മറ്റൂര്‍-കൈപ്പട്ടൂര്‍ റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു

Estimated read time 1 min read

കാ​ല​ടി: മ​റ്റൂ​ര്‍-​കൈ​പ്പ​ട്ടൂ​ര്‍ റോ​ഡി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ചെ​മ്പി​ച്ചേ​രി റോ​ഡി​ല്‍ ഇ​ഞ്ച​യ്ക്ക ക​വ​ല​ക്ക് സ​മീ​പം ക​നാ​ലും കു​ടി​വെ​ള്ള പൈ​പ്പും ക​ട​ന്ന് പോ​കു​ന്ന ഭാ​ഗം പ​ണി​ക​ള്‍ തീ​ര്‍ത്ത് വീ​തി കൂ​ട്ടാ​ത്ത​ത്താ​ണ് അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണം.

ബൈ​പാ​സ് റോ​ഡാ​യി ആ​ധു​നി​ക രീ​തി​യി​ല്‍ നി​ര്‍മ്മി​ച്ച റോ​ഡാ​ണി​ത്. ന​ല്ല വീ​തി ഉ​ണ്ടെ​ങ്കി​ലും ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ കോ​ട​തി കേ​സു​ക​ള്‍ മൂ​ലം നി​ര്‍മ്മാ​ണം പൂ​ര്‍ത്തി​യാ​വ​ത്ത​തി​നാ​ല്‍ വീ​തി കു​റ​വാ​ണ്. നി​ര​വ​ധി അ​പ​ക​ട മ​ര​ണ​ങ്ങ​ളും ഇ​വി​ടെ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഗു​രു​ത​ര പ​രി​ക്ക് പ​റ്റി കി​ട​പ്പ് രോ​ഗി​ക​ളാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​മു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളു​മാ​ണ് കൂ​ടു​ത​ലാ​യും അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന​ത്.

എം.​സി. റോ​ഡി​ല്‍ ഗ​താ​ഗ​ത ത​ട​സം നേ​രി​ടു​മ്പോ​ള്‍ ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ച് വി​ടു​ന്ന​ത്. മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ള​ള റോ​ഡ് ഒ​രേ വീ​തി​യി​ലാ​ക്കി അ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യ്യാ​റ​വ​ണ​മെ​ന്ന് പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

You May Also Like

More From Author