Ernakulam News
ജനസാന്ദ്രതയേറിയ കടാതിയിൽ കുടിവെള്ളം കിട്ടാക്കനി
മൂവാറ്റുപുഴ: നഗരത്തിലെ ജനസാന്ദ്രതയേറിയ കടാതി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ രണ്ടാഴ്ചയായി കുടിവെള്ള വിതരണം മുടങ്ങിയതിൽ വ്യാപക പ്രതിഷേധം. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസും വാര്‍ഡ് കൗണ്‍സിലര്‍ അമല്‍ ബാബുവും ജല അതോറിറ്റി ഓഫിസിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. സമരത്തിന് പിന്തുണയുമായി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സൂപ്രണ്ടിങ് എൻജിനീയറെ ഉപരോധിച്ചു. പ്രശ്നം രൂക്ഷമായതോടെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്, ചെയർമാനെ ഫോണിൽ വിളിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. രണ്ടാഴ്ചയായി ഇവർ പ്രതിനിധീകരിക്കുന്ന 24, 25 വാർഡുകളിൽ…
മറ്റൂര്‍-കൈപ്പട്ടൂര്‍ റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു
കാലടി: മറ്റൂര്‍-കൈപ്പട്ടൂര്‍ റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമാകുന്നു. ചെമ്പിച്ചേരി റോഡില്‍ ഇഞ്ചയ്ക്ക കവലക്ക് സമീപം കനാലും കുടിവെള്ള പൈപ്പും കടന്ന് പോകുന്ന ഭാഗം പണികള്‍ തീര്‍ത്ത് വീതി കൂട്ടാത്തത്താണ് അപകടങ്ങള്‍ക്ക് കാരണം. ബൈപാസ് റോഡായി ആധുനിക രീതിയില്‍ നിര്‍മ്മിച്ച റോഡാണിത്. നല്ല വീതി ഉണ്ടെങ്കിലും ചില ഭാഗങ്ങളില്‍ കോടതി കേസുകള്‍ മൂലം നിര്‍മ്മാണം പൂര്‍ത്തിയാവത്തതിനാല്‍ വീതി കുറവാണ്. നിരവധി അപകട മരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. ഗുരുതര പരിക്ക് പറ്റി കിടപ്പ് രോഗികളായി ചികിത്സയില്‍ കഴിയുന്നവരുമുണ്ട്. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ്…
നവകേരള സദസ്സ്; എറണാകുളംജില്ലയിൽ ലഭിച്ചത് 52,450 നിവേദനം
കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് 140 മണ്ഡലത്തിൽ പര്യടനം പൂർത്തിയാക്കി. ജില്ലയിൽ രണ്ട് ഘട്ടത്തിലായി സംഘടിപ്പിച്ച നവകേരള സദസ്സിൽ 52,450 നിവേദനമാണ് ലഭിച്ചത്. നവംബർ 18ന് കാസർകോടുനിന്ന് ആരംഭിച്ച പര്യടനം കുന്നത്തുനാട് മണ്ഡലത്തിലാണ് സമാപിച്ചത്. ഡിസംബർ ഒമ്പതിനായിരുന്നു തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിൽ നവകേരള സദസ്സ് തീരുമാനിച്ചിരുന്നത്. എന്നാൽ, കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിലേക്ക് മാറ്റിയത്. എല്ലാ മണ്ഡലത്തിലും തിരക്കുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു.…
നവകേരള സദസ്സ്; കോൺഗ്രസിനും യു.ഡിഎഫിനും കേന്ദ്രത്തിന്‍റെ അതേ മാനസികാവസ്ഥ -മുഖ്യമന്ത്രി
തൃപ്പൂണിത്തുറ: കേരളം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ മാനസികാവസ്ഥയില്‍ തന്നെയാണ് കോണ്‍ഗ്രസും യു.ഡി.എഫും എന്നും കേന്ദ്രത്തിന്‍റെ വികസന വിരുദ്ധ നിലപാടുകൾക്കെതിരെ ശബ്ദിക്കാൻ കേരളത്തില്‍നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃപ്പൂണിത്തുറ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ്സിന്റെ സമാപനവേദിയായ പുത്തന്‍കാവ് ക്ഷേത്രമൈതാനത്ത് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവേകരള സദസ്സ് ഏതെങ്കിലും കൂട്ടർക്കെതിരായ പരിപാടിയല്ല. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടിയാണ്. എന്തിനാണ് കോണ്‍ഗ്രസിന്റെ ബഹിഷ്കരണമെന്ന് മനസ്സിലാകുന്നില്ല. തൃപ്പൂണിത്തുറയിലെ നവകേരള സദസ്സും ശുഷ്കമാകാൻ…
എരൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
തൃപ്പൂണിത്തുറ: എരൂരിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. എരൂർ നായർ സമാജത്തിനു സമീപം കല്ലറ റോഡിൽ പാലയ്ക്കൽ വീട്ടിൽ സന്തോഷ് മകൻ പി.എസ്.അതുൽ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെ എരൂർ മുല്ലയ്ക്കൽ ക്ഷേത്രത്തിനടുത്തു വെച്ചായിരുന്നു അപകടം. അതുൽ ഓടിച്ച ഡ്യൂക്ക് ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിനും മതിലിനുമിടയിലൂടെ കടക്കുകയും തല പോസ്റ്റിലിടിച്ച യുവാവും ബൈക്കും മറ്റൊരു ഇരുചക്രവാഹനത്തിന്റെ മുകളിലേയ്ക്ക് മറിയുകയുമായിരുന്നു. ഗുരുതര പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലുള്ള…
കുമ്പളത്ത് റോഡരികിലൂടെ നടന്നുപോകുന്നതിനിടെ പിക്ക് അപ്പ് വാനിടിച്ച് വൃദ്ധന് ദാരുണാന്ത്യം
മരട്: കുമ്പളത്ത് റോഡരികിലൂടെ നടന്നുപോകുന്നതിനിടെ പിക്ക് അപ്പ് വാനിടിച്ച് വൃദ്ധന് ദാരുണാന്ത്യം. കുമ്പളം അമീപറമ്പില്‍ വീട്ടില്‍ എ.പി.ജോര്‍ജ് (79) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം. കുമ്പളം റേഷന്‍ കടയ്ക്കു സമീപം അരിപൊടിപ്പിക്കുന്നതിനായി വീട്ടില്‍ നിന്നും മില്ലിലേക്കു പോകും വഴി എതിരെ വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ജോര്‍ജിനെ ഇടിച്ചതോടെ മതിലിനും വാഹനത്തിനും ഇടയില്‍പ്പെടുകയായിരുന്നു. ഉടനെ നാട്ടുകാര്‍ നെട്ടൂര്‍ ലേക്ഷോര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് അഞ്ചു മണിയോടെ മരിച്ചു. ഭാര്യ: ബേബി ജോര്‍ജ്. മക്കള്‍:…
യൂത്ത് കോൺഗ്രസ് ഓഫീസ് ഡി.വൈ.എഫ്.ഐ തകർത്തു; കാരണം നവകേരള സദസ് വേദിക്ക് മുന്നിലെ പ്രതിഷേധം
എറണാകുളം: കോലഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് ഓഫീസ് ഡി.വൈ.എഫ്.ഐ തകർത്തു. കുന്നത്തുനാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തത്. നവകേരള സദസ് വേദിക്ക് മുന്നിലെ പ്രതിഷേധമാണ് പ്രകോപന കാരണം. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിലാണ് പ്രതിഷേധം.
കോൺഗ്രസ് നേതാക്കൾക്കെതിരെ കലാപാഹ്വാനത്തിന് കേസ്; പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന്
കൊച്ചി: പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എൽ.എൽ.എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, അൻവർ സാദത്ത് എന്നിവരടക്കം 75 പേരെ പ്രതികളാക്കിയാണ് കേസെടുത്തത്. കലാപശ്രമമടക്കം വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് നേതാക്കൾ ഭീഷണി മുഴക്കിയതായും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനുമുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തൃക്കാക്കരയിലെ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഏഴ് യൂത്ത്…
കോൺഗ്രസ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു; പാലാരിവട്ടത്ത് സംഘർഷം
കൊച്ചി: നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സമരം ആരംഭിച്ചത്. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം. ജനപ്രതിനിധികൾ അടക്കമുള്ളവർ സമരം നടത്തുന്നതിനിടെ, പിരിഞ്ഞുപോയില്ലെങ്കിൽ തല്ലി ഓടിക്കുമെന്ന് സ്റ്റേഷനുള്ളിൽനിന്ന് എസ്.ഐ ഭീഷണി…
കരിങ്കൊടി കാണിച്ച പ്രവർത്തകർക്ക് ജാമ്യമില്ല; കോൺഗ്രസ് എം.പിയും എം.എൽ.എമാരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു, പാലാരിവട്ടത്ത് സംഘർഷം
കൊച്ചി: നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. രാത്രി എട്ടോടെയാണ് സമരം ആരംഭിച്ചത്. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം. ജനപ്രതിനിധികൾ അടക്കമുള്ളവർ സമരം നടത്തുന്നതിനിടെ, പിരിഞ്ഞുപോയില്ലെങ്കിൽ തല്ലി ഓടിക്കുമെന്ന് സ്റ്റേഷനുള്ളിൽ നിന്ന് എസ്.ഐ ഭീഷണി…






