ്ഷനില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുകയാണ്. പുനര്‍നിര്‍മാണത്തിനായി പൂപ്പാനി വച്ചാല്‍ പാലം പൊളിച്ചതോടെ കോടനാട്, മലയാറ്റൂര്‍ തുടങ്ങിയ…
പ്ലാസ്റ്റിക് കൂനക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി
മട്ടാഞ്ചേരി: കൊച്ചി നഗരസഭ 24ാം ഡിവിഷനിൽ കഴുത്ത്മുട്ട് ഭാഗത്ത് പ്ലാസ്റ്റിക് കൂനക്ക് തീ പിടിച്ചു. നഗരസഭ വക സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മാലിന്യ കൂനക്കാണ് തീ പിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. തീ വലിയ തോതിൽ പടർന്നതോടെ പ്രദേശമാകെ ആശങ്കയിലായി. സമീപത്ത് തന്നെ കെ.എസ്.ഇ.ബി സബ് സ്റ്റേഷനും സ്വകാര്യ ആശുപത്രിയുമുണ്ട്. തീ പടർന്നിരുന്നെങ്കിൽ വലിയ ദുരന്തത്തിന് ഇടയാക്കിയേനേ. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, ക്ലബ് റോഡ് എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്നി രക്ഷാസേനയുടെ സമയോചിത ഇടപെടലിൽ തീ മറ്റിടങ്ങളിലേക്ക്…
അപകടത്തിന് കാത്ത് അധികൃതര്‍; കുണ്ടന്നൂര്‍ ജങ്ഷനിലെ കുഴികളിൽപെട്ട് യാത്രക്കാര്‍ വലയുന്നു
മരട്: കുണ്ടന്നൂര്‍ ദേശീയപാത മേല്‍പ്പാലത്തിന് സമീപത്തെ സര്‍വീസ് റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ അപകടം. കുണ്ടന്നൂര്‍ ഫ്ലൈ ഓവര്‍ യാഥാര്‍ഥ്യമാകുന്നതിനു മുമ്പ് ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന റോഡാണ് തകര്‍ന്ന് ഇരുചക്ര വാഹനയാത്രികരെ അപകടത്തിലാക്കുന്ന തരത്തില്‍ ഭീഷണിയായിരിക്കുന്നത്. ടാര്‍ ചെയ്ത ഭാഗങ്ങള്‍ ഇളകി കുഴികളായതോടെയാണ് മേല്‍പ്പാലത്തിനു സമീപത്തെ സര്‍വീസ് റോഡുകളില്‍ ടൈല്‍ വിരിച്ചത്. എന്നാല്‍, ടൈലുകള്‍ ചില ഭാഗങ്ങളില്‍ ഇളകാന്‍ തുടങ്ങിയതോടെ ഈ ഭാഗങ്ങളില്‍ വീണ്ടും ടാര്‍ ചെയ്തു. ഈ ടാറും ഇളകി ചെറിയ കട്ടകളായി മാറിയ…
കപ്പൽശാല വിവരങ്ങൾ ചോർത്തിയ കേസ്: സൈബർ സെൽ റിപ്പോർട്ട് ചൊവ്വാഴ്ച ലഭിച്ചേക്കും
കൊച്ചി: കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ സമൂഹമാധ്യമ അക്കൗണ്ട് വഴി കൈമാറിയ കേസിൽ സൈബർ സെൽ റിപ്പോർട്ട് ചൊവ്വാഴ്ച ലഭിച്ചേക്കും. അറസ്റ്റിലായ കപ്പൽശാലയിലെ കരാർ ജീവനക്കാരൻ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടന്റെ മൊബൈൽ സമൂഹമാധ്യമ ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇയാളുടെ മൊബെൽ ഫോൺ മിറർ ഇമേജ് വിവരങ്ങളായിരിക്കും റിപ്പോർട്ടിലുണ്ടാകുക. കപ്പൽശാലയിലെ ചിത്രങ്ങളും വിവരങ്ങളും ശ്രീനിഷ് കൈമാറിയെന്ന് കണ്ടെത്തിയ ‘എയ്ഞ്ചൽ പായൽ’എന്ന ഫേസ്ബുക്ക് മെസഞ്ചർ അക്കൗണ്ടിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കും. ഡിലീറ്റ് ചെയ്ത ചാറ്റുകളും…
കുർബാന തർക്കം: സെൻറ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കില്ല
കൊച്ചി: കുർബാന തർക്കത്തെതുടർന്ന് ഒരുവർഷമായി അടഞ്ഞുകിടക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയം സെൻറ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കില്ല. സമാധാനാന്തരീക്ഷമുണ്ടാകുന്നതുവരെ തുറക്കില്ലെന്ന് ബസിലിക്കയുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റർ ഫാ. ആൻറണി പൂതവേലി ഇടവകാംഗങ്ങളെ അറിയിച്ചു. തർക്കം പരിഹരിച്ച ശേഷമായിരിക്കും തുറക്കുക. ക്രിസ്മസ് ദിനത്തിൽ ബസിലിക്ക തുറന്ന് മാർപാപ്പയും സിനഡും നിർദേശിച്ചതനുസരിച്ച് ഏകീകൃത കുർബാന അർപ്പിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിനുള്ള നിർദേശങ്ങൾ അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ വൈദികർക്ക് നൽകിയിരുന്നു. അതിരൂപതയിൽ ക്രിസ്മസ് ദിനത്തിൽ സിനഡ് തീരുമാനപ്രകാരമുള്ള…
കൊച്ചി-ധനുഷ്കോടി ദേശീയപാത നവീകരണത്തിന് തുടക്കം
മൂവാറ്റുപുഴ: കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മൂന്നര പതിറ്റാണ്ട് മുമ്പ് ദേശീയപാതയായി പ്രഖ്യാപിച്ച റോഡിന്റ ആദ്യ നവീകരണമാണ് നടക്കുന്നത്. നേര്യമംഗലം പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നതടക്കം നിർമാണ പ്രവർത്തനത്തിലുണ്ട്. കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ കുണ്ടന്നൂർ മുതൽ മൂന്നാർ വരെയാണ് ദേശീയ പാത വികസനം നടക്കുന്നത്. ഇ.കെ.കെ ഇൻഫ്രസ്ട്രക്ചർ കമ്പനിയാണു നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമത്. രണ്ട് വർഷം കൊണ്ട് ദേശീയപാത നവീകരണം പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ. 1073.8 കോടി രൂപയാണ് ചെലവ്.…
വലിച്ചെറിഞ്ഞ 6800 കുപ്പികൾ ശിൽപമായി; ദൃശ്യവിസ്മയമായി സാന്താക്ലോസ്
അങ്കമാലി: ക്രിസ്മസ് നാളുകളിൽ മാലിന്യ നിർമാർജന സന്ദേശമുയർത്തി പ്ലാസ്റ്റിക്ക് കുപ്പികളിൽ വിരിഞ്ഞ ഭീമൻ സാന്താക്ലോസ് ശിൽപം. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളുപയോഗിച്ചാണ് മൂക്കന്നൂർ പഞ്ചായത്തോഫിസിന് മുന്നിൽ 33 അടി ഉയരത്തിലുള്ള സാന്താക്ലോസ് ശിൽപം നിർമിച്ചത്. ജനപ്രതിനിധികളും ജീവനക്കാരും മറ്റും ഉൾപ്പെട്ട കൂട്ടായ്മയാണ് ക്രിസ്മസിന് സ്വാഗതമോതി സാന്താക്ലോസ് ശിൽപം ഒരുക്കിയത്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുക, ഭൂമിയെ സംരക്ഷിക്കുക എന്നീ സന്ദേശങ്ങളും ലക്ഷ്യമിടുന്നതായി മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി പറഞ്ഞു. പഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്ന് ഹരിത കർമസേന ശേഖരിച്ച…
അങ്കമാലി തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
അങ്കമാലി: വെള്ളിയാഴ്ച കറുകുറ്റി ന്യൂ ഇയർ ഗ്രൂപ്പിന്റെ മൂന്നുനില കെട്ടിടത്തിൽ തീപിടിത്തത്തിന് ഇടയാക്കിയത് ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. എങ്കിലും ഇലക്ട്രിക്, സയന്റിഫിക് വിഭാഗങ്ങളുടെ വിദഗ്ധ പരിശോധനക്ക് ശേഷമേ കാരണവും നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകളും വ്യക്തമാകൂ. അട്ടിമറി സാധ്യതയും അന്വേഷിക്കും. ഭിന്നശേഷിക്കാരന്റെ ദാരുണാന്ത്യവും 24ഓളം ജീവനക്കാർ ജോലി ചെയ്യുമ്പോഴുണ്ടായ തീപിടിത്തവും കോടികൾ വിലവരുന്ന വാഹനങ്ങളും കെട്ടിടവും പൂർണമായി കത്തിച്ചാമ്പലായതും അട്ടിമറി സാധ്യതയില്ലെന്ന കണക്കുകൂട്ടൽപോലെ അന്വേഷണങ്ങൾക്കും വഴിതിരിക്കാനാണ് സാധ്യത. ഏഴര മണിക്കൂർ നീണ്ട വൻതീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.…




)